Image

ഒറ്റയാനയെഴുന്നെള്ളിപ്പിന്റെ ഓര്‍മ്മ പൂരം (മൂന്നാം ഭാഗം 3/3: പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)

Published on 29 April, 2016
ഒറ്റയാനയെഴുന്നെള്ളിപ്പിന്റെ ഓര്‍മ്മ പൂരം (മൂന്നാം ഭാഗം 3/3: പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)
(പൂരങ്കഴിഞ്ഞു. ആനയും വാദ്യവുംവിടവാങ്ങി. ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പു പോലെ മനം പൂര്‍ണ്ണമായും ശൂന്യമാകുന്നതിനുമുമ്പ് ഓര്‍മ്മക്കോശങ്ങളെ ചൊറിഞ്ഞ് അല്പം ചിന്താച്ചൊരിച്ചില്‍. "ഞാനി'ല്ലാത്ത എന്റെ ഓര്മ്മകള്‍ക്ക്് എന്തു പ്രസക്തി!)

6
വെടിക്കെട്ടുകമ്പം

ചൈനാക്കാര്‍, പാട്ടകൊട്ടിയിട്ടും പേടിക്കാത്തഭൂതഗണാദികളെ വിരട്ടിയാട്ടിയോടിക്കാന്‍ തുടങ്ങിവെച്ച പടക്കമേറ് ശബ്ദവും വെളിച്ചവും ഇഴേേചര്‍ന്ന വെടിക്കെട്ടു കലയായി മാറി. ആചാരവെടി മുതല്‍ അമ്പലവെടിവരെ അനുഷ്ഠാനങ്ങളുടെ ഭാഗമായി. പാറപൊട്ടിക്കാനും തുരങ്കം തുളയ്ക്കാനും ശത്രുസംഹാരത്തിനും ഉപയോഗമറിഞ്ഞ ഈ കണ്ടുപിടിത്തം ഭീകരരും ദുഷ്ടബുദ്ധികളും സ്‌ഫോടനസാദ്ധ്യതകള്‍ക്കായി ദുര്‍വിനിയോഗം ചെയ്യാനും തുടങ്ങി. പിറന്നാള്‍ സമ്മാനമായി കൊടുത്ത കറിക്കത്തി കൊലയ്ക്ക് ഉപയോഗിക്കുന്ന വൈരുദ്ധ്യാത്മകതയില്‍ ഊന്നിയ ഭൗതികപ്രഹേളിക. വെളിച്ചം തളച്ച് ഇരുള്‍ തെളിക്കുന്ന പ്രതിഭാസം. ഇതുമൂലം, ഞെട്ടിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ ശബ്ദ ഡെസിബെലുകള്‍ സാമൂഹ്യകാര്യക്രമമായി പരിണമിച്ചു.

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
വിദ്യാധരൻ 2016-04-29 21:39:26
ഓർമ്മകളിൽ ചിലതുണ്ടെനിക്ക് ചൊല്ലാൻ 
മാറിൽ വിരോധമില്ലെങ്കിൽ ചൊല്ലിടാം 
പൂരപറമ്പും നയനസുഭഗമാം നതാംഗിമാരും 
ഏറുന്നു കാമക്വഥനാങ്കം 
പൂരപ്രപന്ധം പഠിച്ചീരവിലിപ്പോൾ (സ്വന്തം )

പ്രൊഫസ്സർ കുഞ്ഞാപ്പു പറഞ്ഞ പല കാര്യങ്ങളോടും ഞാൻ യോചിക്കുന്നു.  വെടികെട്ടുകളും ഉത്സവങ്ങളും അതിനോട് അനുബദ്ധിച്ചുള്ള കച്ചവടങ്ങളും നിറുത്തുന്നത് ആ നാടിന്റെ സമ്പത്ത് വ്യസ്ഥയെ ബാധിക്കും എന്നുള്ളതിന് തർക്കമില്ല. ഓരോ വിമാന അപകടങ്ങളിലും അനേകം പേർ മരിക്കുമായിരുന്നു എന്ന് വച്ച് വിമാന കമ്പനികൾ അടുച്ചു പൂട്ടുകയോ വിമാന യാത്ര നിറുത്തലാക്കുകയോ ചെയ്യിതിട്ടില്ല. വിമാന യാത്ര നേരെമറിച്ച് വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത് (ഒരു വിമാനം കാണാൻ പണ്ട് കൊച്ചീക്ക് പോയ കാര്യം ഓർമ്മ വരുന്നു) ഇന്ന് വിമാനങ്ങളിലെ സുരക്ഷിതത്വം വർദ്ധിക്കുകയും അപകടം കുറയുകയും ചെയ്യുത്.  ലോകത്തിലെ ഏറ്റവും കുറവ് വിമാന അപകടങ്ങൾ ഒഴിവാക്കിയിട്ടുള്ള രാജ്യം ഇസ്രയേൽ രാജ്യമാണ് അതിനു കാരണം അവരുടെ കര്‍ശനമായ സുരക്ഷാ നടപടികളാണ് 

കരിമരുന്നു പ്രയോഗം പോലെ അപകടം പിടിച്ച ഒരു പരിപാടിയാണ് 'കരി'കളെ ഇളക്കി വിട്ടുള്ള പരിപാടി. കരിയായാലും കളഭമായാലും അത് കുളം കലക്കും എന്ന് പണ്ട് നമ്പ്യാര് പാടിയിട്ടുണ്ട്. അപ്പോൾ പിന്നെ അവറ്റകളുടെ ചന്തിക്ക് സൂചി കേറ്റിയാലത്തെ സ്ഥിതി വെള്ളം അടിച്ചിട്ടില്ലെങ്കിൽ മനസിലാക്കവുന്നതെയുള്ള്.  ഇതിനു കാരണക്കാർ കാമം തലക്ക് പിടിച്ച ചില മൂരിക്കുട്ടന്മാരാണ്. 'കളഭത്തെ' ഇളക്കി വിട്ട് കളഭം തേച്ചു ഒറ്റമുണ്ടൊക്കെ ഉടത്തു നിൽക്കുന്ന വധൂടികളുടെ  തടിച്ചു കൊഴുത്ത നിതംബത്തിലും  തങ്കപങ്കജകൊങ്കകളിലും ഞെക്കിയും കൊതുക് പറക്കുന്നതുപോലെ ഓടി മറയുന്നത്. ഇത് കേരളത്തിൽ മാത്രമായി കാണുന്ന ഒരു മനോരോഗമാണ്.  ബസ്സ്യാത്രയിലും, ട്രെയിൻ യാത്രയിലും അതുപോലെ തിക്കും തിരക്കും ഉള്ളടത്തു വരുമ്പോൾ പ്രായഭേദമെന്യ ഈ രോഗം ഉത്തെജിക്കപ്പെടുന്നു . ഇതൊക്കെ മനസിലാക്കിയായിരിക്കും വെണ്മണി മഹൻ പൂര പ്രബന്ധം എഴുതിയതും, അത് വായിച്ചു തൃശൂർ പൂരം ഒഴിവാക്കാനും അടി ഇടി ചവിട്ടുതുടങ്ങി നാട്ടുകാരുടെ ശല്യംങ്ങളിൽ നിന്ന് ഒഴിവാക്കാനും കഴിഞ്ഞത് .  എന്തായാലും പൂര പാട്ടില്ലാതെ തൃശൂർ പൂരത്തെ കുറിച്ച് ആര് എഴുതിയാലും അത് അപൂർണ്ണമാണ്. അതുകൊണ്ട് ദുരുദ്ദേശത്തോടെ പൂരം കാണാൻ ആഗ്രഹിക്കുന്നവർ പൂര പാട്ടുകൾ മനപാഠമാക്കി ഉരുവിട്ടാൽ പൂരം ഒഴിവാക്കി അസ്ഥിമജ്ജകളെ കാത്തു സൂക്ഷിക്കാൻ കഴിയും  

കണ്ടിവാർക്കുഴലി കേൾക്കെ  മുറുക്കി 
ക്കൊണ്ടു മുണ്ടുമഥ ചുറ്റി മുറുക്കി 
കൊണ്ടൽവേണികളെ യങ്ങു തിരക്കി-
ക്കൊണ്ട്നിന്നു ചിലരൊത്തു തിരക്കി 

തന്വി തത്ര ഇളകുന്നൊരു ഘോഷം 
നന്ദിയോടിവിനുരയ്ക്കിലശേഷം 
ഇന്നൊടുങ്ങുകയതില്ലതു ശേഷൻ 
തന്നെയും പറകയില്ല വിശേഷം 

പാരേഴുരണ്ടിലെഴുമാളുകളെത്തിടുന്നു 
പാരം കടുത്ത വെയിൽകൊണ്ട് പൊരിഞ്ഞിടുന്നു 
ഓരോമരത്തണലഞ്ഞിടതിങ്ങിടുന്നു 
പൂരം മഹാ തകൃതിയെന്നവരാർത്തിടുന്നു 

ദിക്കൊക്കെയും പൊടി പറന്നു നിറം പകർന്നൂ 
ദിക്കുംഭികുംഭകുചധാരിണി മോദമാർന്നിടുന്നു 
തെക്കുംവടക്കുംമമരുന്നവരൊത്തു ചേർന്നൂ 
തിക്കും തിരക്കുമതിലൊന്നു മുതിർന്നു തീർന്നു 

ചിക്കെന്നു ചെന്നു ചിലരാൽത്തറ കേറിടുന്നു 
നില്ക്കുന്നു മുന്നമമരുന്നവർ നേരിടുന്നു 
മയ്ക്കണ്ണിമാർ പരമുഴന്നു നടന്നിടുന്നു 
മൽക്കണ്ണിണയ്ക്കതികുതൂഹലമാർന്നിടുന്നു 

പാട്ടിൽപരിഗ്രഹവുമായി ചിലർ വന്നിടുന്നു 
പാട്ടും പദങ്ങളിവ മൂളി രസിച്ചിടുന്നു 
കൂട്ടംതിരിഞ്ഞു ചിലർ കുമ്പ തിരുമ്പിടുന്നു 
കോട്ടയ്ക്കകത്തഖിലമോടി നടന്നിടുന്നു 

സാരംഗശാബമിഴിമാർമിഴി തട്ടിടുന്നു 
ധൈര്യം വെടിഞ്ഞു ചിലരമ്പെടുത്തടുത്തിടുന്നു 
സാരസ്യമാം മൊഴികൾ തമ്മിലുരച്ചിടുന്നു 
പാരം ചൊടിച്ചു ചിലർ നെറ്റി ച്ചുളിചിടുന്നു 

വട്ടക്കഷണ്ടി വെയിൽകൊണ്ട് പൊളിഞ്ഞിടുന്നു 
കൊട്ടയ്ക്കടുത്ത കുടവഡ്ഢി വിയര്ത്തിടുന്നു 
കഷ്ടം വിയർത്തു ചില വൃദ്ധരിരുന്നിടുന്നു 
ചട്ടറ്റ വെറ്റില ചതച്ചു ചവച്ചിടുന്നു 

........................................................................

നീലത്തഴക്കുഴലിമാരണിയും പ്രിയേ ! നിൻ 
പാലോത്തവാക്കുമകതാരലിയുന്ന നോക്കും 
ചേലൊത്ത കൊങ്കകളുമോർത്തുരുകുന്നു ചിത്തം 
വെയിലത്ത് വച്ച പുതു വെണ്ണയതെന്നപോലെ 

ശുഭം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക