Image

മാര്‍ത്തോമാ യുവജനസഖ്യം നാഷണല്‍ കോണ്‍ഫ്രന്‍സ്- ഡാളസ്സ് സൗത്ത് വെസ്റ്റ് റീജിയണ്‍ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി.

പി.പി.ചെറിയാന്‍ Published on 18 June, 2011
മാര്‍ത്തോമാ യുവജനസഖ്യം നാഷണല്‍ കോണ്‍ഫ്രന്‍സ്- ഡാളസ്സ് സൗത്ത് വെസ്റ്റ് റീജിയണ്‍ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി.
ഡാളസ് : നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജനസഖ്യം പതിമൂന്നാമത് നാഷണല്‍ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് റീജിയനുകളില്‍ ഉള്‍പ്പെട്ട മാര്‍ത്തോമാ ചര്‍ച്ച് (ഫാര്‍മേര്‍സ് ബ്രാഞ്ച്), കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ച്, സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് എന്നീ ഇടവകകളില്‍ നിന്നും നാഷണല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നവരുടെ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേര്‍സ് ബ്രാഞ്ചില്‍ വെച്ച് നിര്‍വ്വഹിച്ചു.

യുവജനസഖ്യം വൈസ് പ്രസിഡന്റുമാരായ മാത്യു സാമുവേല്‍ (ഫാര്‍മേര്‍സ് ബ്രാഞ്ച്), നിബു തോമസ് (കരോള്‍ട്ടണ്‍), ഡോ. സാം (സെഹിയോന്‍) എന്നിവരില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ ഫോമുകള്‍ യുവജനസഖ്യം നാഷണല്‍ ജനറല്‍ കണ്‍വീനര്‍ ബാബു പി.സൈമണ്‍ ഏറ്റുവാങ്ങിയാണ് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വഹിച്ചത്.

റവ.മിനോയ് കുരുവിള, റവ.കെ.പി.തോമസ്, റവ.ജോര്‍ജ് വര്‍ഗീസ്, സെക്രട്ടറിമാരായ ജോസ്, എബി, സോണി, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒക്‌ടോബര്‍ 7 മുതല്‍ 9 വരെ നടത്തുന്ന നാഷ്ണല്‍ കോണ്‍ഫ്രന്‍സിന് ആതിഥേയത്വം വഹിക്കുന്നത് ഡാളസ് സെന്റ് പോള്‍സ് ഇടവകയാണ്. “വ്യത്യസ്ത സംസ്‌ക്കാരങ്ങളുടെ മധ്യേ ജീവിക്കുന്ന സുവിശേഷം എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ചിന്താവിഷയം”. നോര്‍ത്ത് അമേരിക്കാ - യൂറോപ്പ് മുന്‍ ഭദ്രാസനാധിപന്‍ റൈറ്റ്. റവ.ഡോ. യൂയാക്കീം മാര്‍ക്കുറിലോസ്, റൈറ്റ്. റവ.ഗീവര്‍ഗീസ് മാര്‍ തെയോഡീഷ്യസ്, റവ.ജോസ് എബ്രഹാം, റവ.ജെയ്‌സണ്‍ തോമസ് എന്നിവര്‍ കോണ്‍ഫ്രന്‍സിന്‍ നേതൃത്വം നല്കി.
മാര്‍ത്തോമാ യുവജനസഖ്യം നാഷണല്‍ കോണ്‍ഫ്രന്‍സ്- ഡാളസ്സ് സൗത്ത് വെസ്റ്റ് റീജിയണ്‍ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി.മാര്‍ത്തോമാ യുവജനസഖ്യം നാഷണല്‍ കോണ്‍ഫ്രന്‍സ്- ഡാളസ്സ് സൗത്ത് വെസ്റ്റ് റീജിയണ്‍ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക