Image

ഗിന്നസ് പക്രു സിനിമ ഉപേക്ഷിച്ചതല്ല, പൊക്കമില്ലാത്തതുക്കൊണ്ട് സംഭവിച്ചത്?

Published on 29 April, 2016
ഗിന്നസ് പക്രു സിനിമ ഉപേക്ഷിച്ചതല്ല, പൊക്കമില്ലാത്തതുക്കൊണ്ട് സംഭവിച്ചത്?

മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യ നടന്മാരില്‍ ഗിന്നസ് പക്രുവുമുണ്ട്. മിമിക്രി രംഗത്ത് നിന്നും അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു എന്ന നടന്‍ മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് അത്ഭുതദ്വീപ് എന്ന ചിത്രത്തിലും പ്രധാനപ്പെട്ട വേഷവും കൈകാര്യം ചെയ്തിരുന്നു. ദിലീപിനൊപ്പം റിങ് മാസ്റ്ററാണ് ഗിന്നസ് പക്രു ഒടുവില്‍ അഭിനയിച്ച ചിത്രം. പിന്നീട് മറ്റ് ചിത്രങ്ങളിലൊന്നും പക്രുവിനെ കണ്ടില്ല.

എന്നാല്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാത്തതുകൊണ്ടല്ല. സിനിമയില്‍ നിന്ന് അവസരങ്ങള്‍ കുറഞ്ഞതാണ് നടനെ സിനിമയിലേക്ക് കാണാത്തത്. അതേ അച്ഛനെയും അമ്മയെയും വേണ്ടാത്ത ന്യൂജനറേഷന്‍ സിനിമകള്‍ക്ക് ഞങ്ങളെ എന്തിന് വേണമെന്നണ് പക്രു ചോദിക്കുന്നത്. 

ഇക്കാലത്തെ സിനിമകളില്‍ നാട്ടിന്‍ പുറങ്ങള്‍ കുറവാണ്. ഉണ്ടങ്കില്‍ തന്നെ ഉയരം കുറഞ്ഞ മനുഷ്യരും കുറവാണ്. ഗിന്നസ് പക്രു പറയുന്നു. ഫല്‍റ്റില്‍ സെക്യൂരിറ്റിക്കാരനാകാന്‍ പറ്റില്ല, പാചകക്കാരനാകന്‍ പറ്റില്ല, ഒരു നായകന്റെ കൂട്ടുകാരനാകാന്‍ പോലും കഴിയാത്ത ഞങ്ങളെ ആര്‍ക്ക് വേണം

അടുത്തിടെ സിനിമയിലേക്ക് കാണാത്തത് അവസസരങ്ങള്‍ കുറഞ്ഞതുക്കൊണ്ടാണെന്നാണ് പക്രു പറയുന്നത്. സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതുക്കൊണ്ട് തനിക്ക് വിഷമമില്ല. സ്‌റ്റേജില്‍ കയറി പെര്‍ഫോം ചെയ്താല്‍ കൈയടിച്ച് ഇപ്പോഴും പ്രോത്സാഹിപ്പിക്കാന്‍ ആളുകളുണ്ടെന്ന് ഗിന്നസ് പക്രു പറയുന്നു. ഒരു മുഴുനീള വേഷം ഈ വര്‍ഷം വന്നിട്ടുണ്ട്. കോമഡി കഥാപാത്രമായാണ് എത്തുന്നത്. പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഗിന്നസ് പക്രു പറയുന്നു.



Join WhatsApp News
വിക്രമൻ 2016-05-02 09:20:42
 ഗിന്നസ് ബുക്ക്‌ അരിച്ചു നോക്കിയിട്ട പക്രുവിനെ കണ്ടില്ല .  എല്ലാവരും പറയുന്നു ഗിന്നസ് ബുക്കിൽ കയറികൂടിയ ആദ്യത്തെ മലയാള താരമാണ് പക്രു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക