Image

സണ്ണി സ്റ്റീഫന്‍ സമാധാനസന്ദേശവുമായി സിഡ്‌നിയില്‍

കെ.ജെ.ജോണ്‍ Published on 28 April, 2016
സണ്ണി സ്റ്റീഫന്‍ സമാധാനസന്ദേശവുമായി സിഡ്‌നിയില്‍
സിഡ്‌നി: ആഗോള തലത്തില്‍ സമാധാനത്തിന്റെയും കരുണയുടെയും സന്ദേശം നല്‍കുന്ന വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും, ജീവകാരുണ്യ പ്രവര്‍ത്തകനും, ഫാമിലി കൌണ്‍സിലറും പ്രശസ്ത സംഗീത സംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍, സിഡ്‌നി ബഥേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ 2016 മെയ് ഒന്നാം തീയതി രാവിലെ 9.30നുള്ള ആരാധനാശുശ്രുഷകളോടനുബന്ധിച്ച് ആത്മീയ ഉണര്‍വ് നല്‍കുന്ന ആഴമേറിയ തിരുവചന സന്ദേശവും കുടുംബനവീകരണ പ്രബോധനങ്ങളും നല്‍കുന്നു. ബന്‍ഡബര്‍ഗ്ഗില്‍ നടന്ന ത്രിദിന കുടുംബ നവീകരണ ധ്യാനത്തിനും, ബ്രിസ്‌ബെയിന്‍ പ്രയര്‍ കമ്മ്യുണിറ്റിയുടെ പ്രാര്‍ത്ഥനായോഗത്തിനും ശേഷമാണ് സിഡ്‌നിയില്‍ എത്തിച്ചേരുന്നത്.

'വിവിധ ധ്യാന രീതികളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങള്‍ പ്രാര്‍ത്ഥനയോടെ അതിജീവിച്ച് സമാധാനവും ആത്മീയസന്തോഷവും നേടി മാതൃകാ ജീവിതത്തിലൂടെ തലമുറകള്‍ക്ക് നന്മ പകര്‍ന്നു കൊടുക്കാമെന്നു തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും മുപ്പത്തിയാറു വര്‍ഷത്തെ ഫാമിലി കൌണ്‍സിലിംഗ് അനുഭവങ്ങളും അറിവുകളും പങ്കു വച്ച് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും പ്രാര്‍ത്ഥനാജീവിതത്തിനു പ്രചോദനവും അതുവഴി സമാധാനത്തിനും ഇടവരുത്തുമെന്ന്' വേള്‍ഡ് പീസ് മിഷന്‍ ഇന്റര്‍നാഷണല്‍ സ്പിരിച്ച്യുല്‍ ഡയറക്ടര്‍ ഫാ. ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു. സണ്ണി സ്റ്റീഫനുമായി (046 986 7104) കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ഫാ. മാത്യു കോശി: 02 9703 5651
ജയിംസ്ചാക്കോ: 04 6896 4114
ബോബി പീറ്റര്‍ മാനുവല്‍: 04 1359 5093
ഇമെയില്‍: worldpeacemissioncouncil@gmail.com

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

സണ്ണി സ്റ്റീഫന്‍ സമാധാനസന്ദേശവുമായി സിഡ്‌നിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക