Image

മനുഷ്യരും ആചാരങ്ങളും (മനോഹര്‍ തോമസ്)

Published on 27 April, 2016
മനുഷ്യരും  ആചാരങ്ങളും (മനോഹര്‍ തോമസ്)
ഇത്രയും വലിയ ഒരു  വിഷയം  സര്ഗവേദിയുടെ മൂന്നു മണിക്കുറില്‍ ഒതുക്കാം എന്ന വ്യാമോഹം തന്നെ വ്യര്‍ത്ഥമാണ്. മനുഷ്യന്‍ പ്രകൃതി ശക്തി കളെ  ആരാധിക്കുന്ന കാലം . തുടക്കം തന്നെ നരബലിയിലാണ്.
പിന്നെ അത് മൃഗബലിയിലായി .കള്ളപ്പവും, കോഴിവെട്ടും കടന്ന്, മെഴുകുതിരിയിലൂടെ ,'ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ ' എന്ന പത്രത്തില്‍ പടം കൊടുക്കുന്ന പ്രക്രിയ വരെ എത്തിനില്ക്കുന്ന അചാരങ്ങളുടെ പരമ്പര .
ത്രികാലജ്ഞാനിയും സര്‍വവ്യാപിയും,സൌരയുധങ്ങളുടെ സൃഷ്ട്ടാവുമായ ദൈവം എവിടെയോ നിന്ന് നോക്കി ചിരിക്കുന്നു.

തിറയും തുള്ളലും .കര്‍പ്പുരവും.കുന്തിരിക്കവും ,കരിയും കരിമരുന്നും എല്ലാം ഇരുപത്തൊന്നാം നൂറ്റാംണ്ടിലും നമ്മള്‍ തുടരുന്നു. കാലം മാറിയത് അറിയാതെ .കൂട്ടുകുടുംബങ്ങള്‍ മാറി . അണു കുടുംബങ്ങളായി .കേരളത്തില്‍ സൂചി  കുത്താന്‍ സ്ഥലമില്ലാതെ വീടുകള്‍പൊങ്ങി. വെടിക്കെട്ട് നടത്തണം എങ്കിലും ,ആനയെ ഇറക്കണമെങ്കിലും  മനുഷ്യന്റെ  നെഞ്ചത്തേക്ക്  ഇറക്കേണ്ട  ഗതി വന്നു .മനുഷ്യ കുരുതികള്‍  കൊണ്ട് നമ്മള്‍ അതിനു കണക്കുപറയുന്നു.

സദാചാരം ,അനാചാരം , ദുരാചാരം ,അന്ധാചാരം അങ്ങിനെ പലതായി ആചാരങ്ങളെ തിരിക്കാം എന്ന് പറഞ്ഞാണ് ജെ .മാത്യു  തുടങ്ങിയത് .
ഭാരതത്തില്‍ നടമാടിയിരുന്ന  'സതി  ' എന്ന ആചാരത്തെ  അദ്ദേഹം വിശദമാക്കുക ഉണ്ടായി . 1829 ലാണ് സതി നിര്ത്തലാക്കുന്നത്. അന്നത്തെ കാലത്തെ അവസ്ഥകളെ വിലയിരുത്തി അദ്ദേഹം ഇങ്ങനെ പറഞ്ഞു  ' എന്നും 
മരിക്കുന്നതിലും ഭേദം  ഒറ്റ  മരണം '  അതായിരുന്നു അന്നഭികാമ്യം.

വിശ്വാസങ്ങള്‍ അരക്കിട്ട് ഉറപ്പിക്കാന്‍ ആചാരങ്ങള്‍ ആവശ്യമാണ്  എന്നായിരുന്നു മോന്‍സി കൊടുമണ്‍ പറഞ്ഞത് . ഗണപതി വിഗ്രഹം  പാലുകുടിക്കുന്നതും ,കന്യാ മറിയം കണ്ണുനീര്‍ വാര്‍ക്കുന്നതും ധനപരമായ നേട്ടങ്ങള്‍ക്കുവേണ്ടി  ആചാരങ്ങള്‍ വളച്ച് ഒടിക്കുന്നതാണ് എന്നദ്ദേഹം വ്യക്തമാക്കി . 

വളരെ കാലം കല്‍ക്കട്ടയില്‍ ജീവിച്ചിരുന്ന പി. ടി  പൗലോസ്  അവിടുത്തെ ആചാരങ്ങളെയും ,അനാചാരങ്ങളെയും പറ്റി പറയുകയുണ്ടായി .

വളരെ നാളുകളോളം കമ്യുണിസ്റ്റ് ഭരണം നിലനിന്നിരുന്ന കല്ക്കട്ടയിലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന കാര്യം അത്ഭുതമായി തോന്നി .കുട്ടുകാരന്റെ പതിനേഴു വയസ്സായ മകള്‍ ഗംഗയില്‍ വിണ് മരിച്ചപ്പോള്‍ അനുശോചനം 
പറയാന്‍ പോയ വിട്ടില്‍ അവരുടെ സന്തോഷം കണ്ടാണ് ഞെട്ടിപ്പോയത് .
ഗംഗയില്‍ വിണ് മരിച്ചാല്‍ നേരെ സ്വര്‍ഗത്തില്‍ പോകുമെന്ന് ബെഗാളികള്‍ വിശ്വസിക്കുന്നു.  ളിയെ തൊഴുതതിന് ശേഷമാണ് മറ്റൊരാളുടെ കഴുത്ത് വെട്ടാനായി പുറപ്പെടുന്നത് . അന്ത്യശ്വാസം വലിക്കുന്നത് ഗംഗയില്‍ മുങ്ങി നിന്നുകൊണ്ടായാല്‍ നേരെ സ്വര്‍ഗത്തിലേക്ക് .അതുകൊണ്ട് മരിക്കുന്നതിനു മുമ്പ് നേരെ പുഴക്കരയിലേക്ക് .അവിടെ എത്തുമ്പോള്‍ മരിച്ചില്ലെങ്കില്‍ ഗംഗയുടെ തീരത്ത് കുടാരം കെട്ടി താമസിക്കുന്നു. 

 ഒരാളുടെ ആചാരം മറ്റൊരാള്‍ക്ക് അനാചാരം ആകാമെന്ന് ജോസ് ചെരിപുരം അഭിപ്രായപ്പെട്ടു .അചാരങ്ങളുടെ മറവില്‍ ഒരുപാടു കച്ചവടം നടക്കുന്നുണ്ടെന്നും ,അതുകൊണ്ട് ദോഷമുള്ള ആചാരങ്ങള്‍ ലോകവ്യാപകമായി നിര്‍മാര്‍ജനം ചെയ്യണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

ജോണ്‍ വേറ്റം ഒരുപാടു ചോദ്യങ്ങളുടെ നടുവിലാണ്. എന്താണ്  ആചാരം  മതങ്ങളില്‍ അതെങ്ങിനെ കടന്നു വന്നു മതങ്ങളാണോ ആചാരങ്ങളെ  ഉണ്ടാക്കിയത്   എന്നിരുന്നാലും ആചാരങ്ങള്‍ വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. വിശ്വാസമാണ് ആചാരങ്ങളെ സൃഷ്ടിക്കുന്നത്. ഓരോ ആഘോഷങ്ങളും ആചാരനിബഡമാണ്. ആധുനികതയില്‍ ആചാരങ്ങള്‍  മതത്തെ ഭിന്നിപ്പിക്കുന്നു. 

' സര്ഗവേദിയും ' ഒരാചാരത്തിന്റെ  ഭാഗമാണെന്ന് മാമ്മന്‍  മാത്യു പറഞ്ഞു .വിജയന്‍ മാഷിന്റെ ' കലയും ആചാരങ്ങളും ' എന്ന പുസ്തകത്തെപ്പറ്റി മാമ്മന്‍ പരാമര്‍ശിച്ചു.ഒരൊറ്റ ബുദ്ധ മതക്കാരന്‍ പോലും  അഫ്ഖാനിസ്ഥാനില്‍  അവശേഷിക്കാതിരിക്കുമ്പോള്‍  എന്തുകൊണ്ട് വരും  തലമുറക്കുവേണ്ടി  ആ ബുദ്ധവിഗ്രഹങ്ങള്‍ മാറ്റിവക്കാതെ താലിബാന്‍  നശിപ്പിച്ചു .അവിടെയാണ് ആചാരങ്ങള്‍ ദുരാചാരങ്ങള്‍ ആകുന്നത്.

ഡൊ. നന്ദകുമാര്‍ പറഞ്ഞത്  ' മനുഷ്യന്‍ ആചാരങ്ങള്‍ക്ക് അടിമയാണ് ' അതില്‍ മതം, കാലം, രാജ്യം, ഒന്നും പ്രസക്തമല്ല. മനുഷ്യന്റെ എല്ലാ  വ്യപരങ്ങളിലും ആചാരമുണ്ട് .

ബാബു പാറക്കല്‍ ,രാജു തോമസ് ,തമ്പി തലപ്പിള്ളില്‍ ,ഇ .എം .സ്റ്റിഫന്‍ എന്നിവരും സംസാരിച്ചു .

മനുഷ്യരും  ആചാരങ്ങളും (മനോഹര്‍ തോമസ്)
മനുഷ്യരും  ആചാരങ്ങളും (മനോഹര്‍ തോമസ്)
മനുഷ്യരും  ആചാരങ്ങളും (മനോഹര്‍ തോമസ്)
മനുഷ്യരും  ആചാരങ്ങളും (മനോഹര്‍ തോമസ്)
മനുഷ്യരും  ആചാരങ്ങളും (മനോഹര്‍ തോമസ്)
Join WhatsApp News
പാസ്റ്റർ മത്തായി 2016-04-27 11:45:20
അല്പം ഉടായിപ്പിലൂടെ ജീവിതം കഴിക്കുന്ന പാവം ഒരു പാസ്റ്ററാണ് ഞാൻ. എന്റെ പിച്ച ചട്ടിയിൽ കല്ലിടിക്കാനുള്ള പരിപാടിയാണ് നിങ്ങൾ ഒപ്പിക്കുന്നത്.  നിങ്ങൾ ദയവു ചെയ്ത് ഇത്തരം ചർച്ചകൾ തുടരാതിരുന്നാൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനെയും ദൈവം അനുഗ്രഹിക്കും. കൂടാതെ ഞാൻ നിങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തി സർഗ്ഗവേദി സ്വർഗ്ഗവേദിയാക്കി മാട്ടിച്ചു തരാം.  

പിന്നെ നിങ്ങൾ പറയുന്നതുപോലെ ദൈവത്തിനു കാലു പോയിട്ട ഒരു ചെറുവിരല് പോലും ഇല്ല.  വിവരം ഇല്ലാതെ ദൈവം ത്രികാലിയാണ്‌ എന്നൊക്കെ പറയുന്നത് ദോഷമാ 
andrew 2016-04-27 11:45:53
ആചാരങ്ങള്‍  വഴി ഓരത്തുള്ള  മയില്‍ കുറ്റികള്‍ പോലെ സമൂഹത്തില്‍  അടി ഉറക്കുമ്പോള്‍  മതം അവയെ സൊന്തം ആക്കുന്നു . അങ്ങനെ മതം വെകിതിയെ അവന്‍ അറിയാതെ അടിമ ആക്കുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക