Image

വിവാദ ലേഖനം: സുബ്രഹ്മണ്യം സ്വാമിക്ക് മുന്‍കൂര്‍ജാമ്യം

Published on 30 January, 2012
വിവാദ ലേഖനം: സുബ്രഹ്മണ്യം സ്വാമിക്ക് മുന്‍കൂര്‍ജാമ്യം
ന്യൂഡല്‍ഹി: വര്‍ഗീയവികാരമുണര്‍ത്തുന്ന ലേഖനമെഴുതിയ കേസില്‍ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമിക്ക് ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഭാവിയില്‍ ഇത്തരം ലേഖനങ്ങള്‍ എഴുതില്ലെന്ന ഉറപ്പിനെ തുടര്‍ന്നാണ് ജാമ്യം നല്‍കിയത്. അറസ്റ്റു ചെയ്യപ്പെടുകയാണെങ്കില്‍ 25,000 രൂപയുടെ രണ്ടു ബോണ്ടുകള്‍ കെട്ടിവെച്ച് സ്വാമിക്ക് പുറത്തിറങ്ങാമെന്നും കോടതി വ്യക്തമാക്കി.

ഡല്‍ഹി പൊലീസ് ഒക്‌ടോബര്‍ മൂന്നിനാണ് സുബ്രഹ്മണ്യം സ്വാമിക്കെതിരെ കേസെടുത്തത്. ഇന്ത്യയില്‍ മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന ലേഖനത്തിലെ പരാമര്‍ശമാണ് വിവാദമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക