Image

ഇനി കേരളത്തിന്റെ രക്ഷക്കു ബി.ജെ.പി മാത്രം: ഡോ: ജയശ്രീ നായര്‍ (എന്റെ പക്ഷം 3-അനില്‍ പെണ്ണുക്കര)

അനിൽ പെണ്ണുക്കര Published on 23 April, 2016
ഇനി കേരളത്തിന്റെ രക്ഷക്കു ബി.ജെ.പി മാത്രം: ഡോ: ജയശ്രീ നായര്‍ (എന്റെ പക്ഷം 3-അനില്‍ പെണ്ണുക്കര)
ഡോ: ജയശ്രീ നായര്‍ ഒരു ശാസ്ത്രജ്ഞ ആയിരുന്നില്ല എങ്കില്‍ ആരാകുമായിരുന്നു എന്ന് ചോദിച്ചാല്‍ മികച്ച ഒരു പത്രപ്രവര്‍ത്തക അല്ലെങ്കില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക ആകുമായിരുന്നു എന്ന് ഞാന്‍ പറയും. കാരണം അത്രത്തോളം ഇടപെടലുകള്‍ പല മാധ്യമങ്ങളിലൂടെ നടത്തുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ്ന്യൂയോര്‍കില്‍ ശാസ്ത്രജ്ഞ ആയ ഡോ: ജയശ്രീ നായര്‍.

മോഡി ഇന്ത്യന്‍ പ്രധാനമന്ത്രി ആകുമെന്ന് ഒരു പക്ഷെ മോഡിയെക്കാള്‍ മുപേ  കണക്കുകൂട്ടിയ അച്ചടക്കമുള്ള ബി ജെ പി പ്രവര്‍ത്തക കൂടി ആണ് ഡോ: ജയശ്രീ നായര്‍. പത്തനംതിട്ട ജില്ലയില്‍ പുല്ലാട് കടപ്ര പെരുമേത്തു തങ്കപ്പന്‍ നായരുടെയും ഇന്ദിരയുടെയും മകള്‍.

കേരള നിയമ സഭയുടെ ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എ മുന്നണി അധികാരത്തില്‍ വരും എന്ന് തറപ്പിച്ചു പറയുന്ന അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാള്‍. പക്ഷെ അങ്ങനെ സംഭവിക്കില്ല എന്ന് നമുക്ക് പറയണമെങ്കില്‍ മെയ് മെയ് 20 കഴിയണം. പക്ഷെ ഡോ: ജയശ്രീ നായര്‍ പറയുന്നു അത് സംഭവിക്കുമെന്ന്. അതാണ് ആത്മ വിശ്വാസം . 
റകളഞ്ഞ ബി ജെ പി വിശ്വാസി എന്നതിനപ്പുറത്തു സമൂഹത്തില്‍ സാധാരക്കാര്‍ നേരിടുന്ന പല പ്രശ്‌നങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന ഡോ: ജയശ്രീ നായര്‍ സോഷ്യല്‍ മീഡിയയില്‍ ചങ്കൂറ്റത്തോടെ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തി കൂടിയാണ്. ഒരു യഥാര്‍ത്ഥ സാമൂഹ്യപ്രവര്‍ത്തകയുടെ ലക്ഷണവും അതുതന്നെ അല്ലെ. ഈ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണി ഭര ണത്തില്‍ വരണം എന്ന് ജയശ്രീ നായര്‍ അര്‍ത്ഥശങ്കയ്ക്കിടയ്ക്ക് ഇടയില്ലാത്തവിധം പറയുന്നതിനു വ്യക്തമായ കാരണങ്ങള്‍ നിരത്തുന്നു.

മുന്‍പൊരിക്കലുമില്ലാത്ത പ്രതീക്ഷ
...................................................................
മുന്‍പൊരിക്കലുമില്ലാത്ത പ്രതീക്ഷയാണ് കേരളത്തിലെ ബി.ജെ.പിക്കും, ദേശീയ ജനാധിപത്യ സംഖ്യത്തിനും ഈ നിയമസഭാ തെരഞ്ഞെടുപ്പിലുള്ളത്. അതിനു വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. കേരളത്തിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം നോക്കണ്ട , കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ മാത്രം മതി . റോഡുകള്‍, സര്‍ക്കാരാശുപത്രികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി ഏതു  മേഖലയിലാണ് ആത്യന്തികമായ വികസനം വന്നിരിക്കുന്നത്?.

 ഒരു സാധാരണ സ്‌കൂളില്‍ ഒരു നല്ല ടോയലെറ്റ് വന്നതുതന്നെ മോഡിയുടെ ശുചിത്വ ഭാരതം വന്നതിനു ശേഷമാണ്. ഷൊര്‍ന്നുര്‍ ജംഷനില്‍ നിര്‍ത്തുന്ന ഓരോ തീവണ്ടിയും ഇന്ന് വൃത്തിയാക്കാതെ മുന്നോട്ട് യാത്രയില്ല. ആദ്യം ശുചിത്വം. അവിടെയല്ലേ തുടക്കം. കേരള സര്‍ക്കാരിന്റെ ശുചിത്വം കാണണമെങ്കില്‍ നമ്മുടെ കെ എസ് ആര്‍ ടി സി ബസ് സ്ടാണ്ടിലെ ടോയ് ലെറ്റില്‍ ഒന്ന് കയറിയാല്‍ മതി. അവിടെ തുടങ്ങുന്നു എല് ഡി എഫിന്റെയും യു ഡി എഫിന്റെയും സംസ്‌കാരം. 

ഇവിടെയാണ് എന്‍ ഡി എ മുന്നണിയില്‍ കേരളം പ്രതീക്ഷ അര്‍പ്പിക്കുന്നത്. വെറുംകൈയോടെ മടങ്ങാനില്ലെന്ന വ്യക്തമായ സന്ദേശമാണ് കേരളത്തിലെ പരമ്പരാഗത മുന്നണികളായ ഇടത്, വലത് മുന്നണികള്‍ക്ക് ബി.ജെ.പി നല്‍കുന്ന വ്യക്തമായ സന്ദേശം. കേരളം മാറിമാറി ഭരിച്ചിരുന്ന മുന്നണികള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരെന്ന പ്രതിഛായയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ളതെങ്കില്‍ ഇത്രയും ദുര്‍ബലമായ ഒരു പ്രതിപക്ഷത്തെ കേരളം ഇതിന് മുന്‍പ് കണ്ടിട്ടില്ല. ഇതുവരെ നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാതെപോയതിന്റെ ദുഃഖം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ യ്ക്കില്ല. കാരണം ഇന്ന് ഒരു പറ്റം ജന വിഭാഗങ്ങള്‍ അവരുടെ വോട്ടു വിനിയോഗിക്കാന്‍ തയ്യാറാകുന്നതിനു പിന്നില്‍ ഇടതു വലതു മുന്നണിയുടെ തട്ടിപ്പ് രാഷ്ട്രീയത്തിന് എതിരെ ആണ്. എസ്.എന്‍.ഡി.പി പിന്തുണയുള്ള ബി.ഡി.ജെ.എസ് ഉള്‍െപ്പടെ വിവിധ പാര്‍ട്ടികള്‍ കൂടി വന്നതോടെ ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാനത്തെ ഏറ്റവും പ്രബലമായ മുന്നണിയായി മാറിയിട്ടുണ്ട് .

മോഡി നല്‍കുന്ന പ്രതീക്ഷ
......................................................
ഇന്ത്യ എന്റെ രാജ്യമാണെന്ന് പ്രതിജ്ഞ ചൊല്ലിയാല്‍ പോരാ. അത് പ്രവര്‍ത്തിയില്‍ കാണിക്കണം ഓരോ ഭാരതീയനും. അത് നമുക്ക് ഊട്ടിയുറപ്പിചു നല്‍കുകയാണ് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി മോഡിജി. ഒരു ഉദാഹരണം പറയാം. പറവൂര്‍ വെടിക്കെട്ട് അപകടം ഉണ്ടായി നൂറിലധികം ആളുകള് കൊല്ലപ്പെട്ടപ്പോള്‍ നിമിഷങ്ങള്‍ക്കകം ആണ് നമ്മുടെ പ്രധാനമന്ത്രി ഓടി എത്തിയത്. എന്ന് മാത്രമല്ല, ഇരുപതിലധികം ഡോക്ടര്‍മാര്‍, മരുന്നുകള്‍, മറ്റു സംവിധാനങ്ങള്‍ ഒക്കെ എത്തിച്ചു അദ്ദേഹം. മികച്ച ഒരു രാഷ്ട്രീയ മാതൃക അല്ലെ ഇത്? 

ഉമ്മന്‍ചാണ്ടി ജനസംപര്‍ക്ക പരിപാടി നടത്തിയ നാട്ടിലാണ് ഇന്ന് പട്ടിണി മൂലം ഒരു ആദിവാസി ബാലിക ആത്മഹത്യ ചെയ്തത്. എന്ത് ഉത്തരമാണ് മിസ്റ്റര്‍ ചാണ്ടിക്ക് നല്‍കാനുള്ളത്. വിശപ്പ് സഹിക്കാനാകാതെ ഒരാള്‍ മരിച്ചു എങ്കില്‍ അത് നാം ഓരോരുത്തരുടേയും തോല്‍വി. 

ഏതു അര്‍ഥത്തിലാണ് നാം വികസിതര്‍ ആണെന്ന് അഹങ്കരിക്കുന്നത്, തെരുവിലായാലും കുടിലില്‍ ആയാലും വിശന്നു ഒരു മനുഷ്യ ജന്മം തീര്‍ന്നെങ്കില്‍ അത് കൊലപാതകം ആണ്. ഉത്തരവാദികള്‍ ഇവിടെ മാറി മാറി ഭരിക്കുന്ന ഭരണകൂടം. ആ പെണ്‍കുട്ടിയുടെ കുഞ്ഞു വയറു വിശപ്പിന്റെ തീ കാരണം ആളികത്തി, അപ്പോള്‍ ആ ചൂട് സഹിക്കാനാതെ നിലവിളിച്ചപ്പോള്‍ അത് ഭരണാധിപന്മാര്‍ കേട്ടില്ല. ഓരോ മനുഷ്യന്റെയും പ്രാഥമികമായ ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനം ആഹാരം, വസ്ത്രം ...അത് കഴിഞ്ഞു പാര്‍പ്പിടം. ഇതാണ് എന്‍ ഡി എ മുന്നണി മുന്നോട്ടു വയ്ക്കുന്ന മാനവികത. ഇനിയെങ്കിലും വിശന്നുള്ള ഒരു നിലവിളി ഉണ്ടാവരുത്. ഈ സാഹചര്യത്തില്‍, അതായത് ഇരു മുന്നണികളും ആദിവാസികളെയും, ദളിതരെയും, പിന്നെ മലയാളികളെയും പറഞ്ഞു പറ്റിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാരുണ്യവും അംഗീകാരവും നേടിയെടുക്കുവാന്‍ കേരളത്തില്‍ എന്‍ ഡി എ മുന്നണി നയിക്കുന്ന ഒരു സര്‍ക്കാര്‍ വരണം. അതാവണം ഈ തെരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്. അത് മലയാളി തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവ് കാണാന്‍ കേരളത്തിന്റെ തെരുവോരങ്ങള്‍ മാത്രം പോയി കണ്ടാല്‍ മതി

കുത്തക ഭരണം ഇല്ലാതാകണം
..........................................................
വിജയ് മല്ല്യ എന്ന 'പാവം' മനുഷ്യന് കോടികള്‍ വില വരുന്ന ഭുമി നിസ്സാര തുകയ്ക്ക് അടൂര്‍ പ്രകാശും, കുഞ്ഞാലിക്കുട്ടി സംഘവും പതിച്ചു നല്‍കിയിട്ടു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചാണ്ടിയും സുധീരനും പറഞ്ഞത് ഞങ്ങ
ള്‍  ഇതൊന്നും അറിഞ്ഞില്ല എന്നാണ്. ഇത്തരം എത്രയോ തീറെതെഴുതലുകള്‍ കേരളത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. വികസന തുടര്‍ച്ചക്കായി വോട്ടു ചോദിക്കുന്ന യു.ഡി.എഫ് സമൂഹത്തിന്റെ വികസനമായിരുന്നില്ല ലക്ഷ്യം വച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ തന്നെ പറയാതെ പറഞ്ഞു.  സ്വന്തം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിശ്വാസമില്ലെന്ന് നിരവധി തവണ അദ്ദേഹം സമൂഹത്തിനെ ബോധ്യപ്പെടുത്തിയതാണ്. മലയാളിയുടെ ആത്മാഭിമാനത്തിനെ ഇത്രയേറെ മുറിവേല്‍പ്പിച്ച ഒരു സര്‍ക്കാര്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഇതിനെ ക്രിയാത്മകമായി ചെറുക്കാന്‍ ബാധ്യതയുണ്ടായിരുന്ന ഇടത് പക്ഷം സ്വയം പരിഹാസ്യരായില്ലേ. സോളാര്‍ സമരം പോളിഞ്ഞു പോയത് എങ്ങനെ എന്ന് രവീന്ദ്രന് അറിയാം. അദ്ദേഹം പറഞ്ഞത് സര്‍ക്കാരിനെതിരേ ഇടത് മുന്നണി നടത്തിയ സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റായിരുന്നു എന്നാണ്. പൊതുസമൂഹത്തിനുള്ളതെല്ലാം കുത്തകകള്‍ക്കും സ്വന്തക്കാര്‍ക്കും തീറെഴുതിയ യു.ഡി.എഫ് ഭരണം ഇനിയൊരിക്കലും ഉണ്ടാകരുതേയെന്ന പ്രാര്‍ഥനയിലാണ് കേരള ജനത. സോഷ്യല്‍ മീഡിയ പറയ്ന്നത് പോലെ ഇനി നിയമസഭ മാത്രമേ വില്‍ക്കാനുള്ളു.

പിണറായിയും അച്ചുതാനന്ദനും ഇല്ലങ്കില്‍ എന്ത് സംഭവിക്കും
...............................................................................................................
നാമൊക്കെ വിചാരിച്ചത് പിണറായിയും അച്ചുതാനന്ദനും ഭായി ഭായി ആയെന്നാണ്. പെട്ടന്ന് പൂച്ച് പുറത്തു വരുമെന്ന് നാമാരും ചിന്തിച്ചില്ല. പിണറായി അങ്ങനെ ആണ് ഒരു കാര്യം പറയാന്‍ തീരുമാനിച്ചാല്‍ പറയും. അത് ഗുളികന്‍ ആണെങ്കിലും. ഇവരുടെ തമ്മിലടിക്ക് ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഒരു തീരുമാനമാകും. അധികാരം നിലനിര്‍ത്താന്‍ ആശയം ബലികഴിക്കുകയാണ് ഇടതു പക്ഷം. ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച് സീറ്റ് നേടാനാകുമോയെന്ന പരീക്ഷണമാണ് സി പി എം നടത്തുന്നത്. അണികളെ വഞ്ചിക്കുന്ന ഈ നിലപാട് കേരളത്തിലും ഇവര്‍ രഹസ്യമായി സ്വീകരിക്കുകയാണ്. ആശയം നഷ്ടമായതിന് ആയുധത്തില്‍ അഭയം പ്രാപിക്കുന്ന ഇടതു മുന്നണി ഈ നൂറ്റാണ്ടിന് ചേരാത്ത ആശയമാണ് മുന്നോട്ടു വയ്ക്കുന്നത്. വികസനത്തിനും ജനനന്മക്കുമായി വോട്ടു ചോദിച്ച് ഇവര്‍ കേരള ജനതയെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വഞ്ചനക്ക് കൂട്ടു നില്‍ക്കണോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അതിനു ഉത്തരം നല്‍കാന്‍ കേരളം തയ്യാറെടുത്തു കഴിഞ്ഞു .

വഴി മുട്ടുമ്പോള്‍ പ്രതീക്ഷയുമുണ്ട്
....................................................................
ബി ജെ പി യുടെ കേരളാ നായകന്‍ കുമ്മനം രാജ ശേഖരന്‍ പറഞ്ഞ വാക്കുകള്‍ കടമെടുക്കട്ടെ 'എല്ലാ അര്‍ഥത്തിലും വഴിമുട്ടിയ കേരളത്തിന് ഇനിയുള്ള ഏക പ്രതീക്ഷ ബി.ജെ.പിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചു തരുന്ന അഴിമതി രഹിത, വികസന രാഷ്ട്രീയമാണ് കേരളത്തിന് ഇന്നാവശ്യം. സാമൂഹ്യ അവശതകള്‍ക്ക് മതമില്ലെന്ന കാഴ്ചപ്പാടാണ് ബി.ജെ.പിക്കുള്ളത്. ഏതെങ്കിലും മതവിഭാഗത്തിന് മാത്രമായി എന്തെങ്കിലും അവശതയുണ്ടെന്ന് ബി.ജെ.പി കരുതുന്നില്ല. പട്ടിണിക്കും തൊഴിലില്ലായ്മക്കും മതമില്ലല്ലോ? നാടിന്റെ വികസനത്തിന് ആവശ്യം പ്രീണനമല്ല തുല്യനീതിയാണ്. ഇത് ഉറപ്പു വരുത്താന്‍ ബി.ജെ.പിക്കേ കഴിയൂ എന്നത് തെളിയിക്കപ്പെട്ടതാണ്. കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് ഭരണ പരാജയവും ബി.ജെ.പിയുടെ ക്രിയാത്മക രാഷ്ട്രീയവും തമ്മിലാണ് ഇത്തവണത്തെ പോരാട്ടം. ഈ പോരാട്ടത്തില്‍ കേരള ജനത ബി.ജെ.പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന കാര്യം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് ഈ തെരഞ്ഞെടുപ്പിലുള്ളത്.'
ഈ വാക്കുകള്‍ ആത്മാര്‍ത്ഥമായ വാക്കുകളാണ് . ആറന്മുള വിമാനത്താവള സമര മുന്നണിയുടെ പടനായകാന്‍ കേരള ജനതയ്ക്ക് നല്‍കുന്ന ഉറപ്പ്. എല്ലാം തകര്‍ന്ന ഒരു സമൂഹത്തിനു കിട്ടുന്ന കൈത്താങ്ങ്. അതാണ് എന്‍ ഡി എ യുടെ ഭരണം. അത് കേരളത്തിലും വരണം. വരും അതാണ് മലയാളിയുടെ പ്രതീക്ഷ .

ആശയറ്റ പ്രവാസികള്‍
................................................
പ്രവാസികളുടെ കാര്യം എല്‍ ഡി എഫും യു ഡി എഫും പറയുന്നില്ല. ഈ കഷ്ട്ടപാടും പെടാപാടും പെട്ട് വെയിലിനോടു മല്ലിട്ട് സുഖ സ്‌കര്യങ്ങള്‍ ഉപേക്ഷിച്ചു, കുടുംബ ജീവിതവും പേരിനു മാത്രം ആയി ജീവിച്ച് ഉള്ള പണം പിച്ചിച്ചു നാടിനും വീടിനും വേണ്ടി ഒരു ആയുസ് മുഴുവന്‍ നശിപ്പിച്ച പ്രവാസികള്‍ കുടുംബത്തിലോ ബാധ്യത ആയി. അവര്‍ ഭരിക്കുന്നവര്‍ക്കും ബാധ്യത ആണ് എന്നാണോ ? കേരളത്തില്‍ തിരിച്ചു വരുന്നവരെ പുനരധിവസിപ്പിക്കാന്‍ ആരുണ്ടാകും എന്ന ചിന്താഗതി പ്രവാസിയുടെ മനസ്സില്‍ കുന്നു കൂടിയിട്ടുണ്ട്. പ്രവാസിയുടെ പ്രോപ്പര്‍ട്ടി സംരക്ഷണം  തുടങ്ങി നിരവധി കാര്യങ്ങള്‍ ഇന്ന് നാം ചര്‍ച്ച ചെയ്യുന്നു. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ സുഷമ സ്വരാജിന്റെ കയ്യിലാണ്. ഒരു സാധാരണ പ്രവാസി ഒരു കത്ത് അയച്ചാലും നടപടി എടുത്ത ശേഷം മറുപടി അയക്കുന്ന ഒരു പ്രവാസി മന്ത്രി മറ്റൊരാള്‍ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ടോ. അമേരിക്കന്‍ മലയാളികള്‍ പൊക്കിക്കൊണ്ട് നടന്ന വയലാര്‍ രവിയെ ഗള്‍ഫുകാര്‍ ഇപ്പോള്‍ കണ്ടാല്‍ തല്ലികൊല്ലും എന്ന അവസ്ഥയിലായി. അവിടെ ആണ് ആത്മാര്‍ഥത ഉള്ള എന്‍ ഡി എ ഭരണത്തിന്റെ പ്രസക്തി. മോഡിയുടെ യാത്രകള്‍ കൊണ്ട് മികച്ച ഗുണം ഉണ്ടാകുന്നതും പ്രവാസികള്‍ക്ക് തന്നെ അല്ലെ. അതുകൊണ്ട് കേരളത്തില്‍ കേരളത്തിലെ പ്രവാസികളുടെ കാര്യങ്ങള്‍ പറയുവാന്‍ നമുക്കു എം എല്‍ എ മാര്‍ വേണം. ഫോട്ടോ രാഷ്ട്രീയം മാറണം. കഴിവുള്ളവര്‍ വരണം. നമ്മുടെ പണം പിരിച്ചു സ്ട്രീറ്റ് ലൈറ്റ് ഉണ്ടാക്കിയിട്ട് എം എല്‍ എ യുടെ പേര് വയ്ക്കുന്ന രാഷ്ട്രീയവും ഭരണവും മാറണം. മാറി ചിന്തിക്കാം നമുക്ക് .

ഡോ: ജയശ്രീ നായരുടെ ചില ഫേസ് ബുക്ക് കുറിപ്പുകള്‍
..................................................................................................
വിവരക്കേടിന്റെ അപ്പോസ്തലന്‍മാരാണ് ഈ കമ്മ്യൂണിസ്റ്റ്കാര്‍ എന്ന് പറയുന്നത് വെറുതെയല്ല എന്നു നമ്മെ എന്നും ഓര്‍മ്മിപ്പിച്ചു കൊണ്ട് കരിമരുന്നു പ്രയോഗം അമ്പലങ്ങളില്‍ നിര്‍ത്തിയാല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം അത്രേ.. അപ്പോള്‍ കരിമരുന്നു കണ്ടുപിടിക്കുന്നതിനു മുന്‍പ് ദാരിദ്ര്യം ഇല്ലാരുന്നോ? കമ്പ്യൂട്ടര്‍ വന്നാല്‍ ആളുകള്‍ പട്ടിണിയാകും എന്ന് പറഞ്ഞെ നായനാരുടെ പിന്ഗാമി  അച്ചുമാമ എന്താരുന്നു തെരഞ്ഞെടുപ്പു വികൃതികള്‍.

പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം യെച്ചൂരി സഖാവേ? മോദിജി വന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയായതുകൊണ്ടും ജനങ്ങളുടെ ക്ഷേമത്തില്‍ താല്പര്യം ഉള്ളത് കൊണ്ടും ആണ്. ഇദ്ദേഹത്തിനു അവിടെന്താണാവോ ബിസിനസ്? അവിടെ ന്യൂനപക്ഷം, തീവ്രവാദം ഒന്നും ഇല്ലല്ലോ. അമ്പലപറമ്പല്ലേ? മോദിക്ക് വിസ കൊടുക്കരുതെന്ന് പറഞ്ഞു ഒബാമക്ക് മെമോ അയച്ചതും യെച്ചൂരി..കണ്ണൂരില്‍ കൂടെ നിന്ന പയ്യനെ കമ്മ്യൂണിസ്റ്റ്കാരു കൊന്നിട്ട് മിണ്ടാതിരുന്നതും യെച്ചൂരി..
അബ്ദുല്‍ കലാമിനെ കാണാതെ മേമെന്റെ ശവമടക്കിനു പോയതും യെച്ചൂരി..കനയ്യയെ കാക്കുന്നതും യെച്ചൂരി..പപ്പൂന്റെ വലം കൈയും യെച്ചൂരി..പിന്നെന്തൊക്കെയാവും പാണന്‍ നിങ്ങളുടെ നാട്ടില്‍ പാടി നടക്കുക..

ആനയും അമ്പാരിയും താലപ്പൊലിയും അമ്മന്‍കുടവും പേട്ടതുള്ളലും കാവടിയാട്ടവും പൂരവും പടയണിയും തെയ്യവും ഓട്ടന്‍തുള്ളലും കഥകളിയും വള്ളംകളിയും വായ്ക്കുരവയും കരിമരുന്നും ഇല്ലാതെ എന്ത് സംസ്‌കൃതി? എന്ത് ആചാരങ്ങള്‍? എന്തും നിരോധിക്കാന്‍ എളുപ്പമാണ്. നിയന്ത്രിക്കാന്‍ ആണ് ബുദ്ധിമുട്ട്. അപ്പോള്‍ പിന്നെ നിരോധനം തന്നെയല്ലേ എളുപ്പം. അണുബോംബ് സുരക്ഷിതം അല്ലെന്നു എല്ലാവര്‍ക്കും അറിയാം.. ജപ്പാനില്‍ ഇന്നും ജീവിക്കുന്ന അടയാളങ്ങള്‍ ഉണ്ട്. എന്നാല്‍ ആരെങ്കിലും നിരോധിച്ചോ അണുബോംബ്? ഇല്ല.. നിയന്ത്രണങ്ങള്‍ മാത്രം. അതിനായി യു എന്‍ എത്ര പണം മുടക്കുന്നു. പകര്‍ച്ച വ്യാധികളോ? നമ്മള്‍ രോഗബാധിതരെ കൊന്നൊടുക്കില്ലല്ലോ പകരും എന്ന് പറഞ്ഞു. അതിനെ നിയന്ത്രിക്കാനും മറ്റുമല്ലേ നോക്കുക. എത്ര എളുപ്പമാണ് നമ്മുടെ നാട്ടിലെ കാര്യങ്ങള്‍..

പറയുന്ന കാര്യങ്ങള്‍ ചങ്കൂറ്റത്തോടെ പറയാന്‍ കഴിയുക എന്നത് നല്ല നേതാവിന്റെ ലക്ഷണം ആണ്. ഡോ: ജയശ്രീ നായര്‍ മികച്ച ഒരു സാമൂഹ്യ പ്രവര്‍ത്തക ആണെന്ന് തുടര്‍ ദിവസങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മനസിലാകും. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരന്ത മേഖലകില്‍ അവര്‍ നടത്തിയ യാത്രകളും കുറിപ്പുകളും Eമലയാളി പ്രസിദ്ധീകരിക്കും. തന്റെ പക്ഷത്തു നിന്നും ജന പക്ഷത്തേക്ക് ഉള്ള വരവല്ലേ ശരിക്കും ഒരു സാമൂഹ്യപ്രവര്‍ത്തകയെ കൂടുതല്‍ ജനകീയമാക്കുന്നത് .
ഇനി കേരളത്തിന്റെ രക്ഷക്കു ബി.ജെ.പി മാത്രം: ഡോ: ജയശ്രീ നായര്‍ (എന്റെ പക്ഷം 3-അനില്‍ പെണ്ണുക്കര)ഇനി കേരളത്തിന്റെ രക്ഷക്കു ബി.ജെ.പി മാത്രം: ഡോ: ജയശ്രീ നായര്‍ (എന്റെ പക്ഷം 3-അനില്‍ പെണ്ണുക്കര)ഇനി കേരളത്തിന്റെ രക്ഷക്കു ബി.ജെ.പി മാത്രം: ഡോ: ജയശ്രീ നായര്‍ (എന്റെ പക്ഷം 3-അനില്‍ പെണ്ണുക്കര)ഇനി കേരളത്തിന്റെ രക്ഷക്കു ബി.ജെ.പി മാത്രം: ഡോ: ജയശ്രീ നായര്‍ (എന്റെ പക്ഷം 3-അനില്‍ പെണ്ണുക്കര)ഇനി കേരളത്തിന്റെ രക്ഷക്കു ബി.ജെ.പി മാത്രം: ഡോ: ജയശ്രീ നായര്‍ (എന്റെ പക്ഷം 3-അനില്‍ പെണ്ണുക്കര)ഇനി കേരളത്തിന്റെ രക്ഷക്കു ബി.ജെ.പി മാത്രം: ഡോ: ജയശ്രീ നായര്‍ (എന്റെ പക്ഷം 3-അനില്‍ പെണ്ണുക്കര)
Join WhatsApp News
ഇന്ത്യാക്കാരന്‍ 2016-04-23 09:30:35
ആര്‍.എസ്.എസ്. ബി.ജെ പിക്കാര്‍ അമേരിക്കന്‍ മണ്ണീല്‍ കളിക്കുന്നത് അനുവദിക്കണോ എന്നതാണു പ്രശ്‌നം. ഇന്ത്യയോടു ഇത്ര സ്‌നേഹമാണെങ്കില്‍ എന്തിനാണു അമേരിക്കക്കു പോന്നത്? അവിടെ കഴിഞ്ഞാല്‍ മതിയായിരുന്നല്ലോ.
അമേരിക്കന്‍ മണ്ണീല്‍ ജീവിച്ചു കൊണ്ട് ഈ രാജ്യം വിശ്വസിക്കുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും മറ്റൊരു രാജ്യത്തു വേണ്ട എന്നു പറയുന്നവരെ പുറത്താക്കുകയണു വേണ്ടത്.
കേരളത്തിനു പുറത്ത് ന്യൂനപക്ഷം 15 ശതമാനത്തില്‍ കൂടുതലില്ല. കേരളത്തില്‍ അത് 45 ശതമാനം. അപ്പോള്‍ ക്രിസ്ത്യാനിയേയും മുസ്ലിമിനെയും തീണ്ടാപ്പാടകലെ നിര്‍ത്തീ ഉന്നത ജാതിക്കാര്‍ക്ക് കേരളം പിടിച്ചടക്കാമെന്നത് വ്യാമോഹം. അതിനു കൂട്ടൂ നില്ല്ക്കുന വെള്ളാപ്പള്ളിയൊക്കെ കേരളത്തിന്റെ മന്‍സാക്ഷിയെ കുത്തി നോവിക്കുകയാണു.
Ninan Mathullah 2016-04-23 13:20:03

When you say a word from your mouth it is a written document in front of God, if you believe in God. I like to see those who make promises keep those promises. Most political parties ask for five or ten years to rule and promise heaven in ten years. In ten years they steal as much they can steal and enrich their supporters and blame others for the problem. Most of them come to power with a hidden agenda. They do not tell that hidden agenda before the election. Once come to power we can see their true color. After the time of Gandhi, Nehru and Indira Gandhi, it was hard to see national leaders that can see India as one. Most have their narrow outlook with sectarian interests. Some of these leaders’s world is limited to their own state. At the most they can be chief minister of their states. Even there they can’t see beyond the myopic eyes of their own religion or race. Modi has proved no exception to this in Gujarat. After becoming the prime Minister his outlook towards minorities and other religion was not much different. Since most of the public has a short memory, they tend to forget the past and vote for these leaders again and again to get fooled. I am not against this author for what she believes. But using this forum for propaganda will not go unnoticed.When you say a word from your mouth it is a written document in front of God, if you believe in God. I like to see those who make promises keep those promises. Most political parties ask for five or ten years to rule and promise heaven in ten years. In ten years they steal as much they can steal and enrich their supporters and blame others for the problem. Most of them come to power with a hidden agenda. They do not tell that hidden agenda before the election. Once come to power we can see their true color. After the time of Gandhi, Nehru and Indira Gandhi, it was hard to see national leaders that can see India as one. Most have their narrow outlook with sectarian interests. Some of these leaders’s world is limited to their own state. At the most they can be chief minister of their states. Even there they can’t see beyond the myopic eyes of their own religion or race. Modi has proved no exception to this in Gujarat. After becoming the prime Minister his outlook towards minorities and other religion was not much different. Since most of the public has a short memory, they tend to forget the past and vote for these leaders again and again to get fooled. I am not against this author for what she believes. But using this forum for propaganda will not go unnoticed.

Alex Varghese 2016-04-23 14:32:10
Majority of the things u wrote is wrong.
anti-vip 2016-04-23 20:29:07
അപകട സ്ഥലത്ത് ഒരു വി.ഐ.പി ചെല്ലരുത് എന്നതാണു സാമാന്യ തത്വം. കാരണം ശ്രദ്ധ അവരിലേക്കു പോകും. മോഡിയും റാഹുലും വെടിക്കെട്ടപകട സ്ഥലം സന്ദര്‍ശിച്ചപ്പോഴും അതാണുണ്ടായത്. ഒരു ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ച ദയനീയവസ്ഥ.
വിദ്ഗദര്‍ കേരളത്തിലുമുണ്ട്. കേരലം ഉഗാണ്ടയൊന്നുമല്ലല്ലോ വിദഗ്ദരുമായി വരാന്‍.
observer 2016-04-23 20:50:46
This is not written by Dr. Jayasree Nair. Look at the top of the article. This is written by Anil Pennukara. Who ever written is not right and the observations of the past and present back ground of the political out look presented here is totally wrong and biased. This Doctor is living in tolerent and secular country and speak, slao promote RSS Fundamentalism, gundaism in India. Actulaay such people should be expelled from USA. Look at the JMU university or Hyderabsd university what nthe RSS/BJP is doing there? 
sadachara police 2016-04-24 14:49:38
ധര്‍മത്തെ അധര്‍മം മറികടക്കുന്നു (Madhyamam editorial) >തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലിചെയ്യുന്ന രണ്ട് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍. അവരില്‍ നിനോ മാത്യു എന്ന പുരുഷനു ഭാര്യയും മകളുമുണ്ട്. അനുശാന്തി എന്ന വനിതക്കുമുണ്ട് ഭര്‍ത്താവും മൂന്നര വയസ്സുള്ള കുഞ്ഞും. മാന്യമായി കുടുംബജീവിതം നയിക്കാന്‍ സഹായകമായ സാഹചര്യം. പക്ഷേ, രണ്ടുപേരും തെരഞ്ഞെടുത്തത് അവിഹിതബന്ധത്തിന്‍െറ അപകടകരമായ വഴി. ആ ബന്ധത്തിന്‍െറ ഭവിഷ്യത്തുകളെക്കുറിച്ച് നിനോ മാത്യുവിനെ അധ്യാപകനായ പിതാവ് വേണ്ടവിധം ഗുണദോഷിക്കുകയും ബോധവത്കരിക്കുകയും ചെയ്തിട്ടും വിവേകത്തിന്‍െറ വഴിയിലേക്ക് അയാള്‍ വന്നില്ല. അനുശാന്തിക്കാവട്ടെ കെ.എസ്.ഇ.ബി.യിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ലിജീഷിന്‍െറയും നൊന്തുപെറ്റ ഏക മകള്‍ സ്വാസ്തികയുടെയും കഥകഴിച്ചിട്ടായാലും തന്‍െറ ജാരനുമായി നിര്‍ബാധ സമ്പര്‍ക്കം തുടരണമെന്ന പൈശാചിക ചിന്തയാണുണ്ടായത്. അങ്ങനെ രണ്ടുപേരും നടത്തിയ ആസൂത്രണ ഫലമായി 2014 ഏപ്രില്‍ 16ന് നടന്ന അതിക്രൂരമായ ഇരട്ടക്കൊലയാണ് ആറ്റിങ്ങലിനെ മാത്രമല്ല സംസ്ഥാനത്തെയാകെ ഞെട്ടിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കുറ്റമറ്റതും അതീവ ജാഗരൂകവുമായ അന്വേഷണത്തിനൊടുവില്‍ സത്യം പുറത്തുവരുകയും സാങ്കേതികവിദ്യയുടെ സഹായത്തോടെ കേസ് തെളിയിക്കപ്പെടുകയും ചെയ്തതിന്‍െറ പരിണതിയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷിര്‍സി പുറപ്പെടുവിച്ച വിധി. അതുപ്രകാരം നേരിട്ട് കൊലപാതകങ്ങള്‍ നടത്തിയ നിനോ മാത്യുവിന് തൂക്കുമരവും കുറ്റകൃത്യം നേരിട്ട് നടത്തിയിട്ടില്ലാത്ത അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തടവുമാണ് ലഭിച്ച ശിക്ഷ. വിരിയുന്ന മൊട്ടുപോലുള്ള മൂന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയ രീതിയെ സമാനതകളില്ലാത്ത ക്രൂരത എന്ന് വിശേഷിപ്പിച്ച ന്യായാധിപ, അറേബ്യയിലെ മുഴുവന്‍ സുഗന്ധങ്ങളുപയോഗിച്ച് കഴുകിയാലും പോകുന്നതല്ല ഈ പാപക്കറ എന്നുകൂടി അഭിപ്രായപ്പെട്ടിരിക്കുന്നു. അറുകൊല ചെയ്യപ്പെട്ട കുഞ്ഞിന്‍െറ മാതാവ് അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണെന്നും അവര്‍ നിരീക്ഷിച്ചു. ‘ധര്‍മത്തെ അധര്‍മം മറികടന്ന കേസാണിത്’ എന്നും ജഡ്ജി വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതെ, അതുതന്നെയാണ് സാക്ഷര പ്രബുദ്ധ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ധര്‍മത്തെ അധര്‍മം അതിജയിക്കുകതന്നെയാണ്. വിദ്യയും ഉദ്ബുദ്ധതയും ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുംതോറും ക്രിമിനലിസവും ലൈംഗിക അരാജകത്വവും സദാചാരത്തകര്‍ച്ചയും കുടുംബജീവിതത്തിനും സമാധാനത്തിനും ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊലയിലെ ഒന്നാംപ്രതിയെ കോടതി മരണശിക്ഷക്ക് വിധിച്ചിരിക്കുന്നത്. എന്നാല്‍, ഇത്രത്തോളം മനുഷ്യത്വരഹിതമായ പരിണതിയിലത്തെിയില്ളെങ്കിലും നമ്മുടെ സാമൂഹികബന്ധങ്ങളില്‍ പൊതുവിലും കുടുംബജീവിതത്തില്‍ വിശേഷിച്ചും അപരിഹാര്യമായ താളപ്പിഴകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ആര്‍ക്കും കാണാന്‍ കഴിയും. ഒരുവശത്ത് ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ ഉന്നത ശ്രേണികളിലത്തെിയവര്‍ ജോലിയിടങ്ങളിലെ പിരിമുറുക്കവും സമ്മര്‍ദവുംമൂലം അനുഭവിക്കുന്ന ആന്തരിക സംഘര്‍ഷങ്ങള്‍. മറുവശത്ത് സാമ്പ്രദായിക സദാചാര മൂല്യങ്ങളിലുള്ള വിശ്വാസം തകരുകയും പുരോഗമനത്തിന്‍െറയും പരിഷ്കാരത്തിന്‍െറയും പേരില്‍ ബോധപൂര്‍വം പ്രചരിപ്പിക്കപ്പെടുന്ന അനാര്‍ക്കിസത്തിന്‍െറ ദുസ്സ്വാധീനം. സര്‍ക്കാറുകളെയും ബ്യൂറോക്രസിയെയും നയിക്കുന്നവര്‍ക്കും ജനാഭിപ്രായം രൂപവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കുള്ള മാധ്യമങ്ങള്‍ക്കുമാവട്ടെ ഇത് അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന ബോധംപോലും ഇല്ലതാനും. പകരം തിന്മയെ തടയുന്നവരുടെ പിന്നില്‍ സദാചാര പൊലീസിനെ കണ്ടത്തൊനും ബഹളം വെക്കാനുമാണ് താല്‍പര്യം. അധാര്‍മിക-അസാന്മാര്‍ഗിക പ്രവണതകള്‍ ഏറ്റവും കൂടുതല്‍ പ്രകടമാവുന്നത് ഐ.ടി മേഖലയിലാണെന്ന് പഠനങ്ങള്‍ അനാവരണം ചെയ്യുന്നു. കൈയില്‍ യഥേഷ്ടം പണം, സംതൃപ്തമായ കുടുംബ ജീവിതത്തിന് സമയമനുവദിക്കാത്ത ജോലിഭാരം. ഒപ്പം ഇന്‍റര്‍നെറ്റിലൂടെ പതഞ്ഞൊഴുകുന്ന ലൈംഗിക പ്രലോഭനങ്ങളും. ഇവയൊക്കെയാണത്രെ ഐ.ടി മേഖലയില്‍ വര്‍ധിച്ചുവരുന്ന ദാമ്പത്യത്തകര്‍ച്ചയുടെ കാരണങ്ങള്‍. മലയാളി ഐ.ടി പ്രഫഷനലുകള്‍ക്കിടയിലെ വിവാഹമോചനങ്ങളുടെ എണ്ണം രണ്ടു വര്‍ഷത്തിനകം 280ല്‍നിന്ന് 2500ലധികമായാണ് വര്‍ധിച്ചതെന്ന് വനിതാ കമീഷന്‍ അധ്യക്ഷയായിരുന്നപ്പോള്‍ ജസ്റ്റിസ് ശ്രീദേവി ചൂണ്ടിക്കാട്ടിയത് ഇവിടെ ഓര്‍ക്കാവുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കേരളത്തില്‍ മൂന്നു മുന്നണികളും പുറത്തിറക്കുന്ന പ്രകടനപത്രികകളില്‍ പാലും തേനും ഒഴുക്കുമെന്ന മധുരമനോഹര സ്വപ്നം പരമാവധി വശ്യമായി അവതരിപ്പിച്ചിരിക്കും. എന്നാല്‍, അനുദിനം വിനാശത്തിലേക്ക് കുതിക്കുന്ന യുവതലമുറയുടെ അധാര്‍മിക ചിന്തകളും ചെയ്തികളും ഫലപ്രദമായി തടഞ്ഞുനിര്‍ത്താനുള്ള ഒരു നടപടിയും നിര്‍ദേശിക്കപ്പെടുകയില്ളെന്ന് തീര്‍ച്ച. ക്ഷുഭിത യൗവനം തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്തില്ളെങ്കിലോ? മത, ധാര്‍മിക, സാംസ്കാരിക രംഗങ്ങളിലെ മനുഷ്യസ്നേഹികളെങ്കിലും ഈ പോക്കിനെതിരെ രംഗത്തിറങ്ങാന്‍ നിശ്ചയദാര്‍ഢ്യം കാണിച്ചേ പറ്റൂ.
mallu kumaran 2016-04-24 15:02:03
സദാചാര പോലീസ് അത്ര മോശമല്ലെന്നു മാധ്യമം പത്രം പറയുന്നു. ഏതു നൂറ്റണ്ടിലാണു ഇക്കൂട്ടര്‍ കഴിയുന്നത്?
അന്യന്റെ ധാര്‍മ്മികത നോക്കാന്‍ ആര്‍ക്കാണു അവകാശം? അപ്പോള്‍ പിന്നെ അടുക്കളയില്‍ കയറി ബീഫ് കണ്ടു പിടിക്കാന്‍ നോക്കുന്ന സാംഘിയേയും കുറ്റം പറയാനാവില്ലല്ലോ.
നിനൊ മാത്യുവും അനുശാന്തിയും ചെയ്തത് കുറ്റക്രുത്യം. ഒറ്റപ്പെട്ട സംഭവം. അതിനു പുറമെ തലക്കു സുഖമുള്ളവര്‍ ഇതു ചെയ്യുമെന്നും തോന്നുന്നില്ല. ഇരുവര്‍ക്കും ഒരുമിച്ചു താമസിക്കണമെങ്കില്‍ അങ്ങനെയങ്ങു ചെയ്താല്‍ പോരെ? എന്തിനു കൊലപാതകം?
സദാചാര പൊലീസിനെ ന്യായീകരിക്കുമ്പോള്‍ ബ്ലാഷ്‌ഫെമി നിയമം പോലുള്ള ക്രൂര ക്രുത്യങ്ങളെയും ന്യായീകരിക്കാം. ദൈവത്തിനെതിരെ പറയാന്‍ ആര്‍ക്ക് അവകാശം? അവരെ ശിക്ഷിക്കണ്ടേ?
ഇത്തരം മൗലിക വാദം പരത്തുന്നത് ശരിയല്ല.
ഈ.ടി. രംഗത്താണു സദാചാര ലംഘനം കൂടുതലെന്നും ലേഖനത്തില്‍ പറയുന്നു. സ്ത്രീകള്‍ ജോലിക്ക് പ്രത്യേകിച്ച് ഐ.ടി. ജോലിക്ക് പോയിക്കൂടാ എന്നൊരു നിയമം ഉണ്ടാക്കിയാലോ?
Sunil 2016-04-26 05:32:31
Yadaartha peru polum illaade "asahishnutha" maatram prakadipikunna comment kal !!! Jayasree Nair de observations nodu yojikkunnu. Keep the good work. 👍
Indian American 2016-04-26 07:07:53
അമേരിക്കൻ പൗരത്വം ഉള്ളവർ ഭാരതം ജനിച്ച നാടാണെങ്കിലും ഒരിക്കൽ പൗരത്വം ഉപേക്ഷിച്ചതിന് ശേഷം ആ രാജ്യത്തെ രാഷ്ട്രീയ ഭരണ കാര്യങ്ങളിൽ ഇടപെടുന്നത് രാജ്യദ്രോഹ കുറ്റമാണ് ..  ഈ രാജ്യത്ത് ജീവിച്ചു ഇവിടുത്തെ നന്മകൾ അനുഭവിച്ച് അടുത്ത തലമുറയേയും വളർത്തിയിട്ടും,  ഇവിടെ നടക്കുന്ന ഇലക്ഷനിൽ പങ്കുകൊള്ളാത്ത അനേകം മലയാളികൾ ഉണ്ടെന്നുള്ളത് ഖേദകരം തന്നെ.  നിങ്ങൾ ഹില്ലരി ക്ലിന്റനൊ , ട്രംമ്പിനോ , ടെഡ് ക്രൂസിനോ അല്ലെങ്കിൽ ബേർണി സാൻഡേഴ്സിനോ വേണ്ടി പ്രവർത്തിക്കുക.  ഇവിടുത്തെ സമ്പത്ത് വ്യവസ്ഥിതി നന്നേകേണ്ടതും തൊഴിൽ സാധ്യത വ ർദ്ദിക്കേണ്ടതും നാം ജന്മം കൊടുത്ത അടുത്ത തലമുറയുടെ സുരക്ഷിതമായ ഭാവിക്ക് ആവശ്യമാണ്‌.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക