Image

ലണ്ടനില്‍ നഗ്‌ന റസ്‌റ്റോറന്റ് വരുന്നു

Published on 21 April, 2016
ലണ്ടനില്‍ നഗ്‌ന റസ്‌റ്റോറന്റ് വരുന്നു
ലണ്ടന്‍: ലണ്ടനില്‍ ആദ്യമായി നഗ്‌ന റസ്‌റ്റോറന്റ് വരുന്നു. ദി ബുന്യാദി എന്ന പേരിലാണ് റസ്‌റ്റോറന്റ് പ്രവര്‍ത്തനമാരംഭിക്കുക. മൂന്ന് മാസം മാത്രം പ്രവര്‍ത്തിക്കുന്ന സമ്മര്‍ റസ്‌റ്റോറന്റില്‍ ഉപഭോക്താക്കള്‍ നഗ്‌നരായിരിക്കും.
റസ്‌റ്റോറന്റില്‍ ഫോണും വൈദ്യുതി ലൈറ്റുകളും ഉണ്ടാകില്ല. പുരാതന കാലത്തേക്കുള്ള തിരിച്ചു പോക്കാണ് ഉദ്ദേശിക്കുന്നത്. വിളമ്പുന്നതെല്ലാം പുതുമയുള്ള വിഭവങ്ങളാണെന്നും ഉടമകള്‍ അവകാശപ്പെടുന്നു. തുണിയില്ലാതെ പ്രവേശിക്കണമെന്ന് നിബന്ധനയില്ലെന്ന് റെസ്‌റ്റോറെന്റിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.
പ്രകൃതിദത്തം എന്ന് അര്‍ത്ഥമുള്ള ഹിന്ദിവാക്കിനെ അനുസ്മരിപ്പിക്കുന്നതാണ് ബുന്യാദി എന്ന പേര്. റസ്‌റ്റോറന്റില്‍ രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് വസ്ത്രം ഉള്ളവര്‍ക്ക് മറ്റൊന്ന് വസ്ത്രം ഇല്ലാത്തവര്‍ക്കും. വസ്ത്രം മാറാന്‍ ചേഞ്ച് റൂമും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ഭക്ഷണ സാധനങ്ങളാണ് വിളമ്പുന്നതെന്ന് പറയുമ്പോഴും എന്തൊക്കെയാമെന്ന് വെള്‌പ്പെടുത്തിയിട്ടില്ല.
നഗ്‌ന റസ്‌റ്റോറന്റ് വരുന്നു എന്ന് അറിഞ്ഞ ഉടനെ തന്നെ അയ്യായിരത്തോളം ആളുകള്‍ ഇപ്പോള്‍തന്നെ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എല്ലാത്തില്‍ നിന്നുമുള്ള മോചനമാണ് റസ്‌റ്റോറന്റിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്ഥാപകന്‍ സെബ് ല്യാല്‍ പറഞ്ഞു. മുളകൊണ്ട് തിരിച്ച റസ്‌റ്റോറന്റില്‍ മെഴുതിരികളാണ് വെളിച്ചം പകരുന്നത്.

Join WhatsApp News
Observer 2016-04-21 12:19:42
Good idea. All the customers must come there like Adam & Eve (Before they do the sin status). In FOMA/FOKANA conventions and in Kerala Assembly we have to do the same thing. So, accordinglyy please amend all the constitution. So that we can save some money, especially Indian ladies spent a lot of money to buy sariees & chridars, also kerala fellows spent a lot of money to buy suits and indian ties, mean necj ties. Gujararites spent a lot of money to buy "Modi coats" No doubts kerala overseas congress people spent too much dollars to buy jubass, rajive ghandi dress etc. Get rid off all this. Let us start from next onam or next fokana/foma conventions. love the nature
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക