Image

ബോബിയ്ക്ക് തന്റെ പണത്തില്‍ മാത്രമായിരുന്നു കണ്ണ്; ആദ്യ വിവാഹം തകര്‍ന്നതിനെ കുറിച്ച് ശ്വേത മേനോന്‍

Published on 21 April, 2016
ബോബിയ്ക്ക് തന്റെ പണത്തില്‍ മാത്രമായിരുന്നു കണ്ണ്; ആദ്യ വിവാഹം തകര്‍ന്നതിനെ കുറിച്ച് ശ്വേത മേനോന്‍


ഇപ്പോള്‍ ശ്രീവല്‍സന്‍ മേനോനും മകള്‍ സബൈനയ്ക്കുമൊപ്പം സന്തോഷമായൊരു കുടുംബ ജീവിതം നയിച്ചു വരികയാണ് ശ്വേത മേനോന്‍. ശ്വേതയുടെ സ്വപ്നങ്ങള്‍ക്കൊപ്പം പൂര്‍ണ പിന്തുണയോടെ കൂടെ തന്നെയുണ്ട് ഭര്‍ത്താവ്. എന്നാല്‍ നടിയ്‌ക്കൊരു കഴിഞ്ഞ കാലമുണ്ട്. ബോബി ഭോസലെ എന്നയാളുമായുള്ള ആദ്യ വിവാഹം!!

ആ ബന്ധം തകര്‍ന്നതിനെ കുറിച്ചുള്ള ശ്വേത മേനോന്റെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബോബി ഭോസലെ ജീവിതത്തിലേക്ക് കടന്നു വന്നതിനെ കുറിച്ചും, വിവാഹിതരായതിനെ കുറിച്ചും ഒടുവില്‍ വേര്‍പിരിഞ്ഞതിനെ കുറിച്ചും ശ്വേത വെളിപ്പെടുത്തുന്നു. 

ഒരു പ്രണയത്തകര്‍ച്ചയില്‍ നില്‍ക്കുന്ന ശ്വേതയ്ക്ക് ആശ്വാസവുമായി വന്നതാണ് ബോബി ഭോസലെ. അത് നല്ലൊരു സൗഹൃദമായി വളര്‍ന്നു. പിന്നീടെപ്പോഴോ പ്രണയമായി. അങ്ങനെയാണ് ബോബിയുമായി ശ്വേതയുടെ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ ഭര്‍തൃവീട്ടില്‍ ചെന്ന ആദ്യ ദിനം തന്നെ തന്റെ സ്വപ്നങ്ങള്‍ എല്ലാം വെറുതെ ആയെന്ന് ശ്വേതയ്ക്ക് മനസിലായി. ഗ്വോളിയാറിലെ യാഥാസ്ഥിക കുടുംബാംഗമായിരുന്നു ബോബി.

മുഖം ദുപ്പട്ട കൊണ്ട് മറച്ച് മാത്രമേ ബോബിയുടെ വീട്ടില്‍ നടക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. അങ്ങനെയല്ലാതെ കുടുംബാംഗങ്ങളുടെ മുന്നില്‍ എത്താന്‍ പാടില്ല. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ട് വണങ്ങണം. ഭര്‍ത്താവെന്ന നിലയില്‍ ബോബിക്ക് ശ്വേതയുടെ മേല്‍ ഒരു അധികാരവും ഇല്ലായിരുന്നു. ബോബിയുടെ വീട്ടുകാരാണ് എല്ലാക്കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്.

സാമ്പത്തികമായി പിന്നോക്കമായ ബോബിയുടെ കുടുംബത്തിന് തന്റെ പണത്തില്‍ മാത്രമായിരുന്നു കണ്ണ് എന്ന് ശ്വേത പറയുന്നു. ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് തന്റെ ബാങ്ക് ബാലന്‍സ് എല്ലാം ബോബിയുടെ വീട്ടുകാര്‍ പിന്‍വലിപ്പിച്ചു. ഇതോടെ തന്റെ സ്വപ്നങ്ങളെല്ലാം വെറുതെ ആയെന്ന് ശ്വേതയ്ക്ക് വ്യക്തമായി.

ആയിടയ്ക്കാണ് ജോഷ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അമീര്‍ ഖാന്‍ വിളിക്കുന്നത്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ ബോബി സമ്മതിച്ചില്ല. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച് താന്‍ അയാളുടെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുകയായിരുന്നു ശ്വേത പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക