Image

കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

Published on 27 April, 2016
കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു
കോട്ടയം: കാര്‍ട്ടൂണിസ്റ്റ് ടോംസ് (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയത്തായിരുന്നു അന്ത്യം. വി.ടി.തോമസ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ബോബനും മോളിയും എന്ന പ്രശസ്ത കാര്‍ട്ടൂണിന്റെ സൃഷ്ടാവായിരുന്നു ടോംസ്. ഉണ്ണിക്കുട്ടന്‍, അപ്പി ഹിപ്പി, മണ്്ടൂസ് തുടങ്ങി കാര്‍ട്ടൂണുകളും വലിയ ജനപ്രീതി പിടിച്ചുപറ്റിയവയാണ്. 

1929ല്‍ കുട്ടനാട്ടില്‍ വി.ടി. കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനായി ടോംസ് ജനിച്ചു. കോട്ടയത്ത് 'ദീപിക'യില്‍ വരച്ചുകൊണ്്ടായിരുന്നു ടോംസിന്റെ തുടക്കം. 1961 മുതല്‍ 89 വരെ മലയാള മനോരമയില്‍ ജോലി ചെയ്തു. ത്രേസ്യാക്കുട്ടിയാണ് ടോംസിന്റെ ഭാര്യ. ഇവര്‍ക്ക് ആറു മക്കളുണ്്ട്: ബോബന്‍, ബോസ്, മോളി, റാണി, ഡോ. പീറ്റര്‍, ഡോ. പ്രിന്‍സി.

Join WhatsApp News
Theckemury 2016-04-27 12:36:44
Heartfelt Condolences
Professor Kunjappu 2016-04-27 17:37:38

ഹിബ്രു-സിറിയക്ക്-അറാബിക്ക് പ്രസിദ്ധീകരണങ്ങള്‍പോലെ പിന്നില്‍നിന്നും തുറന്നു വായിക്കുന്ന വാരികയായിരുന്നു മലയാള മനോരമ ആഴ്ച്ചപ്പതിപ്പ് — കുട്ടികള്‍ക്കും മുതിര്‍ന്നോര്‍ക്കും! അനുശോചനം!

വിദ്യാധരൻ 2016-04-27 17:22:42
പണ്ട് പണ്ട് ഒത്തിരി നാളുകൾപ്പുറം 
മനോരമ ആഴ്ചപ്പതിപ്പെത്തിയാലുടൻ 
താളുമറിച്ചെത്തുമായിരുന്നെന്റെ 
ബോബനെ മോളിയേം കാണുവാൻ 
കൊച്ചു കൊച്ചു നർമ്മ രസങ്ങളാലെ 
അബാലവൃദ്ധജനത്തിന്റെ ചുണ്ടിൽ 
പുഞ്ചിരി വിടർത്തിയിരുന്നവർ 
വർഷങ്ങൾ പിന്നിട്ടു പോയിട്ടും 
മായാതെ നില്ക്കുന്നവർ  അന്തരംഗങ്ങളിൽ.
ആരാണ് ആ കഥാപാത്രങ്ങൾക്ക് 
ഓജസ്സും ഉണ്മയും നല്കിയെതെന്നറിയാൻ 
ആകാംക്ഷ ഉണ്ടായിരുന്നെങ്കിലും 
കാലങ്ങൾ ഒട്ടേറെ പിന്നിട്ടതിന്റെ 
സൂത്രധാരകൻ ടോംസ് ആണെന്നറിയാൻ 
കുഞ്ചുകുറുപ്പിനെക്കൊണ്ട് 
ആക്ഷേപഹാസ്യത്താൽ ടോംസ് 
രാഷ്ട്രീയാക്കാരെയും ചൊടിപ്പിച്ചിരുന്നു 
ഇന്ന് കാലയവനികക്കുള്ളിൽ മറഞ്ഞതാം 
ഹാസ്യ ചിത്രകാര നിങ്ങൾ-
എവിടെയായിരുന്നാലും  കത്തിപ്പൂ 
ഹാസ്യത്തിൻ മെത്താപ്പുകളൊട്ടേറെ
പൊട്ടിച്ചിരിക്കട്ടെ മൃതരാം മനുഷ്യരവിടെയും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക