Image

പഞ്ചാബിലും ഉത്തരാഖണ്ഡിലും മികച്ച പോളിംഗ്

Published on 30 January, 2012
പഞ്ചാബിലും ഉത്തരാഖണ്ഡിലും മികച്ച പോളിംഗ്
ചണ്ഡിഗഢ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്ന പഞ്ചാബിലും ഉത്തരാഖണ്ഡിലും മികച്ച പോളിംഗ് നടന്നതായി പ്രാഥമിക കണക്കുകള്‍. പഞ്ചാബില്‍ പോളിംഗ് 77 ശതമാനം കടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ഉത്തരാഖണ്ഡില്‍ 70 ശതമാനത്തോളവും പോളിംഗ് വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അന്തിമ കണക്കുകള്‍ കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല. അഞ്ച് മണിവരെ ഉത്തരാഖണ്ഡില്‍ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പഞ്ചാബിലെ അമൃത്‌സര്‍, ലുധിയാന എന്നിവിടങ്ങളിലുണ്ടായ ചെറിയ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ വോട്ടെടുപ്പ് ഇരു സംസ്ഥാനങ്ങളിലും പൊതുവേ സമാധാനപരമായിരുന്നു. 

പഞ്ചാബിലെ ലുധിയാനയിലെ സംഘര്‍ഷത്തില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി സഞ്ജയ് കപൂറിന് നിസാര പരിക്കേറ്റിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക