Image

അനൂപ് കുര്യന്‍ സംവിധാനം ചെയ്ത ബ്ലൂ ബെറി ഹണ്ട് ന്യു യോര്‍ക്ക്, ഹൂസ്റ്റന്‍, ഡാലസ് തീയറ്ററുകളില്‍

Published on 28 April, 2016
അനൂപ് കുര്യന്‍ സംവിധാനം ചെയ്ത ബ്ലൂ ബെറി ഹണ്ട്  ന്യു യോര്‍ക്ക്, ഹൂസ്റ്റന്‍, ഡാലസ്  തീയറ്ററുകളില്‍
ന്യു യോര്‍ക്ക്: കോട്ടയം സ്വദേശി അനൂപ് കുര്യന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ബ്ലൂ ബെറി ഹണ്ട് (ബഹുഭാഷാ ചിത്രമെന്നും പറയാം) ഏപ്രില്‍ 29 മുതല്‍ ന്യു യോര്‍ക്ക്, ഹൂസ്റ്റന്‍, ഡാലസ് എന്നിവിടങ്ങളിലെ എ.എം.സി. തീയറ്ററുകളിലും കൊളംബസില്‍ (ഒഹായോ) സ്‌ക്രീന്‍സ് 8-ലും പ്രദര്‍ശനം ആരംഭിക്കുന്നു.

അവതരണത്തിലും ആശയസംവേദനത്തിലും പുതുമ അവകാശപ്പെടാവുന്ന ചിത്രമാണ് ദി ബ്ലൂബറി ഹണ്ട്- എന്‍. ശ്രീജിത്ത് മാത്രുഭൂമിയില്‍ എഴുതി.

ആസ്വാദനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:  പണക്കാരനാവുക എന്ന ലക്ഷ്യവുമായി മുംബൈയില്‍ നിന്ന് വാഗമണ്ണിലെത്തി കഞ്ചാവ് കൃഷി നടത്തുന്ന ഒരു കേണലിന്റെ കഥ്. ഒരു ജര്‍മന്‍ ഷെപ്പേഡ് പട്ടിക്കൊപ്പം കഴിയുന്ന കേണലിന്റെ ലോകത്തേയ്ക്ക് കഞ്ചാവിന്റെ വിളവെടുപ്പ്കാലത്ത് കച്ചവടക്കാരും ഒരു പെണ്‍കുട്ടിയും വരുന്നതാണ് കഥയുടെ കാമ്പ്. കേണലായി നസറുദ്ദീന്‍ ഷാ. നായകനും വില്ലനും സ്‌നേഹാര്‍ദ്രമായ വ്യക്തിത്വവുമെല്ലാം ചേര്‍ന്ന് തികച്ചും വ്യത്യസ്തമായ ഒരു നസറുദ്ദീന്‍ ഷാ

രഹസ്യങ്ങളുടെ ഒരു കലവറയാണ് കേണല്‍. തന്റെ താമസസ്ഥലത്തിലേക്ക് എത്തുന്നവരെ നിരീക്ഷിക്കാന്‍ ക്യാമകള്‍ സ്ഥാപിച്ചിട്ടുണ്ട്. വീട്ടിലെ സ്‌ക്രീനുകള്‍ക്ക് പുറത്ത് സ്വന്തം മൊബൈലിലും ആ ക്യാമറാദൃശ്യങ്ങള്‍ കാണാനാവും. സന്ദേശ അയക്കുന്നത് പോലും രഹസ്യ കോഡുകള്‍ ഉപയോഗിച്ചാണ്.

കഞ്ചാവ് വാങ്ങാനെത്തുന്ന ഒരു ബിഹാറി സേഠ് കേണലിന്റെ ഈ രഹസ്യ കേന്ദ്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ മകളെ തട്ടിക്കൊണ്ടുവന്ന് പാര്‍പ്പിക്കുന്നു. പിന്നെ കേണലും ഈ കുട്ടിയും തമ്മിലുള്ള ബന്ധത്തിലൂടെയായി കഥയുടെ വികാസം. ആ കുട്ടിയുടെ ജീവിതം, അയാളും കുട്ടിയും തമ്മില്‍ രൂപപ്പെടുന്ന സൗഹൃദം എന്നിവയിലൂടെയാണ് കേണലിന്റെ രഹസ്യ ജീവിതത്തിലേയ്ക്കുള്ള വാതില്‍ തുറക്കുന്നത്. ഇവിടെ ദുരൂഹതയുടെ ഒരു പുകമറ സൃഷ്ടിച്ചുകൊണ്ടുള്ള സംവിധായകന്റെ കഥപറച്ചില്‍ രീതി നൂതനമായ ഒരു അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

ഇതിലെ കഥാപാത്രങ്ങള്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ നിരവധി ഭാഷകള്‍ സംസാരിക്കുന്നുണ്ട്. കഞ്ചാവ് വാങ്ങാന്‍ എത്തുന്നവരും അത് കൈയടക്കാനെത്തുന്നവരും തമ്മിലുള്ള സംഘര്‍ഷത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കേണലിന്റെ പക്കല്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ പല ദിക്കില്‍ നിന്നു ആളുകള്‍ വരുന്നുണ്ട്. ഉദ്വേഗം നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെ യാത്ര ചെയ്യുന്ന ചിത്രത്തിന് പ്രേക്ഷകനെ സ്വപ്‌നത്തിനും യാഥാര്‍ഥ്യത്തിനുമിടയില്‍ നിര്‍ത്തിയാണ് തിരശ്ശീല വീഴുന്നത്.

അറുപത്തിയാറുകാരനായ നസറുദ്ദീന്‍ ഷാ തന്റെ എല്ലാ ഊര്‍ജവും ഈ ചിത്രത്തിലെ കഥാപാത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വലിയ പാറക്കെട്ടുകള്‍ ചാടിക്കയറി അഭിനയിക്കാനുമൊക്കെ ഷാ കാണിച്ച ചങ്കൂറ്റമാണ് ചിത്രത്തിന്റെ ശക്തി. ബോളിവുഡ്താരം അഹാന കുംറ ചിത്രത്തില്‍ ജയ എന്ന കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. മലയാളി കഥാപാത്രം ജോര്‍ജായി പി.ജെ. ഉണ്ണികൃഷ്ണവും ബിഹാറില്‍ നിന്നുള്ള കഞ്ചാവ് വ്യാപാരിയായി താരെ സമീന്‍ പര്‍ ഫെയിം വിപിന്‍ ശര്‍മയും മികച്ച പ്രകടനം കാഴ്ചവച്ചു. മലയാളിതാരം വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വാഗമണിന്റെ പ്രകൃതിയും ശ്രദ്ധേയമായ കഥാപാത്രമാണ് ചിത്രത്തില്‍. ഇതിനു പുറമെ ഒരു ജര്‍മന്‍ ഷെപ്പേര്‍ഡ് പട്ടിക്കും ചിത്രത്തില്‍ നിര്‍ണായക വേഷമുണ്ട്.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനം പഠിച്ച കോട്ടയം സ്വദേശിയായ അനൂപ് കുര്യന്റെ രണ്ടാമത്തെ ചിത്രമാണ് ദ ബ്ലുബറി ഹണ്ട്. ആദ്യ ചിത്രമായ മാനസസരോവര്‍ എന്ന ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമയുടെ പുതിയ സംവേദനരീതികളെ തൊട്ടറിയണമെങ്കില്‍ ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം.
അനൂപ് കുര്യന്‍ സംവിധാനം ചെയ്ത ബ്ലൂ ബെറി ഹണ്ട്  ന്യു യോര്‍ക്ക്, ഹൂസ്റ്റന്‍, ഡാലസ്  തീയറ്ററുകളില്‍അനൂപ് കുര്യന്‍ സംവിധാനം ചെയ്ത ബ്ലൂ ബെറി ഹണ്ട്  ന്യു യോര്‍ക്ക്, ഹൂസ്റ്റന്‍, ഡാലസ്  തീയറ്ററുകളില്‍അനൂപ് കുര്യന്‍ സംവിധാനം ചെയ്ത ബ്ലൂ ബെറി ഹണ്ട്  ന്യു യോര്‍ക്ക്, ഹൂസ്റ്റന്‍, ഡാലസ്  തീയറ്ററുകളില്‍അനൂപ് കുര്യന്‍ സംവിധാനം ചെയ്ത ബ്ലൂ ബെറി ഹണ്ട്  ന്യു യോര്‍ക്ക്, ഹൂസ്റ്റന്‍, ഡാലസ്  തീയറ്ററുകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക