Image

മിസ്ഡ് കോള്‍ പ്രണയം: 17കാരിയെ തട്ടിക്കൊണ്ടുപോയ വിവാഹിതന്‍ പിടിയില്‍

Published on 30 January, 2012
മിസ്ഡ് കോള്‍ പ്രണയം: 17കാരിയെ തട്ടിക്കൊണ്ടുപോയ വിവാഹിതന്‍ പിടിയില്‍
കൊട്ടാരക്കര: മൊബൈല്‍ഫോണിലൂടെ മിസ്ഡ് കോള്‍ വഴി പ്രണയം നടിച്ച് 17കാരിയെ തട്ടിക്കൊണ്ടുപോയി രണ്ട് വിവാഹം കഴിച്ച 37കാരനെ കൊട്ടാരക്കര പോലീസ് ഇന്ന് രാവിലെ ആര്യനാട്ടുനിന്നും പിടികൂടി. വെഞ്ഞാറംമൂട് കീഴായിക്കോണം സ്വദേശി അഖില്‍ എന്നുവിളിക്കുന്ന ആഷിന്‍ (37) ആണ് പിടിയിലായത്.

വെട്ടിക്കവല സ്വദേശിനിയായ 17കാരിയും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആഷിന്‍ നേരത്തെ രണ്ട് വിവാഹം കഴിച്ചിരുന്നു. ഒരു മുസ്‌ലിം സ്ത്രീയേയും ഒരു ഹിന്ദു സ്ത്രീയേയുമാണ് വിവാഹം കഴിച്ചത്. ഇരുവരുമായി ഇപ്പോള്‍ അകല്‍ച്ചയിലാണ്. 

മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ആര്യനാട്ടുള്ള ഭാര്യയുടെ വീട്ടില്‍ രണ്ട് ദിവസം താമസിപ്പിച്ചു. ഇന്നലെ തമ്പാനൂരില്‍ കൊണ്ടുവന്ന് പെണ്‍കുട്ടിയെ ഇയാള്‍ കൊട്ടാരക്കരയിലേക്ക് ബസ് കയറ്റിവിട്ടു. ബസിറങ്ങിയ പെണ്‍കുട്ടിയെ കണ്ട ഓട്ടോറിക്ഷക്കാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ പിടികൂടി. ഇന്ന് രാവിലെയാണ് യുവാവിനെ പോലീസ് പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക