Image

എംപിയാകുന്ന സുരേഷ്‌ഗോപിയ്ക്ക് മമ്മൂട്ടി നല്‍കിയ സൂപ്പര്‍ ഉപദേശം

Published on 29 April, 2016
എംപിയാകുന്ന സുരേഷ്‌ഗോപിയ്ക്ക് മമ്മൂട്ടി നല്‍കിയ സൂപ്പര്‍ ഉപദേശം

രാജ്യസഭാംഗമാകുന്ന സുരേഷ് ഗോപിയ്ക്ക് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ഉപദേശം. ഉടന്‍ തന്നെ വലിയ പ്രഖ്യാപനങ്ങളൊന്നും നടത്തിയേക്കരുതെന്നും ഒരു എംപിയ്ക്ക് അതിന്റേതായ പരിമിതികളുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
എംപിയാകുന്ന ചടങ്ങില്‍ കുടുംബത്തിനൊപ്പം മലയാള സിനിമയില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ടാകണമെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ വിദേശത്തായതിനാല്‍ ചടങ്ങില്‍ എത്താനായില്ല. ഏപ്രില്‍ 29ന് നടന്‍ സുരേഷ് ഗോപി എംപിയായി സത്യപ്രതിജ്ഞ ചെയ്തു.

ഭാര്യയും മക്കളുമൊത്തായിരുന്ന സത്യ പ്രതിജ്ഞയ്ക്കായി സുരേഷ് ഗോപി ഡല്‍ഹിയില്‍ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക