Image

ചൈന­യി­ലേക്കു മല­യാ­ളി­കള്‍ കുടി­യേറി, 700 വര്‍ഷം മുമ്പ് - മല­യാളി ഗവേ­ഷ­കന്റെ കണ്ടെ­ത്തല്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 23 April, 2016
ചൈന­യി­ലേക്കു മല­യാ­ളി­കള്‍ കുടി­യേറി, 700 വര്‍ഷം മുമ്പ് - മല­യാളി ഗവേ­ഷ­കന്റെ കണ്ടെ­ത്തല്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
എഴു­ന്നൂറു വര്‍ഷം­മുമ്പ് കോഴി­ക്കോ­ട്ടു­നിന്ന് മല­യാ­ളി­കള്‍ ചൈന­യി­ലേക്കു കുടി­യേറി. യുവാന്‍ ഭര­ണ­കാ­ലത്തു നടന്ന ഈ കുടി­യേ­റ്റ­ത്തിന്റെ സന്ത­തി­പ­ര­മ്പ­രയെ കണ്ടെ­ത്താന്‍ കേര­ള­ത്തിലും ചൈന­യിലും 20,000 കിലോ­മീ­റ്റര്‍ താണ്ടിയ ജോ തോമസ് തന്റെ അനു­ഭ­വ­ങ്ങള്‍ നിരത്തി 42 മിനിറ്റ് നീണ്ട ഒരു ഡോക്യു­മെന്ററി എടുത്തു - "ഗുലീസ് ചില്‍ഡ്രന്‍'. ചൈനീസ് സഞ്ചാ­രി­കള്‍ അന്നു കോഴി­ക്കോ­ടിനെ വിളി­ച്ചി­രു­ന്നത് "ഗുലി' എന്നാണ്.

ദക്ഷി­ണ­ചൈ­ന­യില്‍ ഈ സന്ത­തി­പ­ര­മ്പ­ര­യില്‍പ്പെട്ട ഒരു കുടും­ബത്തെ കണ്ടു­പി­ടിച്ച ജോ അവ­രു­മായി സൗഹൃദം പങ്കി­ടു­ന്നതും തങ്ങള്‍ കേരളം എന്നൊരു സ്ഥലത്തെ കോഴി­ക്കോ­ട്ടു­നിന്നു വന്ന­വ­രാ­ണെന്ന് വിശ്വ­സ­ിന്നതായി പറ­യു­ന്നതും ചിത്ര­ത്തി­ലുണ്ട്. കുടി­യേറ്റം നടന്ന് ഇരു­പതാം തല­മു­റ­യി­ലെ­ത്തിയ കുടും­ബ­ത്തിലെ കാര­ണ­വ­രായ മാ നിധി­പോലെ സൂക്ഷി­ക്കുന്ന നാള്‍വഴി തു­റന്നു­ കാട്ടു­ന്നു. ഫാഹി­യാന്‍, ഹ്യൂന്‍ സാങ്, ചൗ ജു ക്വ, വാങ് താ യുന്‍ തുട­ങ്ങിയ ചൈനീസ് സഞ്ചാ­രി­കള്‍ നല്‍കിയ വിവ­ര­ണ­ങ്ങ­ളില്‍ ഊളി­യി­ട്ടി­റ­ങ്ങിയ ജോ 12-15 നൂറ്റാ­ണ്ടു­ക­ളി­ലാണ് കേരള-ചൈന ബന്ധം ഏറ്റം പുഷ്ക­ല­മാ­യ­തെന്നു സ്ഥാപി­ക്കുന്നു.

മിങ് ഭര­ണ­കാ­ലത്ത് പ്രതാ­പ­ശാ­ലി­യായ ഷെങ് ഹേ എന്ന അഡ്മി­റല്‍ 200 കപ്പ­ലു­കളും 20,000 നാവി­ക­രു­മായി ഇന്ത്യ വഴി അറേ­ബ്യ­യി­ലേക്കും ആഫ്രി­ക്ക­യി­ലേക്കും സഞ്ച­രിച്ച കാല­ത്താണ് ഇന്ത്യ-ചൈന ബന്ധം ഏറ്റം ശക്ത­മാ­യത്. 1407ല്‍ കോഴി­ക്കോട്ടു വന്ന അദ്ദേഹം തന്റെ സന്ദര്‍ശനം അര­ക്കി­ട്ടു­റ­പ്പി­ക്കാന്‍വേണ്ടി അവിടെ ഒരു സ്മാര­ക­ശില ഉയര്‍ത്തു­കയും ചെയ്തു. കോഴി­ക്കോട് തീരത്ത് ഈ അഡ്മി­റല്‍ മര­ണ­മ­ട­ഞ്ഞു­വെന്ന വിശ്വാ­സവും ഉണ്ട്.

കോട്ടയം ജില്ല­യിലെ വാഴൂ­രില്‍നിന്നു ഡല്‍ഹിക്കു പോയ കാര­ക്കാട്ട് കുടും­ബ­ത്തില്‍ ജനി­ച്ചു­വ­ളര്‍ന്ന ആളാണ് ജോ തോമസ്. സെന്റ് സ്റ്റീഫന്‍സിലും ജെ.എന്‍.യുവിലും പഠിച്ചു. ചൈനീസ് സ്റ്റഡീ­സില്‍ പിഎച്ച്.ഡി. യേല്‍ സര്‍വ്വ­ക­ലാ­ശാ­ല­യില്‍ ഫോക്‌സ് ഫെലോ ആയി­രുന്നു. ലണ്ടന്‍ യൂണി­വേ­ഴ്‌സി­റ്റി­യിലെ സ്കൂള്‍ ഓഫ് ഓറി­യന്റല്‍ ആന്‍ഡ് ആഫ്രി­ക്കന്‍ സ്റ്റഡീ­സില്‍ (എസ്.ഒ.എ.എസ്) വിസി­റ്റിംഗ് ഫെലോയും. ഇപ്പോള്‍ ചെന്നൈ ഐ.ഐ.ടിയില്‍ അസി­സ്റ്റന്റ് പ്രൊഫ­സര്‍.

ചിത്ര­ത്തിന് ഒരു കഥാ­നാ­യ­ക­നുണ്ടോ? ഉണ്ടെ­ങ്കില്‍ അത് ജോ തന്നെ. രച­നയും സംവി­ധാ­നവും നിര്‍മാ­ണവും എല്ലാം. ചീന­വ­ലയും ചീന­ഭ­ര­ണിയും ചീന­പ്പട്ടും ചിത്ര­ത്തില്‍ കട­ന്നു­വ­രുന്നു. കോഴി­ക്കോട്ട് "സില്‍ക്ക് സ്ട്രീറ്റ്' എന്ന ചൂണ്ടു­പ­ല­ക­യു­ണ്ടെ­ങ്കിലും സില്‍ക്കി­ല്ലെന്നു കണ്ടെ­ത്തുന്നു. ബെയ്ജിം­ഗിലും ഷാങ്ഹാ­യി­ലു­മൊക്കെ സഞ്ച­രിച്ചു. ഗ്രേറ്റ് വാളും ഗ്രേറ്റ് കനാലും അതി­വേഗ ട്രെയിനും കണ്ടു.

ചരി­ത്രാ­ന്വേ­ഷി­ക­ളായ എം.ജി.എസ്. നാരാ­യ­ണന്‍, മൈക്കിള്‍ തര­കന്‍, കാലി­ക്കട്ട് ഹെറി­റ്റേജ് ഫോറം കണ്‍വീ­നര്‍ സി.കെ. രാമ­ച­ന്ദ്രന്‍ (ഐ.എ.എസ് റിട്ട.) തുട­ങ്ങി­യ­വ­രു­മാ­യുള്ള അഭി­മുഖം ചിത്ര­ത്തില്‍ കോര്‍ത്തി­ണ­ക്കി­യി­ട്ടുണ്ട്. ചൈനാ ബന്ധ­ത്തിന് വിശ്വ­സ­നീ­യ­മായ തെളി­വു­കള്‍ കണ്ടെ­ത്തേ­ണ്ടി­യി­രി­ക്കു­ന്നു­വെന്ന് എം.ജി.എസ് പറ­യു­മ്പോള്‍ കുലിന്‍ എന്ന കൊല്ലത്ത് ചീനന്‍ പള്ളി ഉണ്ടെന്ന് അവി­ടത്തെ മഹല്ല പ്രസി­ഡന്റ് സിദ്ധിഖ് കോട്ട­മറ്റം അവ­കാ­ശ­പ്പെ­ടുന്നു. പന്ത­ലാ­യനി എന്ന വട­ക്കന്‍ കൊല്ലത്തും ചീനന്‍ പള്ളി­യുണ്ട്.

കോഴി­ക്കോട്ടെ മല­ബാര്‍ ക്രിസ്ത്യന്‍ കോള­ജി­ലാ­യി­രുന്നു ചിത്ര­ത്തിന്റെ ആദ്യ­പ്ര­ദര്‍ശനം. എം.ജി.എസും ജില്ലാ കള­ക്ടര്‍ എന്‍. പ്രശാന്തും സി.കെ. രാമ­ച­ന്ദ്രനും ഉള്‍പ്പെടെ ചരി­ത്ര­കു­തു­കി­ക­ളായ നിര­വ­ധി­പ്പേര്‍ കാണാ­നെത്തി. അവ­രില്‍ ചിലര്‍: കാര്‍ഡി­യോ­ള­ജിസ്റ്റും ആക്ടീ­വി­സ്റ്റു­മായ ഡോ. കെ. സുഗ­തന്‍, യൂണി­ലി­വര്‍ മുന്‍ ഡയ­റ­ക്ടര്‍ പ്രേംനാഥ് ടി. മൂര്‍ക്കോത്ത്, ടി.ബി.എസ് ഗ്രൂപ്പ് ഡയ­റ­ക്ടര്‍ എന്‍.ഇ. മനോ­ഹര്‍, സി.എര്‍ത്തിന്റെ എംഡി രജീവ് ഇമ്മാ­നു­വല്‍, പ്രൊഫ­സര്‍മാ­രായ കെ.വി. തോമസ്, ടി. ജയേ­ന്ദ്രന്‍, എം.സി. വസിഷ്ഠ്, ഡോ. ഒലീ­വര്‍ നൂണ്‍, സിവിക് ചന്ദ്രന്‍.

അധ്യാ­പ­കനും ഗവേ­ഷ­ക­നു­മായ തനിക്ക് മൂവി കാമ­റയും വഴ­ങ്ങു­മെന്നു തെളി­യി­ക്കുന്നു ജോ തോമസ്. ചൈനാ സ്റ്റഡീ­സില്‍ ലബ്ധ­പ്ര­തി­ഷ്ഠ­നായ ജോയുടെ ഒരു രഹസ്യം, പ്രിയ­തമ ചൈന­യില്‍നി­ന്നാണ് എന്ന­താണ്. ""പക്ഷേ, അതും ഇതു­മായി യാതൊരു ബന്ധ­വു­മില്ല. ഇത് എന്റെ സ്വന്തം ഗവേ­ഷ­ണ­ത്തിന്റെ ഫലം'' -ജോ പറ­യുന്നു.
ചൈന­യി­ലേക്കു മല­യാ­ളി­കള്‍ കുടി­യേറി, 700 വര്‍ഷം മുമ്പ് - മല­യാളി ഗവേ­ഷ­കന്റെ കണ്ടെ­ത്തല്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ചൈന­യി­ലേക്കു മല­യാ­ളി­കള്‍ കുടി­യേറി, 700 വര്‍ഷം മുമ്പ് - മല­യാളി ഗവേ­ഷ­കന്റെ കണ്ടെ­ത്തല്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ചൈന­യി­ലേക്കു മല­യാ­ളി­കള്‍ കുടി­യേറി, 700 വര്‍ഷം മുമ്പ് - മല­യാളി ഗവേ­ഷ­കന്റെ കണ്ടെ­ത്തല്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ചൈന­യി­ലേക്കു മല­യാ­ളി­കള്‍ കുടി­യേറി, 700 വര്‍ഷം മുമ്പ് - മല­യാളി ഗവേ­ഷ­കന്റെ കണ്ടെ­ത്തല്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ചൈന­യി­ലേക്കു മല­യാ­ളി­കള്‍ കുടി­യേറി, 700 വര്‍ഷം മുമ്പ് - മല­യാളി ഗവേ­ഷ­കന്റെ കണ്ടെ­ത്തല്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ചൈന­യി­ലേക്കു മല­യാ­ളി­കള്‍ കുടി­യേറി, 700 വര്‍ഷം മുമ്പ് - മല­യാളി ഗവേ­ഷ­കന്റെ കണ്ടെ­ത്തല്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ചൈന­യി­ലേക്കു മല­യാ­ളി­കള്‍ കുടി­യേറി, 700 വര്‍ഷം മുമ്പ് - മല­യാളി ഗവേ­ഷ­കന്റെ കണ്ടെ­ത്തല്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ചൈന­യി­ലേക്കു മല­യാ­ളി­കള്‍ കുടി­യേറി, 700 വര്‍ഷം മുമ്പ് - മല­യാളി ഗവേ­ഷ­കന്റെ കണ്ടെ­ത്തല്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ചൈന­യി­ലേക്കു മല­യാ­ളി­കള്‍ കുടി­യേറി, 700 വര്‍ഷം മുമ്പ് - മല­യാളി ഗവേ­ഷ­കന്റെ കണ്ടെ­ത്തല്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ചൈന­യി­ലേക്കു മല­യാ­ളി­കള്‍ കുടി­യേറി, 700 വര്‍ഷം മുമ്പ് - മല­യാളി ഗവേ­ഷ­കന്റെ കണ്ടെ­ത്തല്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
നാരദന്‍ 2016-04-24 03:28:05
ചില മലയാളികളെ  കണ്ടാല്‍ ചൈനാ കാരന്‍  തന്നെ എന്നു തോന്നും .
പിന്നെ എലിയേയേയും  പാമ്പിനെയും  എല്ലാം തിന്നുന്ന  മലയാളി  ചൈന  തന്നെ 
premnath.t.murkoth 2016-04-24 04:27:50
interesting experience.Hard and persistent work, chance played a part in this case.Congratulations
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക