Image

ജലസേചന പദ്ധതിയിലെ അഴിമതിക്കേസില്‍ യെദിയൂരപ്പയ്ക്ക് ക്ലീന്‍ ചിറ്റ്

Published on 30 January, 2012
ജലസേചന പദ്ധതിയിലെ അഴിമതിക്കേസില്‍ യെദിയൂരപ്പയ്ക്ക് ക്ലീന്‍ ചിറ്റ്
ബാംഗളൂര്‍: ജലസേചന പദ്ധതിയുടെ നിര്‍മാണക്കരാര്‍ സ്വാര്‍ഥലാഭത്തിനായി സ്വകാര്യ കമ്പനിയെ ഏല്‍പിച്ചെന്ന പരാതിയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ക്രമക്കേട് നടത്തിയതിന് തെളിവില്ലെന്ന് ലോകായുക്ത പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ലോകായുക്ത കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസ് യെദിയൂരപ്പയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.

അപ്പര്‍ ഭദ്ര ജലസേചന പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മാണക്കരാര്‍ ആര്‍.എന്‍. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റിഡിനെ ഏല്‍പിച്ചതാണ് കേസിനാധാരം. ഇതിന്റെ പേരില്‍ യെദിയൂരപ്പയ്ക്കും ജനതാദള്‍-എസ് നേതാവ് വൈ.എസ്.വി. ദത്തയ്ക്കും 13 കോടി രൂപ ലഭിച്ചതായിട്ടായിരുന്നു ആരോപണം. കേസ് ഫെബ്രുവരി 23 ലേക്ക് മാറ്റി. ലോകായുക്ത കോടതി ജഡ്ജി എന്‍.കെ. സുധീന്ദ്ര റാവുവാണ് കേസ് പരിഗണിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക