Image

സീറോ മലബാര്‍ കണ്‍വെന്‍ഷന്‍: ഹ്യൂസ്ടനില്‍ ‍കിക്കോഫ്‌ വന്‍വിജയമായി.

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 January, 2012
സീറോ മലബാര്‍ കണ്‍വെന്‍ഷന്‍: ഹ്യൂസ്ടനില്‍  ‍കിക്കോഫ്‌   വന്‍വിജയമായി.
ഹ്യൂസ്ടന്‍: ജൂലൈ മാസം അറ്റ്‌ലാന്ടയില്‍ നടക്കുന്ന ചിക്കാഗോ സിറോ മലബാര്‍രൂപതയുടെ ആറാമത് നാഷണല്‍ കണ്‍വന്‍ഷന്റെ ഹ്യൂസ്ടനില്‍ നടന്ന രജിസ്ട്രഷന്‍ കിക്കോഫ്‌ ഉദ്ഘാടനം ഹ്യൂസ്ടന്‍ വികാരി റവ ഫാ. ക്രിസ്റ്റി പറമ്പു കാട്ടില്‍, ചിക്കാഗോ രൂപതാ ചാന്‍സലര്‍ റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

കണ്‍വന്‍ഷെന്‍ ചെയര്‍മാന്‍ എബ്രഹാം അഗസ്തി, ഡാലസ് മീഡിയ കോ ചെയര്‍ ജോസഫ്‌  മാര്‍ട്ടിന്‍ വിലങ്ങോലില്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജനുവരി 28 നു ഞായറാഴ്ച രാവിലെ ഹ്യൂസ്ടന് ‍സെന്റ്‌ ജോസഫ്‌ ദേവാലയത്തിലും ഉച്ചകഴിഞ്ഞു ഹ്യൂസ്ടനിലെ സെന്റ്‌ മേരീസ്‌ മിഷന്‍ സെന്റെരിലുമാണ് കിക്കോഫ്‌ നടന്നത്.
  
 
കണ്‍വന്‍ഷെന്‍ന്റെ യൂത്ത് കണ്‍വീനറുമായ ഫാ.വിനോദ് മഠത്തിപറമ്പില്‍ കണ്‍വന്‍ഷെന്‍ന്റെ ലക്ഷ്യങ്ങളെ പറ്റി വി. കുര്‍ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ സംസാരിച്ചു. യുവജനങ്ങള്‍ക്കും തുല്യ പങ്കാളിത്തം നല്‍കി നടത്തുന്ന കണവന്‍ഷെന്‍ ആത്മീയതക്ക്  ഊന്നല്‍ നല്കുമെന്നു ഫാ. വിനോദ് മഠത്തിപറമ്പില്‍ പറഞ്ഞു. ദേശീയ തലത്തില്‍ നടക്കുന്നതും സിറോ മലബാര്‍ സഭയുടെ പൈതൃകം വിളിച്ചോതുന്നമായ കണ്‍വെന്‍ഷനില്‍ ഇടവക സമൂഹം പങ്കെടുക്കേണ്ടത്തിന്റെ  ആവശ്യകത ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍  വിവരിച്ചു. ‍ഏബ്രഹാം ആഗസ്‌തി കണ്‍വെന്‍ഷന്റെ പൊതുവായ കാര്യങ്ങളെപ്പറ്റി സംസാരിച്ചു.  നൂറില്‍ പരം ആളുകള്‍ ഹ്യൂസ്ടനില്‍ നടന്ന  ചടങ്ങില്‍ രജിസ്റെര്‍  ചെയ്യപ്പെട്ടു. കിക്കോഫ്‌  വന്‍വിജയമായിരുന്നുവെന്നു എബ്രഹാം അഗസ്തി ചടങ്ങുകള്‍ക്ക് ശേഷം പറഞ്ഞു. ട്രസ്റ്റിമാരായ ബോസ് കുര്യന്‍, ബാബു ചാക്കോ എന്നിവര്‍ ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി . 
 
അറ്റ്‌ലാന്റ സെന്റ്‌. അല്‍ഫോന്‍സ ഇടവകയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 26 മുത 29 വരെ  അറ്റ്‌ലാന്റ ഇന്റര്‍നാഷണല്‍ ണ്‍വെന്‍ഷന്‍ ‍സെന്ററിലാണ് (അല്‍ഫോന്‍സ നഗര്‍) കണ്‍വന്‍ഷന്‍ നടക്കുക. ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ ആറാമത് ദേശീയ കണവന്‍ഷെന്‍ ആണിത് . അമേരിക്കയിലും കാനഡയിലുമായി  വ്യാപിച്ചു കിടക്കുന്ന ചിക്കാഗോ രൂപതയുടെ 28 ഇടവകകളില്‍ നിന്നും 35 ല്‍ പരം മിഷനുകളില്‍ നിന്നുമായി അനേകം പേര്‍ കണ്‍വന്ഷനില്‍ പങ്കെടുക്കും. 
 
രൂപതാ വികാരിജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍ കണ്‍വെന്‍ഷന്‍ ജനറല്‍കണ്‍വീനറും രൂപതാ ചാന്‍സലര്‍ ഫാ. വിനോദ്  മഠത്തിപറമ്പില്‍ യൂത്ത് കണ്‍വീനറും ആണ്, ഫാ. ജോണി പുതിയാപറമ്പില്‍ (അറ്റ്‌ലാണ്ട വികാരി),  ഫാ. ജോയ് ആലപാട്ട്, ഫാ. സെബാസ്ട്യന്‍ (ജോജി) കണിയാംപടി എന്നിവര്‍ കോ-കണ്‍വീനേഴ്സ് ആയി നേതൃത്വം നല്‍കുന്നു. ചെയര്‍മാന്‍ ഏബ്രഹാം ആഗസ്‌തി (770 315 9499), പ്രസിഡന്റ്‌ മാത്യു ജേക്കബ്(404 786 6999), നാഷണല്‍ ‍കോര്‍ഡിനേറ്റര് ‍ഡോ. ജോര്‍ജ്‌ തോമസ്‌(404 630 8577), രജിസ്‌ട്രേഷന്‍ ‍അജിത്‌ ജോസ് (404 787 2523), കള്‍ച്ചറല്‍പ്രോഗ്രാം  ജറീഷ്‌ അഗസ്റ്റിന്(770 335 8477), സുവനീര്‍  സോജന്‍വര്‍ഗീസ് (770 595 3462), മീഡിയാ റിലേഷന്‍ കണ്‍വീനര്‍ടോം മക്കനാല്‍ (678 982 3996), തുടങ്ങിയവര്‍ കണവന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. വിശദവിവരങ്ങളും ഓണ്‍ലൈന്‍ രജിസ്ട്രഷനും: www.smcatl2012.org 
സീറോ മലബാര്‍ കണ്‍വെന്‍ഷന്‍: ഹ്യൂസ്ടനില്‍  ‍കിക്കോഫ്‌   വന്‍വിജയമായി.സീറോ മലബാര്‍ കണ്‍വെന്‍ഷന്‍: ഹ്യൂസ്ടനില്‍  ‍കിക്കോഫ്‌   വന്‍വിജയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക