Image

മര്‍ത്യാ നിനക്കുള്ളത് (കവിത)ഡോ.ജാന്‍സി ജോസ്

ഡോ.ജാന്‍സി ജോസ് Published on 21 April, 2016
മര്‍ത്യാ നിനക്കുള്ളത്  (കവിത)ഡോ.ജാന്‍സി ജോസ്
നഷ്ടപ്പെട്ടതോര്‍ത്ത്
വ്യാകുലപ്പെടരുത്
നീ നഷ്ടപ്പെട്ടുത്തിയതിനെ
ഞാന്‍ നേടിയിട്ടുണ്ട്

മറന്നു വെച്ച ഹൃദയം
ഒഴിവാക്കിയ വേദന
നീലിച്ച ഓര്‍മ്മകള്‍
ചുടുനിശ്വാസങ്ങള്‍

കനിവിന്റെ കനികള്‍
വാഗ്വര്‍ത്ഥങ്ങളുടെ
സമരസപ്പെടല്‍
എല്ലാം നീ മറന്നുവെച്ചു

നീ മറന്നു വെക്കാത്തത്
എന്നെമാത്രമായിരുന്നുവോ
എനിക്കുവേണ്ടിയെല്ലാം
നീ നഷ്ടപ്പെടുത്തിയതോര്‍ക്കുമ്പോള്‍

നിനക്കുവേണ്ടിയെല്ലാം ഞാന്‍
നേടിയതാണോര്‍മ്മ വരുന്നത് 
ഓര്‍മ്മകള്‍ ചരിത്രത്തിലും
ചരിത്രമോര്‍മ്മയിലും
ഇടംപിടിച്ചുകൊണ്ടേയിരിക്കും

മര്‍ത്യാ നിനക്കുള്ളത്  (കവിത)ഡോ.ജാന്‍സി ജോസ്
Join WhatsApp News
വിദ്യാധരൻ 2016-04-21 09:25:09
നഷ്ടങ്ങൾ എല്ലാം 
നേട്ടങ്ങൾക്കായിരുന്നു എന്നറിയാൻ 
കാലങ്ങൾ കാത്തിരിക്കേണ്ടി വന്നു 
ഇന്ന് നേട്ടങ്ങളെ വിലയിരുത്തുമ്പോൾ 
പലതും നഷ്ടമായി എന്ന് തോന്നുന്നു 
സ്നേഹം, ബന്ധങ്ങൾ, ഓർമ്മകൾ ,
ഓർമ്മകൾ ഉണർത്തുന്ന വേദനകൾ 
അങ്ങനെ  അങ്ങനെ പലതും. 
ഇന്ന് ആസ്തിബാദ്ധ്യതകളുടെ പട്ടിക നോക്കുമ്പോൾ 
ജീവിതം ലാഭനഷ്ടങ്ങളുടെ 
ഒരു കടംകഥ 
ഇല്ല ചരിത്രത്തിലേക്ക് 
ഞാൻ ഇനി തിരിഞ്ഞു നോക്കുന്നില്ല 
ഇവിടെ, ഈ വാർദ്ധക്ക്യത്തിന്റെ 
തീരത്ത്‌ ഞാൻ അല്പം 
മൗനിയായിരുന്നു കൊള്ളട്ടെ 
Gopalakrishanan Nair 2016-04-21 17:48:40
ഓർമ്മകൾ , സന്തോഷം തരുന്നതും വേദന തന്നതും മനസ്സിലുടെ കടന്നു പോയി. മനോഹരം ഈ കവിത. 
അഞ്ചേരി 2016-04-21 19:26:24
അപ്പോൾ  ഒരു  സംഗതി  മനസിലായി . നമ്മുടെ  വിദ്യധരൻ   അറുപതു  വയസിനു  മേലുള്ള  ഒരു  വയസനാണ്.. ജീവിതം  ഒരുപാട്  കണ്ട  മനുഷ്യൻ ..  നമ്മളൊക്കെ   വെറും ശിശുക്കൾ !! 
അന്തകൻ 2016-04-21 19:57:12
നായര് പിടിച്ചൊരു പുലിവാല് 
പുലിവാല് പിടിച്ചൊരു നായരച്ചൻ 
നായരേം നരിയെം ഒന്നിച്ചു കെട്ടും 
ഗുലുമാലു പിടിച്ചൊരു കവിത ഇത്
വിദ്യാധരൻ 2016-04-22 04:13:34
അഞ്ചേരി നീ എന്റെ വയസ്സുകൂട്ടി 
ഒരു നല്ല ജീവിതം തുലച്ചിടല്ലേ 
ഈ നല്ല കവിതയെ അപഗ്രഥിച്ച് 
നീ നിന്റെ അഭിപ്രായം ചൊല്ലിടുക 
വാർദ്ധക്യം എത്തീടും  വൈകിടാതെ 
ഓർമിക്കാൻ കഴിയാത്ത അവസ്ഥയാകും 
അതുകൊണ്ട് സമയം കളഞ്ഞിടാതെ 
കവിതകൾ കുത്തി കുറച്ചു കൊൾക 
മസ്തിഷ്ക്ക കോശം നശിചിടാതെ 
അത് നിന്നെ കാത്തു സൂക്ഷിച്ചീടും 
Alex John 2016-04-23 18:27:46
Nice piece of work. Had a flash through the yesterdays.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക