ഇനിയും അമ്മമാരുടെ കണ്ണുനീര്‍ വീഴാതിരിക്കാന്‍ ജാഗരൂകരാകണം : ജിബി തോമസ്
EMALAYALEE SPECIAL
28-Apr-2016
ജോയിച്ചന്‍ പുതുക്കുളം
EMALAYALEE SPECIAL
28-Apr-2016
ജോയിച്ചന്‍ പുതുക്കുളം

2014 ഫെബ്രുവരിയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സതേണ്‍ ഇല്ലിനോയി
വിദ്യാര്‍ഥി പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്ന് ജിബി തോമസ്
ആവശ്യപ്പെട്ടു. പ്രവീണിന്റെ മാതാപിതാക്കള്‍ക്ക് ഉണ്ടായ അനുഭവം മറ്റൊരാള്‍ക്കും
ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും ശ്രദ്ധയും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതാണ്.
പ്രവീണിന്റെ അമ്മ ലൗലി വര്‍ഗീസിന്റെ കണ്ണുനീര്‍ വീണ ഈ മണ്ണില്‍ ഇനിയും അമ്മമാരുടെ
കണ്ണുനീര്‍ വീഴാതിരിക്കാന്‍ ജാഗരൂകരായേ തീരൂവെന്നും അദ്ദേഹം
പറഞ്ഞു.
പ്രവീണ്‍ തണുപ്പുമൂലം മരിച്ചുവെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ മകന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ട കുടുംബം പ്രവീണ്‍ കൊല്ലപ്പെട്ടതാണെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. അമേരിക്കന്‍ നിയമങ്ങള്‍ മലയാളി സമൂഹത്തിനു സുരക്ഷ തരുന്നില്ലെങ്കില്‍ നാം കൂട്ടായിനിന്നു പൊരുതിയേ തീരൂ -ജിബി അഭിപ്രായപ്പെട്ടു.

മലയാളി, ഇന്ത്യന്‍ സമൂഹങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍
അടുത്തകാലത്തായി വര്‍ധിച്ചുവരികയാണ്. ഇതിനെതിരേ പ്രതിരോധവലയം തീര്‍ത്തില്ലെങ്കില്‍
ഇനിയും അമ്മമാരുടെ കണ്ണുനീര്‍ കാണേണ്ടി വരും. മലയാളി, ഇന്ത്യന്‍ സമൂഹങ്ങള്‍
ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മുതിര്‍ന്ന സംഘടനാ നേതാക്കള്‍ മുന്നിട്ടിറങ്ങണം.
അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ വളര്‍ച്ച ആരേയും അമ്പരപ്പിക്കുന്നതാണ്.
ഇതിന്റെ ഫലമാണ് അമേരിക്കയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍
യുവാക്കള്‍.
ഇത്തരം വിഷയങ്ങളില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ മാത്രം കണ്ടുവരുന്നത് നിര്‍ഭാഗ്യമാണ്. പ്രതിഷേധങ്ങള്‍ ഒരുമിച്ചു കൂടണം. വലിയ ശക്തിയാകണം. എങ്കില്‍ നിയമവും നമുക്ക് താങ്ങാകും. ഇന്ത്യക്കാരന്റെ പോരാട്ടവീര്യം ചെറുതല്ലെന്ന ബോധ്യപ്പെടുത്തേണ്ട ചുമതല നമുക്കുണ്ട്. നമ്മുടെ രക്ഷയ്ക്കാണിത്.
കെണികളില്‍പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിനും അവരുടെ കുടുംബങ്ങള്‍ക്ക് താങ്ങാകുന്നതിനും ദേശീയ തലത്തില്‍ ഒരു കൂട്ടായ്മയുടെ ആവശ്യം ഉണ്ട്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സമാനചിന്താഗതിക്കാരുമായി യോജിക്കാനും ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞെന്നും ജിബി തോമസ് പറഞ്ഞു.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

കെണിയിൽ അകപ്പെട്ടവരെ രക്ഷിക്കാൻ JFA പോലുള്ള ഒരു സംഘടന ഉണ്ട്. താങ്കളും അതിൽ ഭാഗമാണ്. ദയവു ചെയ്തു വീണ്ടും ഒരു സംഘടന സ്ഥാപിക്കാതിരിക്കുക . ഉള്ളതിനെ പരിപോഷിപ്പിക്കുക. മിക്ക സംഘടനകളും വ്യ്ക്ത്യതിധ പ്രസ്ഥാനങ്ങൾ ആയി മാറുന്ന കാഴ്ചയാണ് കാണുന്നത്.
മികവുറ്റ സംഘാടകനായ താങ്കളോട് എനിക്ക് നിര്ധേസിക്കാൻ ഉള്ളത് ഇതാണ്. താങ്കൾ തന്നെ പറഞ്ഞ പോലെ വളരെ ഉന്നതിയിൽ നില്ക്കുന്ന മലയാളി സമൂഹത്തിലെ കുട്ടികൾ എങ്ങിനെ ഈ 'കെണിയിൽ' വീഴുന്നു എന്ന് കണ്ടെത്താൻ national ലെവലിൽ ഒരു സ്റ്റഡി നടത്തുക. പലപ്പോഴും ഒന്നിനും ഒരു കുറവും ഇല്ലാത്തതിന്റെ കുഴപ്പം തന്നെയാണ് നമ്മുടെ കുടുംബങ്ങല്ക്കും കുട്ടികള്ക്കും ഉള്ളത്.
highschool തലം മുതൽ പാരേന്റ്സിനും കുട്ടികള്ക്കും ബോധവല്ക്കരണം നടത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുക . വെറുതെ ഗാനമേള നടത്താനും , കൺവെൻഷൻ മാമാങ്കം സമയം മെനെക്കെടുത്താൻ നമ്മൾ തുനിയുമ്പോൾ നമ്മൾ ഓര്ക്കുക , നമ്മളുടെ കുട്ടികൾ നമ്മളുടെ പിടിപ്പുകേട് കൊണ്ട് , നമ്മള്ക്ക് പോലും അറിയാത്ത വഴികളിലൂടെ അറിഞ്ഞോ അറിയാതെയോ നടന്നു പോയിക്കൊണ്ടിരിക്കുകയനെന്നു. ഒരു മരണം നടക്കുമ്പോൾ മാത്രമേ നമ്മൾ ഇത് അറിയുന്നുള്ളൂ. നമ്മൾ അറിയാത്ത പതിനായിരം കുട്ടികൾ ചതിക്കുഴികളിൽ വീഴുന്നു.
LET US DO SOMETHING TO STOP IT BEFORE IT HAPPENING