Image

ആദ്യമന്ത്രിസഭ മുതല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ വരെ (ലേഖനം 7: ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 30 April, 2016
ആദ്യമന്ത്രിസഭ മുതല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ വരെ (ലേഖനം 7: ബ്‌ളസന്‍ ഹൂസ്റ്റന്‍)
കേര­ള­ത്തിന്റെ വിക­സ­ന­ത്തില്‍ ഏറെ കുറെ കേന്ദ്രീ­ക­രി­ച്ചു­കൊണ്ട് പ്രവര്‍ത്തി­ക്കാന്‍ ഈ സര്‍ക്കാ­രി­നാ­യി. എന്നാല്‍ തിര­ഞ്ഞെ­ടുപ്പ് പ്രകടന പത്രി­ക­യില്‍ പറഞ്ഞ പത്തു­ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നത് നട­പ്പാ­ക്കാന്‍ കഴി­യാതെ പോയത് സര്‍ക്കാ­രി­നെ­തിരെ ജന­വി­കാരം ഇള­ക്കി­വി­ടാന്‍ പ്രതി­പ­ക്ഷ­ത്തിന് കഴി­ഞ്ഞു. അതു­കൂ­ടാതെ എക്‌സൈസ് മന്ത്രി­യാ­യി­രുന്ന ടി.­കെ. രാമ­കൃ­ഷ്ണ­നെ­തിരെ ഗുരു­ത­ര­മായ അഭി­മ­തി­യാ­രോ­പ­ണ­ങ്ങള്‍ ഉ­ന്നയി­ച്ച­പ്പോള്‍ പാര്‍ട്ടയും മുഖ്യ­മ­ന്ത്രിയും മൗനം പാലി­ച്ചത് മന്ത്രി­സ­ഭക്ക് കുറ­ച്ചൊക്കെ കളങ്കം ചാര്‍ത്തു­ക­യു­ണ്ടാ­യി. ജന­കീ­യാ­സൂ­ത്രണം നട­പ്പാ­ക്കി­യ­തില്‍ വന്ന വീഴ്ചയും ഭരണകക്ഷി­ക­ളിലെ പ്രവര്‍ത്ത­കര്‍ പ്രത്യേ­കിച്ച് സി.­പി.­എം. അതിനെ മുത­ലെ­ട­ത്തു­കൊണ്ട് പ്രവര്‍ത്തി­ച്ചു­യെന്ന ആരോ­പ­ണവും സി.­ഐ.­റ്റി.­യു­വിന്റെ അട്ടി­മറി സമ­രവും നോക്കു­കൂ­ലിക്കും സര്‍ക്കാ­രിന് പ്രതി­ച്ഛായ നഷ്ട­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി. സര്‍ക്കാര്‍ ഇതി­നെ­തിരെ ഒന്നും പറ­യാനോ നട­പ­ടി­ക­ളെ­ടു­ക്കാനോ തയ്യാ­റാ­കാ­ത്ത­തു­തന്നെ ഇതിനു കാര­ണം.

ഏങ്കിലും മറ്റുള്ള മന്ത്രി­സ­ഭ­കളെ അപേ­ക്ഷിച്ച് ഈ മന്ത്രി­സഭ മികച്ച പ്രവര്‍ത്തനം കാഴ്ച­വ­ച്ചു­യെ് തന്നെ പറ­യാം. ഇട­തു­പക്ഷ മുന്ന­ണി­യുടെ പൊതു­വായ അഭി­പ്രാ­യവും ഇതു­ത­ന്നെ­യാ­യി­രു­ന്നു. ഈ ആത്മ­ബ­ല­ത്തില്‍ തിരി­ച്ചു­വ­രാ­മെന്ന പ്രതീ­ക്ഷ­യില്‍ ആറു­മാസം ബാക്കി­നില്‍ക്കെ ലോക്‌­സഭ തിര­ഞ്ഞെ­ടു­പ്പി­നൊപ്പം നിയ­മ­സഭ തിര­ഞ്ഞെ­ടുപ്പും നട­ത്താന്‍ ഇട­തു­മു­­ന്നണി തീരുമാനി­ച്ചു. അതിനെ തുടര്‍ന്ന് മന്ത്രി­സ­ഭ­യുടെ രാജി ഗവര്‍ണ്ണര്‍ക്ക് നല്‍കി മുഖ്യ­മന്ത്രി നിയ­സ­മഭ പിരി­ച്ചു­വി­ട­ണ­മെന്ന് ഉപ­ദേ­ശി­ച്ചു. ഇതിനെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ നിയ­മ­സഭ പിരി­ച്ചു­വിട്ട് തിര­ഞ്ഞെ­ടുപ്പ് നട­ത്താന്‍ ഇല­ക്ഷന്‍ കമ്മി­ഷ­നോട് ആവ­ശ്യ­പ്പെ­ട്ടു. വാശി­യേ­റിയ മല്‍സ­ര­മാ­യി­രുന്നു ആ തിര­ഞ്ഞെ­ടു­പ്പില്‍ കേരളം കണ്ട­ത്. ഇക്കുറി സി.­പി.­എമ്മില്‍ നിന്ന് പുറ­ത്താ­ക്ക­പ്പെട്ട എം.­വി.രാഘ­വന്‍ സി.­എം.­പി. എന്ന പുതിയ പാര്‍ട്ടി രൂപീ­ക­രിച്ച് ഐക്യ­മു­­ണി­ക്കൊ­പ്പ­മു­ണ്ടാ­യി­രുന്നു.

ഇരു­മു­­ണി­കളും വളരെ പ്രതീ­ക്ഷ­യോ­ടെ­യാ­യി­രുന്നു പൊരു­തി­യ­ത്. തിര­ഞ്ഞെ­ടുപ്പ് പ്രച­ര­ണ­ത്തിന്റെ പകു­തി­യില്‍ തമി­ഴ്‌നാ­ട്ടിലെ ശ്രീ പെരുംപത്തൂ­രില്‍വച്ച് രാജീ­വ്ഗാന്ധി കൊല്ല­പ്പെ­ട്ട­ത്. ഇത് യു.­ഡി.­എ­ഫിന് അനു­കൂ­ല­മാ­കു­ക­യാ­ണു­ണ്ടാ­യ­ത്. രാജീവ് ഗാന്ധി­യുടെ അതി­ദാ­രു­ണ­മായ സംഭവം സഹ­താ­പ­ത­രം­ഗ­മാക്കി മാറ്റാന്‍ കെ. കരു­ണാ­ക­രന്റെ നേതൃ­ത്വ­ത്തി­ലുള്ള ഐക്യ­ജ­നാ­ധി­പ­ത്യ­മു­­ന്നണിക്ക് കഴി­ഞ്ഞു. ഐക്യ­ജ­നാ­ധി­പ­ത്യ­മു­ന്നണി മൃഗീയ ഭൂരി­പ­ക്ഷ­ത്തില്‍ വി ജ­യി­ക്കു­ക­യു­ണ്ടാ­യി. കെ.കരു­ണാ­ക­രന്റെ നേതൃ­ത്വ­ത്തില്‍ ഒരു പതി­നെ­ട്ടംഗ യു.­ഡി.­എ­ഫ്. മന്ത്രി­സഭ 1991 ജൂ 24ന് സത്യ­പ്ര­തിജ്ഞ ചെയ്ത് അധി­കാ­ര­മേ­റ്റു.

82ലെ കരു­ണാ­ക­രന്റെ മന്ത്രി­സ­ഭക്ക് വിഭി­­ന്നമായി ഒട്ടേറെ പ്രവര്‍ത്ത­ന­ങ്ങള്‍ നട­ത്താന്‍ ഈ മന്ത്രി­സ­ഭക്ക് കഴി­ഞ്ഞു. അന്താ­രാഷ്ട്ര നില­വാ­ര­ത്തില്‍ എറ­ണാ­കു­ളത്ത് ഒരു വിമാ­ന­ത്താ­വളം പണി­യു­ക­യെന്ന ആശയം ഈ ക്കാല­ത്താണ് ഉട­ലെ­ടു­ത്ത­ത്. നെടുമ്പാശ്ശേരി വിമാ­ന­ത്താ­വ­ള­ത്തിന് തുട­ക്ക­മി­ട്ടു­കൊണ്ട് കരു­ണാ­ക­രന്‍ അതിന് നട­പടികളാ­രം­ഭി­ച്ചു. ജന­കീ­യാ­സൂ­ത്ര­ണ­ത്തില്‍ വന്ന പാളി­ച്ച­കള്‍ പരി­ഹ­രി­ച്ചു­കൊണ്ട് കൂടു­തല്‍ കാര്യ­ക്ഷ­മ­മായി പ്രവര്‍ത്തി­ക്കാന്‍ നട­പ­ടി­ക­ളു­മെ­ടു­ക്കു­ക­യു­ണ്ടാ­യി. ടെക്‌നോപാര്‍ക്കിന് തിരു­വ­ന­ന്ത­പു­രത്ത് തറ­ക്ക­ല്ലി­ട്ടു­കൊണ്ട് ടെക്‌നോ­ളജി രംഗത്ത് വന്‍ വിപ്ലവം ഉണ്ടാ­ക്കാന്‍ ഈ കാലത്ത് കഴി­ഞ്ഞതും എടുത്തു പറ­യാ­വുന്ന ഒന്നു­ത­­െയാ­ണ്. വിഴിഞ്ഞം തുറ­മുഖം പുന­രു­ദ്ധ­രി­ക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമി­ക്കു­ക­യു­ണ്ടാ­യി. പഴയ പ്രതാ­പ­ത്തി­ലേക്ക് വിഴിഞ്ഞം തുറ­മു­ഖത്തെ കൊണ്ടു­പോ­കാ­നുള്ള ശ്രമ­മാ­യി­രുന്നു നട­ത്തി­യ­ത്. കേന്ദ്ര സര്‍ക്കാ­രിന്റെ സഹായം നേടി­യെ­ടു­ക്കാന്‍ കരു­ണാ­ക­രന്‍ സര്‍ക്കാ­രിന് കഴി­ഞ്ഞു. സര്‍വ്വ­ക­ലാ­ശാ­ല­ക­ളിലെ സിന്‍ഡി­ക്കേ­റ്റു­കള്‍ക്ക് കൂടു­തല്‍ അധി­കാരം നല്‍കി­യതും ഈ സര്‍ക്കാ­രാ­ണ്. ഇങ്ങനെ ഏറെ കുറെ മികച്ച പ്രവര്‍ത്ത­ന­വു­മായി മുന്നോട്ടുപോകുന്ന അവ­സ­ര­ത്തി­ലാണ് മുഖ്യ­മന്ത്രി കെ. കരു­ണാ­ക­രന്‍ അപ­ക­ട­ത്തില്‍പ്പെടു­­ത്. എറ­ണ­കു­ളത്ത് നിന്ന് തിരു­വ­ന­ന്ത­പു­ര­ത്തേക്ക് പോയ കരു­ണാ­ക­രന്റെ കാര്‍ കായം­കു­ള­ത്തി­ന­ടു­ത്തു­വച്ച് അപ­ക­ട­ത്തില്‍പെ­ടു­ക­യു­ണ്ടാ­യി.

ഗുരു­ത­ര­മായി പരി­ക്കേറ്റ കരു­ണാ­ക­രനെ തിരു­വ­ന­ന്ത­പുരം മെഡി­ക്കല്‍ കോളേ­ജ് ആശു­പ­ത്രി­യില്‍ പ്രവേ­ശി­പ്പി­ക്കു­ക­യു­ണ്ടാ­യി. മന്ത്രി സി.­വി. പത്മ­രാ­ജ­നാ­യി­രുന്നു മുഖ്യ­മ­ന്ത്രി­യുടെ ചുമ­ത­ല. ഗുരു­ത­ര­മായി പരി­ക്കേറ്റ് അത്യാ­സ­ന­നി­ല­യില്‍ മെഡി­ക്കല്‍ കോളേജ് ആശു­പ­ത്രി­യില്‍ പ്രവേ­ശി­പ്പി­ക്ക­പ്പെട്ട കരു­ണാ­ക­രന്റെ പിന്‍ഗാ­മി­യെ ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടി­യില്‍ വടം­വ­ലി­യു­ണ്ടാ­യി. കരു­ണാ­ക­രന്റെ മകന്‍ മുര­ളീ­ധ­രനും അദ്ദേ­ഹത്തെ പിന്‍താ­ങ്ങിയ ഒരു വിഭാഗം പഴ­യ­കോഗ്രസ് ഐക്കാരും ഒരു വശത്തും കരു­ണാ­ക­രന്റെ തണ­ലില്‍ അദ്ദേഹം വളര്‍ത്തി വലു­താ­ക്കിയ ജി. കാര്‍ത്തി­കേ­യന്‍ രമേശ് ചെന്നി­ത്തല എം.ഐ. ഷാന­വാസ് ഉള്‍പ്പെ­ടെ­യുള്ള ഐയിലെ തന്നെ മറ്റൊരു വിഭാഗം മറു­വ­ശത്തും നിന്നാ­യി­രുന്നു പിന്‍ഗാ­മിയെ ചൊല്ലിയും അധി­കാ­രത്തെ ചൊല്ലി വടം­വലി നട­ത്തി­യത്. കാര്‍ത്തി­കേ­യനും ചെന്നിത്തലയും ഷാന­വാസും ചേര്‍ന്ന് തിരു­ത്തല്‍വാ­ദി­കള്‍ എന്ന കോണ്‍ഗ്ര­സിലെ മറ്റൊരു ഗ്രൂപ്പിന് രൂപം നല്‍കി. അങ്ങനെ കോണ്‍ഗ്ര­സില്‍ പുതിയ ഒരു ഗ്രൂപ്പു­കൂടി ഉണ്ടാ­യി.

കോഗ്ര­സിലെ ഗ്രൂപ്പ് ചേരി­തി­രിവും പോരാ­ട്ടവും മന്ത്രി­സ­ഭയെ സാര­മായി ബാധി­ച്ചു. മന്ത്രി­സ­ഭ­യുടെ പ്രവര്‍ത്തനം മന്ദ­ഗ­തി­യി­ലായി നാഥ­നി­ല്ലാത്ത വീടു­പോ­ലെയോ ഡ്രൈവ­റി­ല്ലാത്ത വണ്ടി­പോ­ലെയോ ആയി തീര്‍ന്ന മന്ത്രി­സ­ഭ­, മന്ത്രി­മാരെ നോക്കു­കു­ത്തി­ക­ളാക്കി ഉദ്യോ­ഗ­സ്ഥര്‍ ഭരണം നട­ത്തു­ക­യാ­ണു­ണ്ടാ­യ­ത്. സത്യ­ത്തില്‍ ആ കാലയളവ് കേര­ള­ത്തില്‍ ഉദ്യോ­ഗ­സ്ഥ­മേ­ധാ­വിത്വം തന്നെ­യാ­യി­രുന്ന­ു. സര്‍ക്കാ­രിന്റെ തീരു­മാ­ന­മെ­ത് ചില ഉന്നത ഐ.­എ.­എ­സു­കാ­രുടെ തീരു­മാ­നം­മാ­ത്ര­മായി ഒതു­ങ്ങി. മന്ത്രി­മാര്‍ മന്ത്രി­മ­ന്ദിരങ്ങളിലും ഗസ്റ്റ്ഹൗ­സു­ക­ളിലും സുഖ­സു­ന്ദ­ര­മായി ഭരിച്ചു നട­ന്നു­യെന്നും പറ­യാം. തിരു­വ­ന­ന്ത­പുരം മെഡി­ക്കല്‍ കോളേജ് ആശുപത്രി­യിലെ ചികില്‍സ­കൊണ്ട് ഭേദ­മാ­കാ­ത്ത­തിനെ തുടര്‍ന്ന് കരു­ണാ­ക­ര­നെ് അമേ­രി­ക്കന്‍ കൊണ്ടു­പോ­യി. അവി­ടെ­നിന്ന് മികച്ച ചികില്‍സ ലഭിച്ച കരു­ണാ­ക­രന്‍ ഒരു മാസ­ത്തോളം താമ­സി­ച്ച­ശേഷം ആ രോ­ഗ്യ­വാ­നായി കേര­ള­ത­തില്‍ തിരി­ച്ചെ­ത്തി.

കരു­ണാ­ക­രന്റെ തിരി­ച്ചു­വ­രവ് ഉണര്‍വും ഉന്‍മേ­ഷവും പാര്‍ട്ടിയിലും മന്ത്രി­സ­ഭ­യി­ലു­മു­ണ്ടാ­യി. എന്നാല്‍ അത് അധി­ക­കാലം നീണ്ടു നിി­ല്ല. 1994­-ല്‍ കോളി­ളക്കം സൃഷ്ടിച്ച ചാര­ക്കേ­സില്‍ കരു­ണാ­ക­രന്റെ കസേര തെറി­ച്ചു.

തിരു­വ­ന­ന്ത­പുരം ബഹി­രാ­കാശ ഗവേ­ഷ­ണ­കേ­ന്ദ്ര­ത്തിലെ ഒരു­കൂട്ടം ശാസ്ത്ര­ജ്ഞര്‍ ഇന്ത്യ യുടെ ശാസ്ത്ര­ര­ഹ­സ്യ­ങ്ങള്‍ ചോര്‍ത്തി­കൊ­ടു­ത്തു­വെന്നും അവര്‍ക്കെ­തിരെ കേസെ­ടു­ക്കാതെ അവരെ സംര­ക്ഷി­ക്കുന്ന രീ തി­യില്‍ അത്തെ ഐ.­ജി. രമണ്‍ ശ്രീവാ­സ്തവ പ്രവര്‍ത്തി­ക്കു­കയും ചെയ്തു­വെന്ന സി.­ബി.­ഐ.­യുടെ കണ്ടെ­ത്ത­ലില്‍ ശ്രീവാ­സ്ത­വ­യ്‌ക്കെ­തിരെ കരു­ണാകരന്‍ നട­പടി എടു­ക്കാതെ­ മൗനം പാലി­ക്കു­ക­യാ­ണു­ണ്ടാ­യ­തെ­ന്നാ­ണ് പറ­യുന്ന­­ത്.

ശ്രീവാ­സ്ത­വ­യ്‌ക്കെ­തിരെ നട­പടി എടു­ക്കാന്‍ ഘട­ക­ക­ക്ഷി­കള്‍പോലും ആവ­ശ്യ­പ്പെ­ട്ടിട്ടും കരു­ണാ­ക­രന്‍ തയ്യാ­റാ­യില്ല എന്നും പറയപ്പെടുന്നു. ഒടു­വില്‍ കോഗ്രസ് ദേശീ­യ­നേ­തൃ­ത്വ­ത്തോട് ഘട­ക­ക്ഷി­കളും മറ്റും ക രു­ണാ­ക­രനെ മാറ്റ­ണ­മെ­ാ­വ­ശ്യ­പ്പെ­ട്ടു. ഗത്യ­ന്ത­ര­മി­ല്ലാതെ കരു­ണാ­ക­രനു രാജി­വ­യ്‌ക്കേ­ണ്ടി­വ­ന്നു.

കരു­ണാ­ക­രന്‍ രാജി­വ­ച്ച­തിനെ തുടര്‍ന്ന് ഏ.­കെ. ആന്റണി മുഖ്യ­മ­ന്ത്രി­യാ­യി. 1995 മാര്‍ച്ച് 22 ന് മുഖ്യ­മ­ന്ത്രി­യായി സത്യ­പ്ര­തി ജ്ഞ ചെയ്ത് അധി­കാരമേറ്റു. നിഷ്പ­ക്ഷവും നീതി­പൂര്‍വ്വ­വു­മായി പ്രവര്‍ത്തി­ക്കാന്‍ അദ്ദേ­ഹ­ത്തിന് ഏറെ ബുദ്ധി­മു­ട്ടേണ്ടി­വന്ന­ു. കോഗ്ര­സി­നു­ള്ളിലെ ഗ്രൂപ്പിസം അതിനൊരു പ്രധാന കാര­ണ­മാ­യി. അധി­കാരം വിട്ടൊ­ഴി ഞ്ഞ കരു­ണാ­ക­രനും കൂട്ടരും ആന്റ­ണി­യ്‌ക്കെ­തിരെ തിരി­ഞ്ഞ­തോടെ ഗ്രൂപ്പ് വഴ­ക്കിന് പുതിയ രൂപവും ഭാവവും കൈവന്നു. മറ്റൊരു സമ­യ­ത്തു­മി­ല്ലാത്ത രീതി­യില്‍ അത് മൂര്‍ച്ഛി­ച്ചു. കരു­ണാ­ക­രനെ കേന്ദ്ര­വ്യ­വ­സായ മന്ത്രി­യായി നിയ­മി­ച്ചു­കൊണ്ട് അത് പരി­ഹ­രിച്ചു. അങ്ങനെ കോണ്‍ഗ്ര­സി­നു­ള്ളിലെ ഗ്രൂപ്പ് വഴക്ക് ഏറെ­ക്കുറെ പരി­ഹ­രി­ച്ചു­കൊണ്ട് ഭരണം മുന്നോട്ടുപോ­യെ­ങ്കിലും കേര­ള­ കോണ്‍ഗ്ര­സു­കള്‍ തമ്മി­ലുള്ള പോര് മന്ത്രി­സ­ഭയ്ക്ക് മറ്റൊരു പ്രതി­സ­ന്ധി­യു­ണ്ടാ­ക്കി.

മാണിയും പിള്ളയും ജേക്കബും പര­സ്പരം ആരോ­പ­ണ­ങ്ങള്‍ ഉ­യി­ച്ചു­കൊണ്ട് രംഗ­ത്തു­വന്ന­­തോടെ മു­ണി­ബ­ന്ധം­പോലും തക­രു­മെന്ന സ്ഥിതി ഉണ്ടാ­യി. വ്യവ­സായ വകു­പ്പില്‍ വന്‍ അഴി­മ­തിയാരോപ­ണ­ങ്ങള്‍ ഉണ്ടാ­യതും വകുപ്പ് മന്ത്രി­യായ കുഞ്ഞാ­ലി­കു­ട്ടി­യ്‌ക്കെ­തിരെ അഴി­മതി സ്ത്രീപീ­ഡ­നാ­രോ­പ­ണ­ങ്ങള്‍ ഉ­ന്നയി­ച്ചതും ആന്റണി മന്ത്രി­സ­ഭയെ പ്രതികൂട്ടിലാ­ക്കി. ഇതി­നി­ട­യില്‍ ആന്റണി തിരൂ­ര­ങ്ങാ­ടി­യില്‍നിന്ന് വന്‍ ഭൂരി­പ­ക്ഷ­ത്തോടെ വിജ­യിച്ച് നിയ­മ­സ­ഭ­യി­ലെ­ത്തി­യത് മന്ത്രി­സ­ഭയ്ക്കും യു.­ഡി.­എ­ഫിനും തിളക്കം പകര്‍ന്നു. ബാഹ്യ­ശ­ക്തി­ക­ളുടെ ഇട­പെ­ടല്‍ ഉണ്ടാ­യി­രുന്ന­ിട്ടു­കൂടി ആന്റ­ണിയ്ക്ക് വന്‍ഭൂരി­പക്ഷം കിട്ടിി­യത് യു.­ഡി.­എ­ഫിന് അഭി­മാ­നി­ക്കാന്‍ കാര­ണ­മാ­യി.

ഇങ്ങനെ തട്ടയും മുട്ടിയും മുന്നോ­ട്ടു­പോയ ആന്റണി സര്‍ക്കാര്‍ വര്‍ഗ്ഗീയ ലഹ­ള­യ്ക്കു­മുന്ന­ില്‍ പത­റി­പ്പോ­യി. ഒന്നാം മാറാടും കോഴി­ക്കോടും കണ്ണൂരും ആ വര്‍ഗ്ഗീയ ലഹ­ള­യില്‍ വെന്തു­രു­കി. ആന്റ­ണി­യുടെ ശുദ്ധ­മ­ന­സ്സിനെ പലരും മുത­ലെ­ടു­ക്കാ­നാ­യി­രുന്നു ഈ അവ­സരം ഉപ­യോ­ഗി­ച്ചത് ആന്റ­ണി­ഗ്രൂ­പ്പി­ന­കത്തും പുറ­ത്തു­മു­ള്ള­വരുണ്ടായിരുന്നു.

ഇങ്ങനെ വിക­സ­ന­ത്തെ­ക്കാള്‍ കൂടു­തല്‍ ആരോ­പ­ണ­ങ്ങ­ളു­മായി മുന്നോ­ട്ടു­പോയ ആന്റണി സര്‍ക്കാര്‍ തിര­ഞ്ഞെ­ടു­പ്പിന് തൊട്ടു­മുന്‍പ് നട­പ്പാ­ക്കിയ സമ്പൂര്‍ണ്ണ മദ്യ­നി­രോ­ധനം കേര­ള­ത്തിലെ സ്ത്രീക­ളുടെ വന്‍പി­ന്തുണ നേടി­യെ­ടു­ക്കാന്‍ സഹായിച്ചു. എന്നാല്‍ അത് നടപ്പാക്കി­യ­തിലെ പാളി­ച്ച­കള്‍ കാരണം ഗുണ­ത്തേ­ക്കാള്‍ ദോഷം ഉണ്ടാ­ക്കി­യെന്നു പറ­യാം. സമ്പൂര്‍ണ്ണ മദ്യ­നി­രോ­ധനം നട­പ്പാ­ക്കി­യ­തോടെ കേര­ള­ത്തില്‍ മദ്യ­ക്ഷാമം രൂക്ഷ­മാ­യി. അന്യ­സം­സ്ഥാ­ന­ങ്ങ­ളില്‍പോലും പോയി മദ്യം വാങ്ങി ജന­ങ്ങള്‍ ഉപ­യോഗിക്കാന്‍ തുട­ങ്ങി. ഈ അവ­സരം മുത­ലെ­ടു­ത്തു­കൊണ്ട് സാമൂ­ഹിക വിരു­ദ്ധര്‍ വ്യാജ­മദ്യം നിര്‍മ്മി­ക്കാന്‍ തുട­ങ്ങി. ആ വ്യാജ­മ­ദ്യ­ങ്ങള്‍ കേര­ള­ത്തില്‍ അനേകം ദുര­ന്ത­ങ്ങള്‍ ഉണ്ടാ­ക്കി. കൊല്ലത്തും പുന­ലൂരും വ്യാജ­മദ്യം കഴിച്ച് അനേ­കര്‍ മരി­ക്കു­കയും കണ്ണു­ക­ളുടെ കാഴ്ച നഷ്ടപ്പെടു­കയും ചെയ്തു. സമ്പൂര്‍ണ്ണ മദ്യ­നി­രോ­ധനം കേര­ള­ത്തില്‍ ഗുണ വും ദോഷവും സൃഷ്ടി­ക്കു­ക­യു­ണ്ടായി. എന്നാല്‍ അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആന്റണിക്ക് ആശ്വാസം നല്‍കി. കലാ­വധി പൂര്‍ത്തി­യാ­ക്കിയ ആന്റണി സമ്പൂര്‍ണ്ണ മദ്യ­നി­രോ­ധ­ന­ത്തിന്റെ പിന്‍ബ­ല­ത്തില്‍ തിര­ഞ്ഞെ­ടു­പ്പിനെ നേരി­ട്ടു.

ആരോ­പ­ണ­ങ്ങള്‍ ഏറെ­യു­ണ്ടാ­യി­രുന്ന­ിട്ടും യു.­ഡി.­എ­ഫിന് പിടി­ച്ചു­നില്‍ക്കാന്‍ ആ തിര­ഞ്ഞെ­ടു­പ്പില്‍ കഴി­ഞ്ഞത് സമ്പൂര്‍ണ്ണ മദ്യ­നി­രോധമായി­രു­ു. 1996 മെയ് 20ന് നടന്ന തിര­ഞ്ഞെ­ടു­പ്പില്‍ ഇട­തു­മു­ണി കേവല ഭൂരി­പ­ക്ഷ­ത്തില്‍ ജയി­ച്ച­ു എന്നത് ഇത് തെളി­യി­ക്കുന്ന­ു. ആ തിര­ഞ്ഞെ­ടു­പ്പില്‍ ഇടതുമുണി മുഖ്യ­മ­ന്ത്രി­യായി ഉയര്‍ത്തി­കൊണ്ടുവന്ന സുശീ­ല­ഗോ­പാ­ലനെ അട്ടി­മ­റി­ച്ചു­കൊണ്ട് ഇ.­കെ. നായ­നാര്‍ മുഖ്യ­മ­ന്ത്രി­യാ­യി. ഇങ്ങ­നെ­യൊരു നാട­ക­ത്തിനു പിില്‍ മുഖ്യ­മന്ത്രി മോഹ­മു­ണ്ടാ­യി­രു വി.­എ­സ്. അച്യു­താ­ന­ന്ദ­നാ­ണെ് പറ­യ­പ്പെ­ടു­ു. ആ തിര­ഞ്ഞെ­ടു­പ്പില്‍ മുഖ്യ­മന്ത്രിമോഹ­വു­മായി മാരാ­രി­ക്കു­ള­ത്തു­നിന്നും മല്‍സ­രിച്ച അദ്ദേ­ഹ­ത്തിന് പരാ­ജയം ഏറ്റു­വാ­ങ്ങേ­ണ്ടി­വ­ന്നത് സുശീ­ലയെ പിന്തു­ണ­ച്ച­വ­രാ­യി­രുന്ന­ു­യെന്നും അതിനു പ്രതി­കാ­ര­മാ­യി­ട്ടാണ് അങ്ങനെ­യൊരു അട്ടിമ­റി നടത്താന്‍ കാരണം. എന്താ­യാലും സി.­പി.­എമ്മിലെ വിഭാ­ഗീ­യത പുറ­ത്തു­വന്ന­ ആദ്യ തിര­ഞ്ഞെ­ടു­പ്പാ­യി­രുന്നു 1996ലെ തിര­ഞ്ഞെ­ടു­പ്പ്.

ഇ.­കെ. നായ­നാര്‍ പതി­നെ­ട്ടംഗ മന്ത്രി­സ­ഭ­യോടെ അധി­കാ­ര­മേ­റ്റു. ഈ മന്ത്രിസഭ­യുടെ പ്രധാന നേട്ടം ജന­കീ­യാ­സൂ­ത്രണം കേര­ള­ത്തില്‍ നട­പ്പാ­ക്കി­യെന്ന­­താ­ണ­്. ഇ.­എം.­എസിന്റ് വിഭാ­വ­ന­യായ ജന­കീ­യാ­സൂ­ത്ര­ണത്തെ ജന­കീ­യ­വല്‍ക്ക­രി­ക്കാന്‍ നായ­നാര്‍ക്ക് കഴി­ഞ്ഞു. പിന്നീ­ടതും സമ്പൂര്‍ണ്ണ മദ്യ­നി­രോ­ധനം പോലെ ആരോ­പ­ണ­ങ്ങ­ളില്‍പ്പെട്ടു. ജന­കീ­യാ­സൂ­ത്ര­ത്തില്‍കൂടി കോടി­ക­ളുടെ അഴി­മതി നടന്നു എന്നാണ് പറ­യ­പ്പെ­ടുന്ന­­ത്. ഇത് മന്ത്രി­സ­ഭ­യെയും മുന്ന­ണി­യെയും പ്രതി­കൂ­ട്ടിലാ­ക്കി.

തൃതല പഞ്ചാ­യത്ത് രൂപീ­ക­രി­ച്ചു­കൊ­ണ്ട് അധി­കാര വികേ­ന്ദ്രീ­ക­രണം നട­പ്പാ­ക്കിയ നായ­നാര്‍ ജില്ലാ കൗണ്‍സില്‍ പിരി­ച്ചു­വി­ട്ടു­കൊണ്ട് ജില്ലാ പഞ്ചാ­യത്ത് രൂപീ­ക­രി­ച്ചത് കേര­ള­ത്തിലെ വിക­സന പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കാന്‍ കാര­ണ­മാ­യി. ചുവപ്പുനാ­ട­യില്‍ കുടു­ങ്ങിയ പല പദ്ധ­തി­കളും വെളിച്ചം കണ്ടു. പഞ്ചാ­യ­ത്തു­കള്‍ക്ക് കൂടു­തല്‍ അധി­കാരം ലഭി­ച്ച­തോടെ വിക­സന പ്രവര്‍ത്തനം കൂടു­തല്‍ ദ്രുത­ഗ­തി­യി­ലാ­യി. അത് താഴെ­ക്കി­ട­യി­ലു­ള്ള­വര്‍ക്കും ലഭി­ക്കാന്‍ കാര­ണ­മാ­യി, എന്നു തന്നെ പറ­യാം.
വിദ്യാ­ഭ്യാസ മന്ത്രി­യാ­യി­രു പി.­ജെ. ജോസഫ് കൊണ്ടു­വ ഡി.­പി.­ഇ.­പി. പാഠ്യ­പദ്ധതി എടു­ത്തു­പ­റ­യാ­വു മറ്റൊരു വിക­സന പദ്ധ­തി­യാ­യി­രുന്ന­ു. പ്രൈമറിതല­ത്തിലെ വിദ്യാ­ഭ്യാസം കൂ ടു­തല്‍ കാര്യ­ക്ഷ­മ­മാ­ക്കാന്‍ ഇതു വ­ഴി­ക­ഴി­ഞ്ഞു. എന്നാല്‍ ഹയര്‍ സെ­ക്ക­ണ്ടറി രൂപീ­ക­രി­ച്ചു­കൊണ്ട് കോളേ­ജു­ക­ളില്‍ നി്ന്ന് പ്രീഡിഗ്രി വേര്‍പെ­ടുത്തിയത് സര്‍ക്കാ­രിന്റെ പ്രതി­ച്ഛായ തകര്‍ത്തു. ഹയര്‍ സെക്ക­ണ്ടറി സ്കൂളു­കള്‍ അനു­വ­ദി­ച്ച­തില്‍ വന്‍ അഴി­മ­തി­യാ­രോ­പ­ണ­ങ്ങള്‍ ഉന്ന­യി­ക്കു­ക­യു­ണ്ടാ­യി. അത് തിര­ഞ്ഞെ­ടു­പ്പില്‍ എല്‍.­ഡി.­എ­ഫിന് പ്രതി­കൂ­ല­മാ­കുക വരെ­യു­ണ്ടാ­യി. തുടര്‍ന്ന് നടന്ന തിര­ഞ്ഞെ­ടു­പ്പില്‍ എല്‍ ഡി.­എ­ഫിന്റെ പരാ­ജ­യത്തിന് പ്രധാന കാരണം അതാ­ണെന്നാണ് പറ­യ­പ്പെ­ടു­­ന്നത്.

കാലാ­വധി പൂര്‍ത്തി­യാക്കി തിര­ഞ്ഞെ­ടു­പ്പിനെ നേരിട്ട എല്‍.­ഡി.­എ­ഫിന് ജന­കീ­യാ­സൂ­ത്ര­ണ­ത്തിലെ അഴി­മ­തിയും പ്ലസ്ടു അഴി­മ­തിയും വിഷ­മദ്യ ദുര­ന്ത­ങ്ങളും പിടി­കൂ­ടി. അവര്‍ക്ക് ആ തിര­ഞ്ഞെ­ടു­പ്പില്‍ പരാ­ജ­യ­പ്പെ­ടേ­ണ്ടി­വന്ന­ു.

ഐക്യ­ജ­നാ­ധി­പ­ത്യ­മു­ന്നണി വന്‍ ഭൂരി­പ­ക്ഷ­ത്തില്‍ വിജ­യി­ച്ചു. 2001 മെയ് 17ന് ഏ.­കെ. ആന്റ­ണി­യുടെ നേതൃ­ത്വ­ത്തില്‍ മൂന്നാ­മ­തൊരു മന്ത്രി­സഭ അധി­കാ­ര­മേ­റ്റു. ഏറെ­ക്കുറെ അഴി­മ­തി­ര­ഹി­ത­മായ ഭരണം കാഴ്ച­വെ­യ്ക്കു­വാന്‍ ആ സമയം ആന്റ­ണിക്ക് കഴി­ഞ്ഞു. എന്നാല്‍ കെ. കരു­ണാ­ക­രന്റെ നേതൃ­ത്വ­ത്തില്‍ ഒരു വിഭാഗം മന്ത്രി­സ­ഭ­യ്‌ക്കെ­തിരെ പ്രതി­പ­ക്ഷ­ത്തേ­ക്കാള്‍ വലിയ ആരോ­പ­ണ­ങ്ങള്‍ ഉ­ന്നയി­ച്ചതും ആന്റ­ണിയ്ക്ക് തല­വേദന സൃഷ്ടിച്ചു.

കരു­ണാ­ക­രനെ അനു­ന­യി­പ്പി­ക്കാ­നായി മകന്‍ മുര­ളീ­ധ­രനെ നിയ­മ­സ­ഭാം­ഗ­മ­ല്ലാ­തി­രു­ന്നിട്ടു­ു­കൂടി മന്ത്രി­യാ­ക്കാന്‍ ആന്റണി തയ്യാറായി. ഉപതി­ര­ഞ്ഞെ­ടു­പ്പില്‍ കൂടി നിയ­മ­സ­ഭാം­ഗ­മാ­കാന്‍ ശ്രമം നട­ത്തിയ മുര­ളീ­ധ­രന് പരാ­ജ­യ­പ്പെ­ടേ­ണ്ടി­വന്നു സംസ്ഥാ­നത്ത് ഒരു മന്ത്രി ഉപ­തി­ര­ഞ്ഞെ­ടു­പ്പില്‍ പരാ­ജ­യ­പ്പെ­ടുന്ന. ആദ്യത്തെ സംഭ­വ­മാ­യി­രുന്നു അത്.

എന്നാല്‍ കാലാ­വ­ധി­യുടെ പകു­തി­യില്‍ ആന്റ­ണിയ്ക്ക് പടി­യി­റ­ങ്ങേ­ണ്ടി­വ­ന്നു. അതിന് പല­കാ­ര­ണ­ങ്ങ­ളു­ണ്ടാ­യി­രുന്ന­ു. ആന്റണി ഗ്രൂപ്പില്‍തന്നെ ഒരു വിഭാഗം അദ്ദേ­ഹ­ത്തി­നെ­തിരെ തിരി­ഞ്ഞ­താണ് അതില്‍ ആദ്യ­ത്തേ­ത്. അതു­കൂ­ടാതെ മാറാട്ടും കോഴി­ക്കോട്ടും വീണ്ടും വര്‍ഗ്ഗീയ ലഹ­ള­കള്‍ ഉണ്ടാ­യതും ഉദ്യോ­ഗ­സ്ഥ­മേ­ധാ­വി ത്വം ഭര­ണ­മേ­ഖ­ല­യി­ലു­ണ്ടാ­യതും മറ്റു­കാ­ര­ണ­ങ്ങളാണ് ഉദ്യോ­ഗ­സ്ഥന്‍മാര്‍ അവ­രുടെ ഇഷ്ട­ത്തി­നൊത്ത് ഭരണം നട­ത്തി­യത് സര്‍ക്കാ­രിന്റെ പ്രതി­ച്ഛാ­യയ്ക്ക് കോട്ടം തട്ടി­ച്ചു.

ഈ അവ­സ­ര­ത്തില്‍ എറ­ണാ­കുളം എം.­പി.­യാ­യി­രുന്ന ജോര്‍ജ് ഈഡന്റെ മര­ണത്തെ തുടര്‍ന്ന് നടന്ന ഉപ­തി­ര­ഞ്ഞെ­ടു­പ്പില്‍ കോണ്‍ഗ്ര­സിന് പരാ­ജ­യ­മേല്‍ക്കേ­ണ്ടി­വന്ന­ത് മന്ത്രി­സ­ഭയ്ക്ക് കനത്ത തിരി­ച്ച­ടി­യാ­യി. പിന്നീടു നടന്ന ലോക­സഭ തിര­ഞ്ഞെ­ടു­പ്പില്‍ കെ. കരുണാകരനും കൂട്ടരും കോണ്‍ഗ്ര­സി­നെ­തിരെ പ്രവര്‍ ത്തി­ക്കു­കയും കേര­ള­ത്തിന്റെ ചരി­ത്ര­ത്തി­ലാ­ദ്യ­മായി കോണ്‍ഗ്ര­സിന് വന്‍പ­രാ­ജ­യ­മേല്‍ക്കേ­ണ്ടി­വ­ന്നതും ആന്റ­ണി­യ്‌ക്കെ­തി­രാ­യി. ഒരം­ഗത്തെപോലും കോണ്‍ഗഗ്രസിനെ പാര്‍ല­മെന്റി­ലേ­യ്ക്ക­യ്ക്കാന്‍ ആ തിര­ഞ്ഞെ­ടു­പ്പില്‍ കഴി­ഞ്ഞി­ല്ല. ഒടു­വില്‍ പരാ­ജ­യ­ത്തിന്റെ ഉത്ത­ര­വാ­ദി­ത്വ­മേ­റ്റെ­ടു­ത്തു­കൊണ്ട് ആന്റണി രാജി­വ­ച്ചു.
(തുട­രും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക