പുറംജോലിക്കരാര്‍ നിര്‍ത്തലാക്കരുതെന്ന് യുഎസിനോട് പ്രണാബ്
VARTHA
30-Jan-2012
VARTHA
30-Jan-2012

ഷിക്കാഗോ: യുഎസ് കമ്പനികള്‍ നല്‍കുന്ന പുറംജോലിക്കരാറുകള്‍ നിര്‍ത്തലാക്കരുതെന്ന് ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി. പുറംജോലിക്കരാര്‍ നിര്‍ത്തലാക്കിയാല്‍ ഇന്ത്യയുടെ മാത്രമല്ല യുഎസിന്റെ സാമ്പത്തിക വ്യവസ്ഥയെയും അത് ദോഷകരമായി ബാധിക്കുമെന്നും രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ പ്രണാബ് വ്യക്തമാക്കി.
ഓരോ രാജ്യത്തിനും അവരവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അത് സ്വന്തം ജോലിക്കാരെ മാത്രം സംരക്ഷിക്കുന്ന രീതിയിലായിരിക്കരുതെന്നും പ്രണാബ് പറഞ്ഞു. പുറം ജോലിക്കരാര്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രണാബിന്റെ പ്രതികരണം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments