Image

തന്നെ വിലക്കിയവര്‍ രാജ്യത്തോട് മാപ്പുപറയണമെന്ന് ജി. മാധവന്‍ നായര്‍

Published on 30 January, 2012
തന്നെ വിലക്കിയവര്‍ രാജ്യത്തോട് മാപ്പുപറയണമെന്ന് ജി. മാധവന്‍ നായര്‍
ബാംഗളൂര്‍: ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടിന്റെ പേരില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയതിന് ഉത്തരവാദികളായവര്‍ രാജ്യത്തോട് മാപ്പുപറയണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. ചിലര്‍ നിയമം കൈയ്യിലെടുക്കുകയാണെന്നും ഇത്തരക്കാര്‍ രാജ്യത്തോട് മാപ്പുപറയേണ്ടതുണ്‌ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഉത്തരവാദിത്വപ്പെട്ടവര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രശ്‌നത്തെ സര്‍ക്കാര്‍ ഗൗരവമായി സമീപിക്കുന്നുണ്‌ടെങ്കില്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇവരോട് നിര്‍ദേശിക്കണമെന്നും മാധവന്‍ നായര്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ വഴി തങ്ങളുടെ ഭാഗം കേള്‍ക്കുന്നതിന് പകരം സര്‍ക്കാര്‍ നേരിട്ട് വിശദീകരണം തേടുകയായിരുന്നു വേണ്ടതെന്നും ജി. മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. 

വിലക്ക് സംബന്ധിച്ച ഉത്തരവുകളൊന്നും ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്നിട്ടും ഇത്തരത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ആശയവിനിമയവും ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക