Image

ഒറ്റപ്പെട്ടവന്‍ (കവിത: അനശ്വരം മാമ്പിള്ളി)

Published on 26 April, 2016
ഒറ്റപ്പെട്ടവന്‍ (കവിത: അനശ്വരം മാമ്പിള്ളി)
ഒറ്റയാളിനെ, സ്‌നേഹത്തിലേക്കും സൗഹൃദത്തിലേക്കും
ഓടിച്ചുകയറ്റിടേണം.
ഒറ്റപ്പെടലിനെ, സര്‍ഗാത്മകമായ രചനയിലേക്കും
സംഗീതത്തിലേക്കുമുള്ള ഓളങ്ങളാക്കിടേണം.

ഒറ്റപ്പെടുത്താത്ത, നഷ്ടപ്പെടുത്താത്ത, ചോരചിന്താത്ത
ഇഷ്ടപ്പെടുത്തുന്ന യുദ്ധമായി മാറ്റിടേണം.
ഒറ്റപ്പെട്ടവന്‍, ശുദ്ധ ഹൃദയത്തിന്‍, ശുദ്ധരില്‍
ശുദ്ധനാണെന്നു ദര്‍ശിച്ചേണം.

ഒറ്റപ്പെടുത്തുമ്പോള്‍; അകതാരില്‍ ദരിദ്രനും സ്‌നേഹ-
ധാരയില്‍ ബധിരനും മൂകനുമാണെന്നറിയിച്ചിടേണം
....ഒറ്റപ്പെടുത്തുന്നതിനെ ഒറ്റപ്പെടുത്തി.....
സൗമ്യനും സ്‌നേഹമഹിമനുമായി,
സധര്‍മ്മമാകേണ്ട ജീവിതത്തില്‍;സാഹോദര്യ സമ്മോഹന
സൗഗന്ധികച്ചോലയായി നീ മാറിടേ­ണം.
Join WhatsApp News
Mathew Dallas 2016-04-26 18:37:27
ഒറ്റപ്പെടല്‍ എന്ന അവസ്ഥ തന്നെ മഹത്തരമാണ്. ലോകത്തിന്‍റെ ഒഴുക്കില്‍ പെടാതെ അതില്‍ നന്ന് മാറി നീന്തുന്നവനാണ് ഇപ്പോഴും ഒറ്റപ്പെടുന്നത്! ലോകം പരിഹസിച്ചാലും ഒറ്റപ്പെടുത്തിയാലും ഒറ്റയാന്റെ ചിന്തകള്‍ ഒരു കാലത്ത് ലോകത്ത് ആഘോഷിക്കപ്പെടും.... നല്ല കവിത, അനശ്വര്‍ .....
Sunny mampilly 2016-04-26 21:31:18
Very strong thoughts ,makes you think who you are and how well you could live without a masked face.It takes a lot of courage and willpower to be able to express yourself as you are!Well done Anu!!!
വിദ്യാധരൻ 2016-04-27 06:32:57
ഒറ്റ ഒറ്റ .... ആവർത്തനം .  ഒറ്റപ്പെട്ടവൻ വിഷാദ രോഗിയാണെങ്കിൽ അവനു വിദഗ്ദ്ധ ചികിത്സയാണ് വേണ്ടത് അതിനു ശേഷം സ്നേഹ പരിചരണവും.  സൗഹൃദത്തിലേക്ക് എങ്ങനെയാ ഓടിച്ചു കേറ്റുന്നതു ?  കവിത അനശ്വരമാകാൻ ഒരു സാദ്ധ്യതയും കാണുന്നില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക