Image

വരള്‍ച്ചാ ദുരിതാശ്വാസത്തിന് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ യോഗം

Published on 28 April, 2016
വരള്‍ച്ചാ ദുരിതാശ്വാസത്തിന് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ യോഗം

എറണാകുളം:  വരള്‍ച്ചയില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിന് സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും അഭിപ്രായരൂപീകരണം നടത്തുന്നതിനുമായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. 

സംഘടനകളെയും വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ദേശീയപാതകള്‍, ബസ്സ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കുടിവെള്ളം വിതരണം ചെയ്യാന്‍ യോഗത്തില്‍ ധാരണയായി. സഹായങ്ങള്‍ ആവശ്യമുള്ള പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും. പണമായി സഹായങ്ങള്‍ സ്വീകരിക്കില്ല. പകരം, വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനവുമായി സഹകരിക്കാം. 

എറണാകുളം പനമ്പള്ളിനഗറിലെ അവന്യുസെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ രാജമാണിക്യം, പ്രൊഫ. എം. കെ. സാനു, ഡാം അതോറിറ്റി ചെയര്‍മാന്‍ സി. എന്‍. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സംഘടനകളുടെ പ്രതിനിധികളടക്കം പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.

Join WhatsApp News
love kerala 2016-04-28 10:18:11
അഞ്ചു കുപ്പി ബ്ലാക്ക് ലേബലും നാലു ഹെന്നസിയും2 ജാക്ക് ഡാനിയലും ഈയുള്ളവന്‍ കുടിവെള്ളമായി നല്‍കാന്‍ തയ്യാര്‍. എംബസി വഴി അയക്കാന്‍ പറ്റുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക