Image

ഫൊക്കാന ജനറല്‍ ബോഡി മീറ്റിങ്ങും തെരഞ്ഞടുപ്പും ജൂലൈ 3 ന് ശ്രീകുമാര്‍ ഉണ്ണിത്താന്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 22 April, 2016
ഫൊക്കാന ജനറല്‍ ബോഡി മീറ്റിങ്ങും തെരഞ്ഞടുപ്പും ജൂലൈ 3 ന്  ശ്രീകുമാര്‍ ഉണ്ണിത്താന്‍
ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക യുടെ 2016-2018 ലേക്കുള്ള ജനറല്‍ ഇലക്ഷനും ജനറല്‍ ബോഡി മീറ്റിങ്ങും ജൂലൈ 3ന് കാനഡയിലെ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ടില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നടത്തുന്നതാണ്.

2014 അംഗത്വം പുതുക്കിട്ടുള്ള എല്ലാ അംഗ സംഘടനകള്‍കും തിരഞ്ഞെടുപ്പ് വിക്ഞപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും അയച്ചു കൊടുതിട്ടുള്ളതായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍ പെര്‍സണ്‍ ജോര്ജി വര്‍ഗീസ് പത്രകുറുപ്പില്‍ അറിയിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള മുന്‍ ഫൊക്കാന സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ വിപിന്‍ രാജ് എന്നിവര്‍ ഇലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ ആണ്. ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2016 18 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവുമായിരിക്കുമെന്ന് മൂന്നംഗ തിരഞ്ഞെടുപ്പു കമ്മറ്റി അറിയിച്ചു.

ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും, നാഷണല്‍ കമ്മിറ്റിയിലേക്കും ബോര്‍ഡ് ഓഫ് ട്രസ്റ്റീയിലേക്കും മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവരും, അംഗത്വം പുതുക്കുന്നതിന് അംഗ സംഘടനകള്‍കും അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും fokanaonline.com ല്‍ നിന്നും ലഭിക്കുന്നതാണ്. ഫൊക്കാനയില്‍ അംഗങ്ങള്‍ ആയിരുന്ന എല്ലാ സംഘടനകള്‍കും അംഗത്വം പുതുക്കുന്നതിനും ജനറല്‍ കൌണ്‍സിലേക്ക് അംഗങ്ങളെ അയക്കുന്നതിനും ഇലക്ഷനില്‍ പങ്ക്ടുക്കുന്നതിനും അവസരം ഉണ്ടായിരിക്കും.

അംഗത്വം പുതുക്കുന്നതിന്ഉള്ള അപേക്ഷകളും തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിനുള്ള നോമിനേഷനുകളും മെയ് 17 ന് മുന്‍പായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍ പെര്‍സണ്‍ ജോര്‍ജി വര്‍ഗീസിന് ലഭ്യമാകേണ്ടാതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക