Image

ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ ധ്വനി മാഗസിന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്.

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 26 April, 2016
ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ ധ്വനി മാഗസിന്‍  അന്താരാഷ്ട്ര നിലവാരത്തിലേക്ക്.
ഡിട്രോയിറ്റ്: കഴിഞ്ഞ 35 വര്‍ഷങ്ങളായി മെട്രോ ഡിട്രോയിറ്റിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ ഇന്ന് ഗ്രേറ്റ് ലേക്ക്‌സ് റീജിയണിലെ ഒരു പ്രമുഖ മലയാളി സംഘടനയാണ്. അമേരിക്കയിലാണെങ്കിലും, കേരളത്തെക്കുറിച്ചും കേരളനാടിന്റെ സംസ്‌ക്കാരത്തെക്കുറിച്ചും പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിഞ്ഞു, അല്ലങ്കില്‍ കഴിയുന്നു എന്നുള്ളത് തികച്ചും ശ്ലാഘനീയമാണ്. ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനൊപ്പം, മലയാള ഭാഷയെ ഉത്ഭോഷിപ്പിക്കുന്നതിന് വേണ്ടിയും, പുതു തലമുറയ്ക്ക് കൂടുതലായി മലയാള ഭാഷയെ പരിചയപ്പെടാനും, അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കൃതികള്‍ മറ്റുള്ളവരില്‍ എത്തിക്കുന്നതിനുമായി, 1987ല്‍ ധ്വനി ന്യൂസ് മാഗസിന്‍ രൂപം കൊണ്ടു. ഡിട്രോയിറ്റിലെ മലയാളികള്‍ക്ക് സുപരിചിതനായ മാത്യൂസ് ചെരുവിലായിരുന്നു ധ്വനി ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിന് അന്ന് പരിചയപ്പെടുത്തിയത്. 2009തില്‍ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റായ സൈജന്‍ കണിയോടിക്കല്‍ ധ്വനിയെ വര്‍ഷത്തില്‍ മൂന്നു തവണ പ്രസദ്ധീകരിച്ചു കൊണ്ടു  പുതു മോടിയിലിറക്കിയത്. നാട്ടില്‍ മാഗസിന്‍ ചെയ്ത പരിചയം ധ്വനി പുന:പ്രസദ്ധീകരണത്തിന് വളരെ സഹായകമായി എന്ന് സൈജന്‍ പറഞ്ഞു. 2011  2012 വര്‍ഷങ്ങളില്‍ ധ്വനിയുടെ പത്രാധിപരായി സേവനം അനുഷ്ഠിച്ചത് സുരേന്ദ്രന്‍ നായരായിരുന്നു. 2013 മുതല്‍ ധ്വനിയുടെ പത്രാധിപരായിരിക്കുന്നത് ജെയിംസ് കുരീക്കാട്ടിലാണ്. 

2016 ഏപ്രില്‍ 22ആം തീയതി മുതല്‍ ധ്വനി പുതിയൊരു പടവും കൂടി കയറുകയാണ്, അമേരിക്കയില്‍ തന്നെ ആദ്യമായി ഒരു മലയാള ഭാഷയിലുള്ള മാസികയുടെ ആപ്ലിക്കേഷന്‍ (ആപ്പ്) പ്രകാശനം ചെയ്തു കൊണ്ടാണത്. വായനക്കാരുടെ പ്രിയപ്പെട്ട ആപ്ലിക്കേഷനായ മാഗ്സ്റ്റര്‍ ആപ്പ് വഴിയാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്. ഏകദേശം 30,000ത്തില്‍ പരം മാസികകള്‍ ഉണ്ട് മാഗ്സ്റ്ററില്‍. ഡി. എം. എ യുടെ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളെ സാക്ഷി നിര്‍ത്തിയാണ് പ്രസിഡന്റ് സൈജന്‍ കണിയോടിക്കല്‍ ധ്വനി ആപ്പ് ഉത്ഘാടനം ചെയ്തത്. ഇപ്പോഴത്തെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ ജെയിംസ് കുരീക്കാട്ടില്‍ ( ചീഫ് എഡിറ്റര്‍), തോമസ് കര്‍ത്തനാള്‍, നോബിള്‍ തോമസ്, ശാലിനി ജയപ്രകാശ്, ആകാശ് എബ്രഹാം, വിനോദ് കൊണ്ടൂര്‍ ഡേവിഡ് എന്നിവരും സന്നിഹിതരായിരുന്നു. ധ്വനി ആപ്പ് പൂര്‍ണ്ണമായും വികസിപ്പിച്ചെടുത്തത് ഡി.എം.എ യുടെ സെക്രട്ടറി കൂടിയായ നോബിള്‍ തോമസ്സാണ്. 

അതോടൊപ്പം ധ്വനിയുടെ പ്രിന്റഡ് എഡിഷനും പ്രകാശനം ചെയ്യുകയുണ്ടായി. ചീഫ് എഡിറ്റര്‍ ജെയിംസ് കുരീക്കാട്ടില്‍ ധ്വനിയെ കുറിച്ചു ആദികാരികമായി സംസാരിച്ചു. ധ്വനിയുടെ  പുതിയ കോപ്പി ഡി. എം. എ മുതിര്‍ന്ന നേതാവ് മാത്യൂസ് ചെരുവില്‍, മിഷിഗണിലെ പ്രമുഖ റിയേല്‍റ്ററായ കോശി ജോര്‍ജിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക്:

From Google PlayStore:
https://play.google.com/store/apps/details?id=com.magzter.dhwani

From Itunes AppStore:

https://itunes.apple.com/us/app/dhwani/id1095244693?mt=8

www.dmausa.org


വിനോദ് കൊണ്ടൂര്‍ ഡേവിഡ്.

ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ ധ്വനി മാഗസിന്‍  അന്താരാഷ്ട്ര നിലവാരത്തിലേക്ക്.ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ ധ്വനി മാഗസിന്‍  അന്താരാഷ്ട്ര നിലവാരത്തിലേക്ക്.ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ ധ്വനി മാഗസിന്‍  അന്താരാഷ്ട്ര നിലവാരത്തിലേക്ക്.
Join WhatsApp News
Joseph Nambimadam 2016-04-26 07:54:27
Congratulations and best wishes to DMA and DWANI 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക