Image

ഇന്ത്യയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌

Published on 30 January, 2012
ഇന്ത്യയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ വര്‍ധിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ്‌ വാച്ച്‌ സംഘടനയുടെ കണ്ടെത്തല്‍. സുരക്ഷാ ഉദ്യോഗസ്ഥരാണ്‌ മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുന്നതെന്നാണ്‌ കണ്ടെത്തല്‍. ഇന്ത്യയില്‍ 2011ല്‍ മനുഷ്യാവകാശലംഘനങ്ങള്‍ വര്‍ധിച്ചെന്നും സംഘടനയുടെ ആഗോള റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മുകശ്‌മീര്‍, വടക്കുകിഴക്കന്‍ മേഖല, മാവോയിസ്റ്റ്‌ സ്വാധീനപ്രദേശം എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ നടക്കുന്നത്‌. കശ്‌മീരില്‍ ആയിരക്കണക്കിനു പേരെയാണ്‌ കാണാതാവുന്നത്‌. ഇവരെക്കുറിച്ച്‌ ഒരു വിവരവുമില്ല. വടക്കന്‍ കശ്‌മീരില്‍ 38 സ്ഥലങ്ങളിലായി 2730 മൃതദേഹങ്ങളാണ്‌ കുഴിയില്‍ മൂടപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

മാവോയിസ്റ്റ്‌ ആക്രമണങ്ങളും വര്‍ധിക്കുകയാണ്‌. ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബോംബിട്ട്‌ നശിപ്പിക്കുന്നു. 2011ല്‍ ഇരുനൂറ്റമ്പതോളം സിവിലിയന്മാരും നൂറോളം സുരക്ഷാസേനാംഗങ്ങളും കൊല്ലപ്പെട്ടെന്ന്‌ റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ മനുഷ്യാവകാശലംഘനങ്ങള്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക