Image

അക്ഷയ് കുമാറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന് മര്‍ദ്ദനം

Published on 29 April, 2016
അക്ഷയ് കുമാറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന് മര്‍ദ്ദനം

സിനിമ താരങ്ങളെ കാണുമ്പോള്‍ കൂടെ നിന്നൊരു സെല്‍ഫി എടുക്കാന്‍ ആരാധകര്‍ക്ക് ആവേശമാണ്. എന്നാല്‍ ആരാധകരുടെ ഈ സെല്‍ഫി ഭ്രാന്തിനോട് പല താരങ്ങളും പ്രതികരിച്ചിട്ടുമുണ്ട്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് താരങ്ങള്‍ ആരാധകരുടെ സെല്‍ഫി ഭ്രാന്തിനോട് പ്രതികരിച്ചിട്ടുള്ളത്.
എന്നാല്‍ അടുത്തിടെ ബോളിവുഡ് താരം അക്ഷയ് കുമാറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന് നല്ല പണി കിട്ടി. മുമ്പൈ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം.

അക്ഷയ് കുമാറിനെ കണ്ടപ്പോള്‍ ആരാധകര്‍ കൂടി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൈ കൊണ്ടു ഇടിക്കുകയായിരുന്നു.ആരാധകനെ ഇടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക