Image

ഫോമക്കു നന്ദി: കാന്‍സര്‍ പ്രോജക്റ്റിന്റെ പണി ത്വരിതഗതിയില്‍ (ആശ എസ് പണിക്കര്‍)

Published on 19 April, 2016
ഫോമക്കു നന്ദി: കാന്‍സര്‍ പ്രോജക്റ്റിന്റെ പണി ത്വരിതഗതിയില്‍ (ആശ എസ്  പണിക്കര്‍)
തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററിലെ പീഡിയാട്രിക് ഒ.പിയിലെത്തുന്ന രോഗികള്‍ക്ക് വേണ്ടിഫോമ നിര്‍മ്മിക്കുന്ന എക്സ്റ്റന്‍ഷന്‍ വിംഗിന്റെ പണി ത്വരിതഗതിയില്‍ നടക്കുന്നു.

പീഡിയാട്രിക് വിഭാഗത്തോടു ചേര്‍ന്നു നിര്‍മിക്കുന്ന നാലു നില കെട്ടിടത്തിന്റെ രണ്ടാം നിലയാണ് ഫോമയുടെ സാമ്പത്തിക സഹായത്തോടെ മെച്ചപ്പെട്ട സൗകര്യങ്ങളോടെ വിപുലീകരിക്കുന്നത്. 3250 ചതുരശ്ര അടിയിലാണ് പുതിയ എക്സ്റ്റന്‍ഷന്‍.

പീഡിയാട്രിക് ഓങ്കോളജി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലണ് നിര്‍മാണം. അഞ്ച് കണ്‍സള്‍ട്ടേഷന്‍ റൂം, ഒരേ സമയം നൂറോളം രോഗികള്‍ക്ക് ഇരിക്കാനുള്ള സ്ഥലം, റിസപ്ഷന്‍, ഒബ്‌സര്‍വേഷന്‍ റൂം, ബ്ലഡ് കളക്ഷന്‍ റൂം, കൗണ്‍സലിംഗ് റൂം, സപ്പോര്‍ട്ട് ഗ്രൂപ്പിനായുള്ള മുറി, ടോയ്‌ലറ്റ്, സ്റ്റോര്‍ മുറി എന്നിവയടക്കമുള്ള നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കെട്ടിട നിര്‍മാണത്തിന് ആകെ 64 ലക്ഷം രൂപ നല്‍കുന്നതിനാണ് ഫോമയും കാന്‍സര്‍ സെന്ററുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുള്ളത്. രണ്ടു ഗഡുക്കള്‍ കഴിച്ച് ബാക്കി മുഴുവന്‍തുകയുംജൂണ്‍ 30-നു മുന്‍പ് നല്‍കും.

നിത്യവും നൂറു കണക്കിനു രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമെത്തുന്ന പീഡിയാട്രിക് വിഭാഗത്തില്‍ കെട്ടിടം പണി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ചികിത്സ നേടാന്‍ കഴിയും.പുതുക്കി നിര്‍മിച്ച ഒ.പി വിഭാഗത്തിന്റെ എക്സ്റ്റന്‍ഷന്‍ ജോലികള്‍താമസിയാതെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന്പീഡിയാട്രിക് ഓങ്കോളജി വിഭാഗം മേധാവി ഡോ. പി. കുസുമകുമാരി പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നര വര്‍ഷം മുമ്പാണ്തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കുട്ടികളുടെ ഒ.പി വിഭാഗം കൂടുതല്‍ വിപുലീകരിക്കാനുളള സഹായഹസ്തവുമായി ഫോമ മുന്നോട്ടു വന്നത്. കേരളത്തിലെ ആരോഗ്യമേഖലയില്‍ പ്രത്യേകിച്ചും പാവപ്പെട്ട രോഗികള്‍ക്ക് മെച്ചപ്പെട്ടചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഫോമ' ഈ സംരംഭത്തിനു തുടക്കമിട്ടത്.

ഫോമ സഹായവുമായി സമീപിക്കുമ്പോള്‍ ഏറെ നാള്‍ മുന്‍പ് പണിത നാലു തൂണുകള്‍ മാത്രമാണുണ്ടായിരുന്നത്. ഫോമ ഒരു വിംഗ് ഏറ്റെടുക്കാന്‍ തയ്യാറയാതോടെ അധിക്രുതരും ഉണര്‍ന്നു. അങ്ങനെ വീണ്ടും പണി ഈ ഫ്രെബ്രുവരിയില്‍ തുടങ്ങി. ജൂണ്‍ 30-നു മുന്‍പ് ഫോമയുടെ വിംഗ് പണി തീര്‍ക്കുമെന്നു അധിക്രുതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
പദ്ധതിക്കാവശ്യമായ തുക ഈ മാസം കൊണ്ടു തന്നെ കണ്ടെത്തി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേലും ടീമുംനേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രൊജക്ട് പൂര്‍ത്തിയാവുന്നതോടെ അമേരിക്കന്‍ മലയാളികള്‍ കേരളത്തില്‍ ചെയ്യുന്ന ഏറ്റവും സാര്‍ഥകമായ സേവനപ്രവര്‍ത്തനമായിരിക്കും ഇത്. 
ഫോമക്കു നന്ദി: കാന്‍സര്‍ പ്രോജക്റ്റിന്റെ പണി ത്വരിതഗതിയില്‍ (ആശ എസ്  പണിക്കര്‍) ഫോമക്കു നന്ദി: കാന്‍സര്‍ പ്രോജക്റ്റിന്റെ പണി ത്വരിതഗതിയില്‍ (ആശ എസ്  പണിക്കര്‍) ഫോമക്കു നന്ദി: കാന്‍സര്‍ പ്രോജക്റ്റിന്റെ പണി ത്വരിതഗതിയില്‍ (ആശ എസ്  പണിക്കര്‍) ഫോമക്കു നന്ദി: കാന്‍സര്‍ പ്രോജക്റ്റിന്റെ പണി ത്വരിതഗതിയില്‍ (ആശ എസ്  പണിക്കര്‍) ഫോമക്കു നന്ദി: കാന്‍സര്‍ പ്രോജക്റ്റിന്റെ പണി ത്വരിതഗതിയില്‍ (ആശ എസ്  പണിക്കര്‍)
Join WhatsApp News
Justice 2016-04-21 18:12:39
A good help to the cancer patient thanks
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക