Image

ലോക ചിരിദിനത്തില്‍ നൂറിന്റെ ചിരിയുമായി ക്രിസോസ്റ്റം തിരുമേനി

അനില്‍ പെണ്ണുക്കര Published on 01 May, 2016
ലോക ചിരിദിനത്തില്‍ നൂറിന്റെ ചിരിയുമായി ക്രിസോസ്റ്റം തിരുമേനി
എല്ലാവര്‍ഷത്തേയും മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച ലോക ചിരിദിനമാകുന്നു. 1998 ജനുവരി 11-നു മുംബൈയിലാണ് ചിരിദിനത്തിന്റെ ആഘോഷം നടത്തിയത്. എന്തായാലും മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ ചിരിക്കുന്നു. ചിലര്‍ ചിരിപ്പിക്കുന്നു. എന്നാല്‍ നാം ഓര്‍മ്മിച്ച്, ഓര്‍മ്മിച്ച് ചിരിക്കുന്ന നിമിഷങ്ങള്‍ സമ്മാനിക്കുന്നവര്‍ വളരെ വിരളം. മലയാളി ഇക്കാര്യത്തില്‍ മഹാഭാഗ്യമുള്ളവരാണ്. ദിവസവും നമ്മെ ചിരിപ്പിക്കുവാന്‍ എത്രയോ രാഷ്ട്രീയക്കാരെത്തുന്നു. പക്ഷെ ആ ചിരി അപ്പോള്‍ തന്നെ അവസാനിക്കുന്നില്ല? എന്നാല്‍ ചിന്തിച്ച് ചിരിക്കുവാന്‍ നമുക്ക് അവസരം തരുന്ന ഒരു ചിരിയുടെ തമ്പുരാനുണ്ട് നമുക്ക്.

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനി- ചിരിയുടേയും ചിന്തയുടേയും തിരുമേനി. തിരുമേനിയുടെ ഒരു ചിരി ചിന്ത ഇതാ.

ഒരു ഇടവകയില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷ തിരുമേനി നിര്‍വഹിക്കുകയാണ്. കുട്ടികളെ മദബഹയുടെ മുന്നിലുള്ള റെയ്‌ലിംഗ്‌സിനടുത്തായി വരിവരിയായി നിര്‍ത്തി. അതിനുശേഷം അദ്ദേഹം ഇടവക ജനങ്ങളോടായി പറഞ്ഞു:

"ഈ നില്‍ക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ വന്ന് അവരുടെ മക്കളുടെ ഇരുഭാഗത്തുമായി മുട്ടുകുത്തി ആ കുട്ടിയോടൊപ്പം കുര്‍ബാനയില്‍ പങ്കുകൊള്ളേണ്ടതാകുന്നു.'

മാതാപിതാക്കളില്‍ പലരും മുന്നോട്ടുവരാന്‍ വൈമുഖ്യം കാട്ടിയപ്പോള്‍ തിരുമേനിയുടെ അടുത്ത വാചകം:

"അവനവന്റെ കുഞ്ഞുങ്ങളെ തിരിച്ചറുയാവുന്നവര്‍ മാത്രമേ മുന്നോട്ടുവരാവൂ'.

നിങ്ങള്‍...ചിരിച്ചു! ഉറപ്പ്!

ഏവര്‍ക്കും ലോക ചിരിദിനാശംസകള്‍....
ലോക ചിരിദിനത്തില്‍ നൂറിന്റെ ചിരിയുമായി ക്രിസോസ്റ്റം തിരുമേനി
Join WhatsApp News
Tom abraham 2016-05-01 07:32:49

Those who attend church, slowly leave after such jokes !


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക