Image

ഒഐസിസി നേതാവ്‌ കെ.കെ. പോളിന്റെ മാതാവ്‌ അന്നമ്മ കുരുവിള നിര്യാതയായി

Published on 30 January, 2012
ഒഐസിസി നേതാവ്‌ കെ.കെ. പോളിന്റെ മാതാവ്‌ അന്നമ്മ കുരുവിള നിര്യാതയായി
ലണ്ടന്‍: ഈസ്‌റ്റ്‌ഹാമിലെ ഒഐസിസി നേതാവ്‌ കെ.കെ. പോളിന്റെ മാതാവ്‌ അന്നമ്മ കുരുവിള (76) നിര്യാതയായി. കോട്ടയം കടുത്തുരുത്തി തുരുത്തിപ്പള്ളി കുറുമുള്ളുംപുരയിടം കുരുവിളയുടെ ഭാര്യയാണ്‌. സംസ്‌കാരം തിങ്കളാഴ്‌ച മൂന്നിന്‌ തുരുത്തിപ്പള്ളി സെന്റ്‌ ജോണ്‍സ്‌ ബാപ്‌റ്റിസ്‌റ്റ്‌ പള്ളിയില്‍.

മക്കള്‍: ഡോ. കെ. കെ. ജോണ്‍ (ഇക്കണോമിക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഹെഡ്‌, സെന്റ്‌ തോമസ്‌ കോളജ്‌ പാലാ), ത്രേസ്യാമ്മ കുരുവിള, കെ.കെ. ജോസഫ്‌ (സീനിയര്‍ ജനറല്‍ മാനേജര്‍, ഐഒബി), കെ.കെ. പോള്‍ (സതേണ്‍ റെയില്‍വേ സര്‍വീസ്‌ എന്‍ജിനീയര്‍, ലണ്ടന്‍), ഫാ. ജോര്‍ജ്‌ കുറുമുള്ളുംപുരയിടം എംഎസ്‌ടി.

മരുമക്കള്‍: പ്രഫ.നൈനമ്മ ജോണ്‍ (അസംപ്‌ഷന്‍ കോളജ്‌, ചങ്ങനാശേരി), പ്രഫ. ഷേര്‍ളി ജോസഫ്‌്‌ (ഓള്‍ സെയിന്റ്‌സ്‌ കോളജ്‌, തിരുവനന്തപുരം), ജോജിന്‍ പോള്‍ (ഫാര്‍മസിസ്‌റ്റ്‌, ലണ്ടന്‍), ജോര്‍ജ്‌ തോമസ്‌ (പി ആന്‍ഡ്‌ ടി). ഒഐസിസി ദേശീയ കമ്മിറ്റിക്കു വേണ്ടി ഫ്രാന്‍സിസ്‌ വലിയപറമ്പില്‍ അനുശോചിച്ചു.
ഒഐസിസി നേതാവ്‌ കെ.കെ. പോളിന്റെ മാതാവ്‌ അന്നമ്മ കുരുവിള നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക