Image

സോണിയാ ഗാന്ധിയെ മാതൃകയാക്കണമെന്ന് മനേകാഗാന്ധി

Published on 25 April, 2016
സോണിയാ ഗാന്ധിയെ മാതൃകയാക്കണമെന്ന്  മനേകാഗാന്ധി

പിലിഭിത്ത് (യു.പി): അഴിമതിയും സ്വജനപക്ഷപാതവും തടയുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മാതൃകയാക്കണമെന്ന്  മനേകാഗാന്ധി. സ്വന്തം ലോക്‌സഭാ മണ്ഡലമായ പിലിഭിത്തില്‍ ചേര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മനേകാഗാന്ധി  അഭിപ്രായപ്രകടനം നടത്തിയത്.

സോണിയയുടെ ബന്ധു ഒരിക്കല്‍ ഒരു കട തുടങ്ങി. സോണിയയുടെ പേരുപറഞ്ഞ് കച്ചവടം മെച്ചപ്പെടുത്താനും കൂലുതല്‍ ലാഭം കൊയ്യാനും ബന്ധു ശ്രമിച്ചു. എന്നാല്‍ വിവരമറിഞ്ഞ സോണിയ ബന്ധുവിനെതിരെ പത്രത്തില്‍ പരസ്യം നല്‍കി. തന്റെ പേര് ദുരുപയോഗപ്പെടുത്തുന്ന ബന്ധുവിന്റെ കെണിയില്‍പ്പെട്ട് വഞ്ചിക്കപ്പെടരുതെന്ന മുന്നറിയിപ്പും നല്‍കി.

എല്ലാവര്‍ക്കും മാതൃകയാണ് സോണിയയുടെ നടപടിയെന്ന് മനേകാഗാന്ധി ചൂണ്ടിക്കാട്ടി. അഴിമതിക്കാര്‍ക്കെതിരെ പത്രത്തില്‍ പരസ്യം നല്‍കുകയോ ഓഫീസില്‍ ബോര്‍ഡ് തൂക്കുകയൊ ചെയ്യാന്‍ എല്ലാവരും തയ്യാറാകണം. 

Join WhatsApp News
tom abraham 2016-04-25 06:44:03

Time will let us know if menaka Really mean what she says.

Both being unfortunate widows have a lot in common...


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക