Image

നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍: സമഗ്രമായ കേന്ദ്രനിയമത്തിന് സമ്മര്‍ദം ചെലുത്തണമെന്ന് നിയമസഭാ സമിതി

Published on 30 January, 2012
നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍: സമഗ്രമായ കേന്ദ്രനിയമത്തിന് സമ്മര്‍ദം ചെലുത്തണമെന്ന് നിയമസഭാ സമിതി
നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ കേന്ദ്രനിയമത്തിന് സമ്മര്‍ദം ചെലുത്തണമെന്ന് പ്രവാസി ക്ഷേമത്തിനുള്ള നിയമസഭാ സമിതി. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സമിതി അധ്യക്ഷന്‍ അബ്ദു റഹ്മാന്‍ രണ്ടത്താണി പറഞ്ഞു. 

ഡല്‍ഹിയില്‍ മലയാളികളില്‍നിന്ന് സമിതി തെളിവെടുത്തു. ബോണ്ട് വ്യവസ്ഥ നിരോധിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍പിടിച്ചു വച്ചും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെയും ആശുപത്രി മാനേജ്‌മെന്റുകള്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രവാസി കാര്യങ്ങള്‍ക്കുള്ള നിയമസഭാ സമിതിക്കു മുന്നിലെത്തിയ നഴ്‌സുമാര്‍ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളി നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവവുളളതാണെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും സമിതി വ്യക്തമാക്കി.

ഡല്‍ഹിയില്‍നിന്നും കേരളത്തിലേക്കുളള യാത്രാ ദുരിതം പരിഹരിക്കുക, നോര്‍ക്കയുടെയും ഡല്‍ഹി കേരള ഹൗസിന്റെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, ഡല്‍ഹിയില്‍ മലയാളാ ഭാഷാ പഠനത്തിന് കൂടുതല്‍ സഹായങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമിതിക്കു മുന്നിലെത്തി. ഈ വിഷയങ്ങള്‍സമിതി റിപ്പോര്‍ട്ടില്‍ഉള്‍പ്പെടുത്തും. കേരളത്തിലുള്ള എം.പിമാര്‍ മറുനാടന്‍മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്ന വിമര്‍ശനവും തെളിവെടുപ്പില്‍ ഉയര്‍ന്നു. ഡല്‍ഹി കേരളാ ഹൗസിലെ നിയമനങ്ങള്‍ പിഎസ്എസിക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുമെന്ന് സമിതി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക