Image

സ്ത്രീകള്‍ക്കെതിരെ ആമ്പിളൈ ഒരുമൈ: ഇല­ക്ഷ­നില്‍ വനി­ത­കകള്‍ക്ക് 50 ശത­മാനം റിസര്‍വേ­ഷന്‍ വേണം (കുര്യന്‍ പാമ്പാടി)

Published on 30 April, 2016
സ്ത്രീകള്‍ക്കെതിരെ ആമ്പിളൈ ഒരുമൈ: ഇല­ക്ഷ­നില്‍ വനി­ത­കകള്‍ക്ക് 50 ശത­മാനം റിസര്‍വേ­ഷന്‍ വേണം (കുര്യന്‍ പാമ്പാടി)
പതി­ന­ഞ്ചാ­മത് കേരള നിയ­മ­സഭാ തെര­ഞ്ഞെ­ടു­പ്പില്‍ ഒരു കാര്യ­ത്തില്‍ ഒരു­മ­യുണ്ട്. സ്ത്രീകള്‍ക്ക്ടിക്കറ്റ് നിഷേ­ധി­ക്കു­ന്ന­തില്‍ ഇടതു-വലതു ഭേദ­മില്ല. 1957ലെ ആദ്യ തെര­ഞ്ഞെ­ടുപ്പു മുതല്‍ കേരളം കാണു­ന്ന­താ­ണത്. മൂന്നാ­റിലെ തോട്ടം മേഖ­ല­യില്‍ സ്ത്രീത്തൊ­ഴി­ലാ­ളി­കള്‍ ഒത്തൊ­രു­മിച്ച് പെമ്പിളൈ ഒരുമൈ സംഘ­ടി­പ്പിച്ച മാതിരി കേര­ള­ത്തില്‍ ആമ്പിളൈ ഒരു­മ­യുണ്ട്, സ്ത്രീകളെ കഴി­യു­ന്നത്ര അടു­പ്പി­ക്കാ­തി­രി­ക്കാന്‍.ഇന്ദി­രാഗാ­ന്ധി പ്രധാ­നമന്ത്രി­യായ നാ­ടാണി­ത്. തന്‍െറ ­മന്ത്രി­സഭ­യില്‍പകു­തിപ്പേര്‍­ സ്ത്രീകളായി­­ര­ി­­ക്കു­െമ­­ന്നു­ ഹിലരി­ കഌി­ന്‍­റന്‍ പറഞ്ഞു ചു­ടാറിയിട്ടില്ല.­

കേര­ള­ത്തില്‍ വനി­ത­കളെ അല്‍പമെി­­ലു­ംമാനി­ക്കു­ന്ന­തില്‍ ഇട­തു­പ­ക്ഷ­ത്തി­നാണു മുന്‍തൂ­ക്ക­മെ­ങ്കില്‍, വല­തു­പക്ഷം ലജ്ജാ­ക­ര­മാം­വിധം പിന്നി­ലാണ്. കഴി­ഞ്ഞ­ത­വണ യു.ഡി.എഫിന്റെ ഒരേ­യൊരു വനി­ത­യാണ് നിയ­മ­സ­ഭ­യി­ലെ­ത്തി­യത് - മാന­ന്ത­വാ­ടി­യില്‍നി­ന്നു പി.കെ. ജയ­ലക്ഷ്മി; അവര്‍ മന്ത്രി­യു­മായി. 2016ല്‍ എല്‍.ഡി.എഫില്‍15 വനി­ത­കള്‍ മത്സ­രി­ക്കു­ന്നു. യു.ഡി.എഫില്‍ 7,. ബി.ജെ.പി.ക്ക് 6.’

ഇരു­പത്ത­ിനാലു­സീറ്റു­ണ്ടാ­യിട്ടും ഒരൊറ്റ സ്ത്രീയെ­പ്പോലും കൂട്ടാ­തി­രുന്ന ഇന്ത്യന്‍ യൂണി­യന്‍ മുസ്ലിം ലീഗാണ് ഏറ്റം പിന്നില്‍. 1300 വര്‍ഷം പഴ­ക്ക­മുള്ള കോട്ട­യത്തെ ജുമാ മസ്ജി­ദില്‍ അടുത്ത നാള്‍ സ്ത്രീകള്‍ക്കു പ്രവേ­ശനം നല്‍കി­യെ­ങ്കിലും നിയ­മ­സ­ഭ­യിലെ സ്ത്രീനി­ഷേധം തുട­രു­ക­യാണ്. നിയ­മ­സ­ഭ­യുടെ 60 വര്‍ഷത്തെ ചരി­ത്ര­ത്തില്‍ ലീഗ് ആദ്യവും അവ­സാ­ന­വു­മായി ഒരു വനി­തയെ നിര്‍ത്തി­യത് 96ല്‍ കോഴി­ക്കോട് സൗത്തി­ലാണ് - കമ­റു­ന്നിസ അന്‍വര്‍. അവ­രാ­കട്ടെ സി.പി.എമ്മിലെ ഇള­മരം കരീ­മി­നോടു തോറ്റു.

പണ്ടു­മു­തലേ അമ്മവഴിക്ക് പിന്തു­ടര്‍ച്ചാ­വ­കാ­ശ­മു­ണ്ടാ­യി­രുന്ന പ്രദേ­ശ­മാണു കേരളം. അന്തര്‍ജ­ന­ങ്ങളും അവ­രുടെ മറ­ക്കു­ട­കളും പുതിയ യുഗ­ത്തിനു വഴി­മാ­റി­ക്കൊ­ടു­ത്തെ­ങ്കിലും ഇന്ത്യ­യി­ലാ­ദ്യ­മായി ഒരു വനി­തയെ ജഡ്ജി­യാ­ക്കി­യതും (അന്ന ചാണ്ടി) സര്‍ജന്‍ ജന­റ­ലാ­ക്കി­യതും (മേരി പുന്നന്‍ ലൂക്കോസ്) ഈ നാടാണ്. സ്ത്രീകള്‍ (ഗൗരി­യമ്മ, സുശീലാ ഗോപാലന്‍) മുഖ്യ­മ­ന്ത്രി­ക്കസേരയുടെ തൊട്ടടുത്തു­എത്തി­യ­താണ്. പുരു­ഷന്‍ ഗൂഢാ­ലോ­ചന നടത്തി അവരെ തട്ടി­ത്തെ­റി­പ്പി­ച്ചു­ക­ളഞ്ഞു.

ഇത്ത­വണ മത്സ­രി­ക്കു­ന്ന­വ­രില്‍ സി.പി.എമ്മിലെ ഓള്‍ ഇന്ത്യാ ഡെമോ­ക്രാ­റ്റിക് വിമന്‍സ് അസോ­സി­യേ­ഷന്റെ ഭാര­വാഹി ടി.എന്‍. സീമയും (വട്ടി­യൂര്‍ക്കാവ്) മഹിളാ കോണ്‍ഗ്രസ് നേതാ­വ് ഷാനി­മോള്‍ ഉസ്മാനും (ഒറ്റ­പ്പാലം) സ്ത്രീക­ളോ­ടുള്ള അവ­ഗ­ണ­ന­യില്‍ ഒരുപേ­ാലെ അസം­തൃ­പ്ത­രാണ്. മുസ്ലിം സ്ത്രീക­ളുടെ നേര്‍ക്കുള്ള അവ­ഗ­ണ­ന­യ്‌ക്കെ­തിരേ വനിതാ ലീഗ് നേതാവ് അഡ്വ. ആര്‍ബിന റഷീദ് തുറ­ന്ന­ടി­ക്കു­കയും ചെയ്തു.

ചരി­ത്ര­ത്തി­ലേ­ക്കൊന്നു തിരി­ഞ്ഞു­നോ­ക്കി­യാല്‍ 2016 വരെ കേര­ള­ത്തില്‍ ജന­പ്ര­തി­നി­ധി­ക­ളായി സേവനം ചെയ്ത 1887 പേരില്‍ സ്ത്രീകള്‍ 79 പേര്‍ മാത്രം - നാലു ശത­മാനം. 1977ല്‍ സമ്മ­തി­ദാ­യ­ക­രുടെ എണ്ണ­ത്തില്‍ സ്ത്രീകള്‍ പുരു­ഷ­ന്മാ­രേ­ക്കാള്‍ അധി­ക­മാ­യെ­ങ്കിലും അന്ന് ഒരേ­യൊരു സ്ത്രീയാണ് നിയ­മ­സ­ഭ­യി­ലെ­ത്തി­യത്, സി.പി.ഐ.യിലെ ഭാര്‍ഗവി തങ്ക­പ്പന്‍. നിയ­മ­സ­ഭ­യുടെ ഒരു കാല­യ­ള­വി­നുള്ള നാലു മുഖ്യ­മ­ന്ത്രി­മാരെ അവ­രോ­ധിച്ച ഏക സന്ദര്‍ഭവും അതാ­യി­രുന്നു - കെ. കരു­ണാ­ക­രന്‍, എ.കെ. ആന്റണി, പി.കെ. വാസു­ദേ­വന്‍നാ­യര്‍, സി.എച്ച്. മുഹ­മ്മ­ദു­കോയ.

ഇ.എം.എസ് മുഖ്യ­മ­ന്ത്രി­യായ 1957ലെ ആദ്യ­തെ­ര­ഞ്ഞെ­ടു­പ്പില്‍ ആറു വനി­ത­ക­ളാണ് നിയ­മ­സ­ഭ­യി­ലെ­ത്തി­യത് - കെ.ഒ. ഐഷാ­ബായി (കായം­കുളം, സി.പി.ഐ), കെ.ആര്‍. ഗൗരി­യമ്മ (ചേര്‍ത്തല, സി.പി.ഐ), റോസമ്മ പുന്നൂസ് (ദേവി­കുളം, സി.പി.ഐ), കുസുമം ജോസഫ് (കാരി­ക്കോട്, കോണ്‍.), ലീലാ ദാമോ­ദ­ര­മേ­നോന്‍ (കുന്ദം­കുളം, കോണ്‍.), ശാരദ കൃഷ്ണന്‍ (കോഴി­ക്കോട്, കോണ്‍.).

രണ്ടാം നിയ­മ­സ­ഭ­യില്‍ (1960) എഴു വനി­ത­കള്‍ വിജ­യിച്ചു. നബീ­സത്ത് ബീവി (ആല­പ്പുഴ, കോണ്‍.) ഡെപ്യൂട്ടി സ്പീക്ക­റു­മായി. 65ലെ മൂന്നാം നിയ­മ­സ­ഭ­യില്‍ മൂന്നു വനി­ത­കള്‍ ജയിച്ചു. 67ല്‍ ഒരേ­യൊ­രാള്‍ - കെ.ആര്‍. ഗൗരി (അരൂര്‍, സി.പി.എം). 70ല്‍ രണ്ടു പേര്‍, 77ല്‍ വീണ്ടും ഒരേ­യൊ­രാള്‍, 80ല്‍ അഞ്ചു പേര്‍, 82ല്‍ മൂന്ന്, 87ല്‍ എട്ട്, 91ല്‍ എട്ട്.

പതി­നൊന്നാം നിയ­മ­സ­ഭ­യി­ലേക്ക് 1991ല്‍ നടന്ന തെര­ഞ്ഞെ­ടു­പ്പില്‍ 13 വനി­ത­കളെ വിജ­യി­പ്പി­ച്ചു­കൊണ്ട് കേരളം ചരിത്രം സൃഷ്ടിച്ചു. ഇ.കെ. നായ­നാര്‍ മുഖ്യ­മ­ന്ത്രി­യായി. 2001ല്‍ എട്ടു പേരും 2006ല്‍ ഏഴു പേരും 2011ല്‍ ഏഴു പേരും ജയിച്ചു. വി.എസ്. അച്യു­താ­ന­ന്ദന്‍ മുഖ്യ­മ­ന്ത്രി­യായ 2006ലെ പതി­മൂന്നാം നിയ­മ­സഭാ തെര­ഞ്ഞെ­ടു­പ്പില്‍ ജയിച്ച വനി­ത­ക­ളെല്ലാം എല്‍.ഡി.എഫില്‍ പെട്ട­വ­രാ­യി­രുന്നു. സി.പി.ഐ.യിലെ ഇ.എസ്. ബിജി­മോള്‍ ഒഴികെ എല്ലാ­വരും സി.പി.എംകാരും.

അടുത്ത ജൂലൈ 14ന് 97 വയസ് തിക­യുന്ന കെ.ആര്‍. ഗൗരി­യമ്മ സൃഷ്ടിച്ച റിക്കാര്‍ഡിന് തിരു­ത്തു­ണ്ടാ­യി­ട്ടില്ല. നിയ­മ­സ­ഭ­യുടെ ചരി­ത്ര­ത്തില്‍ ഏറ്റവും നീണ്ട കാലം - 44 വര്‍ഷം - അവര്‍ അംഗ­മാ­യി­രു­ന്നി­ട്ടുണ്ട്. ഈഴവ സമു­ദാ­യ­ത്തിലെ ആദ്യത്തെ നിയമ വിദ്യാര്‍ത്ഥി­നി­യാ­യി­രുന്നു. 1957, 60, 65, 67, 70, 80, 82, 87 91, 96, 2001 വര്‍ഷ­ങ്ങ­ളില്‍ വിജ­യി­ക്കു­കയും അഞ്ചു­­ തവണ മന്ത്രി­യാ­വു­കയും ചെയ്തു. 2001-06 കാല­ഘ­ട്ട­ത്തില്‍ കോണ്‍ഗ്രസ് നേതൃ­ത്വ­ത്തി­ലുള്ള മന്ത്രി­സ­ഭ­യിലും അംഗ­മാ­യി­രുന്നു. കേര­ള­ത്തെ മാറ്റി­മ­റിച്ച ഭൂപ­രി­ഷ്ക­രണ നിയമം പാസാ­ക്കി­യെ­ടു­ത്ത­തില്‍ കെ.ആര്‍. ഗൗരി വഹിച്ച പങ്ക് നിസ്തു­ലം.

തോട്ടം മേഖ­ല­യില്‍ ശമ്പ­ള­വര്‍ധ­ന­യ്ക്കു­വേണ്ടി ഒറ്റ­ക്കെ­ട്ടായി പോരാ­ടിയ 12,000 വനി­ത­ക­ള്‍ ചേര്‍ന്നു രൂപീ­ക­രി­ച്ച­താണ് പെമ്പിളൈ ഒരുമൈ. സാര്‍വ­ദേ­ശീയ ശ്രദ്ധ­യാ­കര്‍ഷിച്ചു ആ മുല്ലപ്പൂ വിപ്ലവം. അവ­രുടെ പ്രതി­നി­ധി­യായി ജെ. രാജേ­ശ്വരി ഇത്ത­വണ ദേവി­കു­ളത്തു­ മത്സ­രി­ക്കു­ന്നുണ്ട്. രണ്ടു പേരെ പഞ്ചാ­യ­ത്തി­ലേക്കും ഒരാളെ ബ്ലോക്ക് പഞ്ചാ­യ­ത്തി­ലേക്കും വിജ­യി­പ്പിച്ച ചരി­ത്ര­മുണ്ട് ഈ പെണ്ണൊ­രു­മയ്ക്ക്.

ഒഞ്ചി­യത്തു കൊല്ല­പ്പെട്ട ടി.പി. ചന്ദ്ര­ശേ­ഖ­രന്റെ വിധവ കെ.കെ. രമ ആര്‍.എം.പി ടിക്ക­റ്റില്‍ വട­ക­ര­യില്‍ മത്സ­രി­ക്കു­ന്നുണ്ട്. കൊല­പാ­തകം നട­ന്ന­യു­ടന്‍ പാഞ്ഞെത്തി രമയെ ആശ്വ­സി­പ്പി­ച്ച­ വി.എസിന്റെ ചിത്രം ലോക­ശ്രദ്ധ­യാ­കര്‍ഷി­ച്ച­താണ്. യു.എന്‍. സമ്മേ­ള­ന­ത്തില്‍ പ്രസം­ഗിച്ച ചരി­ത്ര­മുള്ള വയ­നാ­ട്ടിലെ ഗോത്ര­വര്‍ഗ നേതാവ് സി.കെ. ജാനു തെര­ഞ്ഞെ­ടു­പ്പില്‍ ആദ്യ­മായി മത്സ­രി­ക്കു­ന്നതും ഇത്ത­വ­ണ­യാണ് - സുല്‍ത്താന്‍ ബത്തേ­രി­യില്‍, ബി.ജെ.പി.’ സഖ്യ­ത്തി­ല്‍.

ജനാ­ധി­പ­ത്യ­ലോ­കത്ത് നിയ­മ­നിര്‍മാ­ണ­സ­ഭ­യില്‍ സ്ത്രീ പ്രാതി­നിധ്യം 22.4 ശത­മാ­ന­മാ­ണെ­ങ്കില്‍ ഇന്ത്യ­യുടെ റാങ്ക് നൂറ്റി­മൂ­ന്നാ­ണ്. പതി­നെട്ടു രാജ്യ­ങ്ങ­ളുള്ള ഏഷ്യ­യില്‍ പതി­മൂന്നാം റാങ്കും. 543 സീറ്റുള്ള ലോക്‌സ­ഭ­യില്‍ 66 വനി­ത­ക­ളുണ്ട് - 12 ശത­മാനം. യു.എസ്. കോണ്‍ഗ്ര­സിലെ 535 സീറ്റില്‍ 104 വനി­ത­ക­ളുണ്ട്. ബ്രിട്ട­നിലെ ഹൗസ് ഓഫ് കോമണ്‍സില്‍ 650ല്‍ 191 പേര്‍ വനി­ത­ക­ളാണ്. ഇന്ത്യ, പ്രത്യേ­കിച്ചു കേരളം വനിതാ പ്രാതി­നി­ധ്യ­ത്തില്‍ വളരെ പിന്നി­ലാ­ണെന്നു വ്യക്ത­മാ­ണല്ലോ. പഞ്ചാ­യത്ത് തെര­ഞ്ഞെ­ടു­പ്പില്‍ നിഷ്കര്‍ഷി­ച്ച­തു­പോലെ സ്ത്രീകള്‍ക്ക് 50 ശത­മാനം റിസര്‍വേ­ഷന്‍ വന്നേ തീരൂ.
സ്ത്രീകള്‍ക്കെതിരെ ആമ്പിളൈ ഒരുമൈ: ഇല­ക്ഷ­നില്‍ വനി­ത­കകള്‍ക്ക് 50 ശത­മാനം റിസര്‍വേ­ഷന്‍ വേണം (കുര്യന്‍ പാമ്പാടി)സ്ത്രീകള്‍ക്കെതിരെ ആമ്പിളൈ ഒരുമൈ: ഇല­ക്ഷ­നില്‍ വനി­ത­കകള്‍ക്ക് 50 ശത­മാനം റിസര്‍വേ­ഷന്‍ വേണം (കുര്യന്‍ പാമ്പാടി)സ്ത്രീകള്‍ക്കെതിരെ ആമ്പിളൈ ഒരുമൈ: ഇല­ക്ഷ­നില്‍ വനി­ത­കകള്‍ക്ക് 50 ശത­മാനം റിസര്‍വേ­ഷന്‍ വേണം (കുര്യന്‍ പാമ്പാടി)സ്ത്രീകള്‍ക്കെതിരെ ആമ്പിളൈ ഒരുമൈ: ഇല­ക്ഷ­നില്‍ വനി­ത­കകള്‍ക്ക് 50 ശത­മാനം റിസര്‍വേ­ഷന്‍ വേണം (കുര്യന്‍ പാമ്പാടി)സ്ത്രീകള്‍ക്കെതിരെ ആമ്പിളൈ ഒരുമൈ: ഇല­ക്ഷ­നില്‍ വനി­ത­കകള്‍ക്ക് 50 ശത­മാനം റിസര്‍വേ­ഷന്‍ വേണം (കുര്യന്‍ പാമ്പാടി)സ്ത്രീകള്‍ക്കെതിരെ ആമ്പിളൈ ഒരുമൈ: ഇല­ക്ഷ­നില്‍ വനി­ത­കകള്‍ക്ക് 50 ശത­മാനം റിസര്‍വേ­ഷന്‍ വേണം (കുര്യന്‍ പാമ്പാടി)സ്ത്രീകള്‍ക്കെതിരെ ആമ്പിളൈ ഒരുമൈ: ഇല­ക്ഷ­നില്‍ വനി­ത­കകള്‍ക്ക് 50 ശത­മാനം റിസര്‍വേ­ഷന്‍ വേണം (കുര്യന്‍ പാമ്പാടി)സ്ത്രീകള്‍ക്കെതിരെ ആമ്പിളൈ ഒരുമൈ: ഇല­ക്ഷ­നില്‍ വനി­ത­കകള്‍ക്ക് 50 ശത­മാനം റിസര്‍വേ­ഷന്‍ വേണം (കുര്യന്‍ പാമ്പാടി)സ്ത്രീകള്‍ക്കെതിരെ ആമ്പിളൈ ഒരുമൈ: ഇല­ക്ഷ­നില്‍ വനി­ത­കകള്‍ക്ക് 50 ശത­മാനം റിസര്‍വേ­ഷന്‍ വേണം (കുര്യന്‍ പാമ്പാടി)സ്ത്രീകള്‍ക്കെതിരെ ആമ്പിളൈ ഒരുമൈ: ഇല­ക്ഷ­നില്‍ വനി­ത­കകള്‍ക്ക് 50 ശത­മാനം റിസര്‍വേ­ഷന്‍ വേണം (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക