Image

ട്രമ്പിന്റെ സ്ത്രീ വിദ്വേഷ പരാമര്‍ശങ്ങള്‍ (ഏബ്രഹാം തോമസ്)

Published on 30 April, 2016
ട്രമ്പിന്റെ സ്ത്രീ വിദ്വേഷ പരാമര്‍ശങ്ങള്‍ (ഏബ്രഹാം തോമസ്)
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത് ഡൊളാള്‍ഡ് ട്രമ്പും ഹിലരി ക്ലിന്റണും തമ്മിലുളള വാക് പോരാണ്. സെക്‌സിസ്റ്റ് എന്ന് പലരും വിശേഷിപ്പിക്കുന്ന ചില അഭിപ്രായങ്ങള്‍ ട്രമ്പ് നടത്തിയതാണ് പുതിയൊരു വിവാദത്തിന് തിരി കൊളുത്തിയത്. ഹിലരി ക്ലിന്റണ്‍ ഒരു പുരുഷനായിരുന്നെങ്കില്‍ (ഇപ്പോള്‍ കിട്ടുന്നതിന്റെ) 5% വോട്ട് കിട്ടുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. തുടര്‍ന്ന് ഹിലരിയുടെ ശക്തിയെയും ഓജസിനെയും ചോദ്യം ചെയ്തതിനുശേഷം അവര്‍ സംസാരിക്കുന്നത് അനുകരിക്കുയും ചെയ്തു.

ഈ വിമര്‍ശനം ഹിലരിയുടെ പ്രചരണത്തിന് പുതിയൊരു ഊര്‍ജ്ജം നല്‍കുമെന്ന് അനുയായികള്‍ പറഞ്ഞു. ആരാധനകര്‍ക്ക് ഒരു പിങ്ക് ക്രെഡിറ്റ് കാര്‍ഡ് (സംഭാവന സ്വീകരിച്ചു കൊണ്ട്) നല്‍കാന്‍ ആരംഭിക്കുകയും ചെയ്തു. കാര്‍ഡില്‍ നിങ്ങളുടെ 'വെരി ഓണ്‍ ഒഫീഷ്യല്‍ ഹിലരി ഫോര്‍ അമേരിക്ക വുമണ്‍ കാര്‍ഡ്' എന്നും 'കണ്‍ഗ്രാജുലേഷന്‍സ് : യു ആര്‍ ഇന്‍ മെജോരിറ്റി' എന്നും എഴുതിയിട്ടുണ്ട്.

എന്നാല്‍ ട്രമ്പിന്റെ സ്ത്രീ വിദ്വേഷ പരാമര്‍ശങ്ങളില്‍ പ്രകോപിതരാവരുത് എന്ന ഉപദേശമാണ് നിരീക്ഷകര്‍ ഹിലരി അനുയായികള്‍ക്ക് നല്‍കിയത്. ഇത് ട്രമ്പിന്റെ ഒരു അടവായി മാത്രം കണ്ടാല്‍ മതി. ഇതേ തന്ത്രം (കടന്നാക്രമണം) പ്രയോഗിച്ചാണ് ട്രമ്പ് ക്രൂസിനെയും റൂബിയോവിനെയും ഒതുക്കിയതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

50% വെളുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ ഹിലരിക്ക് വോട്ട് ചെയ്യുമെന്ന് ഒരു സര്‍വേയില്‍ പറഞ്ഞു. ട്രമ്പിന് വോട്ട് ചെയ്യുന്നവര്‍ 39% ആയിരിക്കും എന്നാണ് സര്‍വേ കണ്ടെത്തിയത്. സ്ത്രീ– പുരുഷ പ്രശ്‌നം ഉയര്‍ത്തി ട്രമ്പ് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഫലപ്രദമായി ഹിലരി കൈകാര്യം ചെയ്യും എന്ന അവകാശവാദം ഖണ്ഡിക്കുവാന്‍ ശ്രമിക്കുകയാണ്. സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചും തുല്യവേതനത്തെക്കുറിച്ചും ട്രമ്പ് പറഞ്ഞു. വാള്‍സ്ട്രീറ്റ് ഹിലരിക്ക് 25 മിനിറ്റ് പ്രസംഗത്തിന് നല്‍കിയ പ്രതിഫലം നിങ്ങള്‍ സമ്പാദിക്കണമെങ്കില്‍ എത്രയോ വര്‍ഷം നിങ്ങള്‍ ജോലി ചെയ്യണമെന്നു ട്രമ്പ് സ്ത്രീകളോട് പറഞ്ഞു. ഹിലരിയുടെ പ്രസംഗം ഒട്ടും നന്നായിരുന്നില്ല എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

1996 മുതല്‍ വെളുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തു വന്നത്. ഇത് നിലനിര്‍ത്താനാണ് ട്രമ്പ് ശ്രമിക്കുന്നത്. ട്രംമ്പിന്റെ ശ്രമം ഒരു പാഴായ  അടവായി ഡെമോക്രാറ്റുകള്‍ വിശേഷിപ്പിച്ചപ്പോള്‍ ഹിലരിക്ക് ചുറ്റും ആളുകള്‍ കൂടുന്നത് ഭര്‍ത്താവിന്റെ അവിശ്വസ്തതയെക്കുറിച്ച് പറയുമ്പോഴോ ബോയ്‌സ് ക്ലബ് അവരെ ആക്രമിക്കുന്നതായി അവര്‍ പരാതിപ്പെടുമ്പോഴോ ആണെന്നായിരുന്നു റിപ്പബ്ലിക്ക
ന്‍  പ്രതികരണം.

മറ്റൊരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ടെഡ് ക്രൂസിന്റെ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ ഹിസ്പാനിക് ബിസിനസ് സംഘടനയായ യുഎസ് ഹിസ്പാനിക് ചേമ്പര്‍ ഓഫ് കോമേഴ്‌സ് തങ്ങളുടെ പിന്തുണ ഹിലരിക്കും കേസിക്കിനും ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. മത്സര രംഗത്തുളള ഹിസ്പാനിക് വംശജന്‍ ക്രൂസിനെ അവഗണിച്ചാണ് ഈ പ്രഖ്യാപനം. സ്വന്തം കോക്കസുകള്‍ക്കുളളില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ല, ഒരു കോടി 20 ലക്ഷം അനധികൃത കുടിയേറ്റക്കാരെ നാടുകട്ടത്തണമെന്ന് വാദിച്ചു എന്നീ ആരോപണങ്ങളാണ് ക്രൂസിനെതിരെ സംഘടന ഉന്നയിക്കുന്നത്. സംഘടന പ്രതിനിധാനം ചെയ്യുന്നത് 270 കോര്‍പ്പറേഷനുകളും അസോസിയേഷനുകളുമാണ്. ഇവ സംയുക്തമായി പ്രതിവര്‍ഷം 660 ബില്യണ്‍ ഡോളറിന്റെ വിപണനം നടത്തുന്നു.

മുന്‍ ഹൗസ് സ്പീക്കര്‍ ജോണ്‍ ബെയ്‌നര്‍ താനൊരിക്കലും ക്രൂസിന് വോട്ടു ചെയ്യില്ല എന്നും തന്റെ വോട്ട് ട്രമ്പിനായിരിക്കും എന്നും പ്രസ്താവിച്ചു. ക്രൂസിനെ ലൂസിഫര്‍ എന്ന് വിശേഷിപ്പിക്കുവാനും ബെയ്‌നര്‍ മടിച്ചില്ല. 
ഇത്തരമൊരു വ്യക്തിക്കൊപ്പം തനിക്കൊരിക്കലും പ്രവര്‍ത്തിക്കേണ്ടി വന്നിട്ടില്ല എന്നും ബെയ്‌നര്‍ പറഞ്ഞു. ഈ രണ്ട് സംഭവ വികാസങ്ങള്‍ ക്രൂസിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചേക്കാം.
Join WhatsApp News
Tom abraham 2016-04-30 16:02:13

President Obama trusted a woman Hillary to be a knowledgable Secretary of State. But, the woman an Attorney was using her private server for mailing sensitive national security documents. Trump likes women but not this kind of an irresponsible woman to become a President. Cruz shows his irresponsibility in selecting an inexperienced woman to become his VP ! We respect all women, our mothers, but we dont have to tolerate incorrigible women who never admit their serious errors. As Indians, we respect Indira Gandhi but not her emergency era or dictatorship which brought her downfall.

We respect mother Theresa , Sister Nirmala, Amma of that great Cochin hospital . We respect our great actresses without whom our movies will not succeed.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക