Image

സുരേഷ് ഗോപി രാജ്യസഭയില്‍.. ജയചന്ദ്രന്‍ ഡോക്ടറുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക് ..

അനില്‍ പെണ്ണുക്കര Published on 21 April, 2016
സുരേഷ് ഗോപി രാജ്യസഭയില്‍..  ജയചന്ദ്രന്‍ ഡോക്ടറുടെ ശ്രമങ്ങള്‍  വിജയത്തിലേക്ക് ..
സുരേഷ് ഗോപി രാജ്യസഭയിലേക്ക്. മലയാളിക്ക് അഭിമാനിക്കാന്‍ ഒരു മുഹുര്‍ത്തം കൂടി. നമ്മുടെ പ്രിയ നടന്‍ രാജ്യ സഭയിലേക്ക് നടന്നു കയറുമ്പോള്‍ അതിലും അഭിമാനത്തോടെ കൂടെ ഒരാള് കൂടി ഉണ്ടാകും. ഡോ: നാട്ടുവള്ളി ജയചന്ദ്രന്‍. ഈ ഇരിങ്ങേലക്കുടക്കാരന്‍ ഡോക്ടര്ക്ക് ഈ വിട്ടില്‍ എന്താ കാര്യം എന്ന് ചോദിച്ചാല ഉണ്ട്. മോഡിയുടെ സ്വന്തം ആയുര്‍വേദ ഡോക്ടറാണ് ജയചന്ദ്രന്‍ജി. സുരേഷ് ഗോപി രാജ്യ സഭയില്‍ എത്തിപ്പെടാന്‍ ഡോക്ടര്‍ വഹിച്ച പങ്കു ചെറുതല്ല. അല്ലാതെ കേരളത്തിലെ ബി ജെ പി നേതാക്കന്മാര്‍ പറഞ്ഞിട്ടോ നാമനിര്‍ദേശം ചെയ്തിട്ടോ അല്ല മോഡി  സുരേഷ് ഗോപിയെ കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രാജ്യസഭയിലേക്ക് വിളിപ്പിച്ചത്.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുംപോഴെ തുടങ്ങിയ ബന്ധമാണ് മോഡിയുമായി ഡോക്ടര്ക്കുള്ളത്. നമ്മുടെ പ്രിയപ്പെട്ട നടനെ നാമ നിര്‌ദേശം ചെയ്യാന്‍ മോഡി കാട്ടിയ താല്പര്യത്തെ സ്മരിക്കുന്നതോടൊപ്പം ഒരു ചോദ്യം കൂടി. കേരളത്തില്‍ നിന്നും ഇതിനു മുന്പും നടന്മാരും പല പ്രധാനമന്ത്രിമാരുമായി പിടിയുള്ള നേതാക്കന്മാരും ഉണ്ടായിരുന്നല്ലോ. മമ്മുട്ടിയെയോ, മോഹന്‍ലാലിനെയോ അങ്ങനെ കഴിവുള്ള ആരെ എങ്കിലും നാമനിര്‍ദേശം ചെയ്തില്ല. അവിടെയാണ് സൌഹൃദത്തിന്റെ പ്രസക്തി. ഡോ: നാട്ടുവള്ളി ജയചന്ദ്രനു മോഡിയോടും സുരേഷ് ഗോപിയോടുമുള്ള സൌഹൃദം. ഈ സൌഹൃദം കേരളത്തിന്റെ ഒരു നടന്, മലയാളിക് കൊണ്ടു വന്ന സൌഭാഗ്യം മലയാളി തങ്ക മനസോടെ ഏറ്റു വാങ്ങും. അതിനു കാരണം സുരേഷ് ഗോപിയിലെ നടന വൈഭവം തന്നെ അല്ലെ. അദ്ദേഹത്തിന്റെ രാഷ്ട്രീയം മോഡി ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് പ്രത്യേകത.

1965ല്‍ ഓടയില്‍ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോള്‍ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. ഓടയില്‍ നിന്ന് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്ന അത് വേണ്ടത്ര വിജയിച്ചില്ല. വലുതായശേഷം പഠനവും ജോലി തേടലും മറ്റുമായി നടന്നു എങ്കിലും മനസ്സില്‍ സിനിമ ഉണ്ടായിരുന്നു എന്നദ്ദേഹം പറയുന്നു. മമ്മൂട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തില്‍ വില്ലനായാണ് രംഗപ്രവേശം ചെയ്തത്. പിന്നീട് കുറേക്കാലം വില്ലന്‍ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തു വന്നു. 

മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട്(വില്ലന്‍), രാജാവിന്റെ മകന്‍ എന്നീ സിനിമകളിലെ വേഷങ്ങളാണ്. പിന്നീട് 30 ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം 1992 ലാണ് വഴിത്തിരിവുണ്ടാക്കുന്ന തരം സിനിമ അദ്ദേഹത്തിന് ലഭിച്ചത്. തലസ്ഥാനം എന്ന സിനിമയായിരുന്നു അത്. അതിനു ശേഷം കൂടുതലും നായക വേഷങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങി. പിന്നീട് 1994ല്‍ കമ്മീഷണര്‍ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന ചിത്രം. അത് ഒരു വന്‍വിജയമാകുകയും ചെയ്തു. അതോടെ അദ്ദേഹം സൂപ്പര്‍ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രന്‍ ഐ.പി.എസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ആ സിനിമയിലെ 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന പ്രസിദ്ധമായ സംഭാഷണ ശകലം നിരവധി ഹാസ്യാനുകരണത്തിനും മറ്റും പാത്രമായിട്ടുണ്ട്.  

സുരേഷ് ഗോപിയെ തേടിയെത്താന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ പ്രസ്തുത ചിത്രത്തിന്റെ സത്ത അവലംബിച്ചുള്ളവയായി, ഒരേ തരം കഥാപാത്രങ്ങളില്‍ നിന്ന് അദ്ദേഹത്തിന് മോചനം ഇല്ലാത്തതു പോലെ തോന്നിത്തുടങ്ങിയതും ഹാസ്യ സിനിമകളുടെ വേലിയേറ്റത്തില്‍ മലയാളികള്‍ ശ്രദ്ധ തിരിച്ചതും സുരേഷ് ഗോപിക്ക് തിരിച്ചടിയായി. എങ്കിലും അദ്ദേഹം ചില നല്ല കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കി. ലേലം എന്ന സിനിമയിലെ സ്റ്റീഫന്‍ ചാക്കോച്ചി എന്ന വേഷം പേരെടുത്തു പറയാവുന്നതാണ്. പിന്നീട് വന്ന വാഴുന്നോര്‍, പത്രം എന്നീ സിനിമകളും നല്ല വിജയമായിരുന്നു.
1997ല് പുറത്തു വന്ന കളിയാട്ടം എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയന്‍ ഒഥല്ലോ എന്ന ഷേക്‌സ്പിയറീയന്‍ കഥാപാത്രത്തിന്റെ മലയാളാവിഷ്‌കാരമായിരുന്നു. ജയരാജായിരുന്നു സംവിധായകന്‍.

ആംഗലേയ ഭാഷകള്‍ ഉപയോഗിച്ചുള്ള ചടുലമായ സംഭാഷണ ശൈലിക്ക് അദ്ദേഹം പ്രശസ്തനായി. താമസിയാതെ മലയാളത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹം എന്ന ഓമനപ്പേര്‍ അദ്ദേഹത്തിന് നല്‍കപ്പെട്ടു.

തുടര്‍ന്നു വന്ന ചിത്രങ്ങള്‍ പലതും സാമ്പത്തികമായി വിജയിച്ചില്ല. ചിലത് കലാമൂല്യം മാത്രം ഉള്ളവയായിരുന്നു. ഇതില്‍ പെട്ട ഒന്നാണ് മകള്‍ക്ക് എന്ന സിനിമ. ഇതില്‍ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ച വക്കുകയും സംസ്ഥാന പുരസ്‌കാരത്തിന് നാമ നിര്‍ദ്ദേശം നല്‍കപ്പെടുകയുമുണ്ടായി. സാമ്പത്തിക വിജയം നല്കാത്തതുമൂലം അദ്ദേഹം കുറച്ചു കാലം സിനിമയില്‍ നിന്ന് അകന്ന് നിന്നെങ്കിലും 2005ല്‍ ഭരത്ചന്ദ്രന്‍ ഐ.പി.എസ്. എന്ന പേരില്‍ 11 വര്‍ഷം മുന്‍പ് ഇറങ്ങിയ കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പുമായി രംഗപ്രവേശനം നടത്തി. സാമാന്യം നല്ല പ്രദര്‍ശനമാണ് ചിത്രം കാഴ്ച വച്ചത്. തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 

ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥന്‍ പിള്ളയുടെയും മകനായി കൊല്ലത്ത് ജനിച്ചു  . ഭാര്യ രാധിക. നാല് മക്കള്‍ : ലക്ഷ്മി (മരണപ്പെട്ടു), ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ്. തിരുവനന്തപുരം നഗരത്തിലുള്ള ശാസ്തമംഗലത്ത് കുടുംബസമേതം താമസിക്കുന്നു. പ്രശസ്ത അഭിനേത്രിയായ ആറന്മുള പൊന്നമ്മ ഇദ്ദേഹത്തിന്റെ ഭാര്യ രാധികയുടെ അമ്മൂമ്മയാണ്. രാജ്യസഭാ അംഗം ആകുമ്പോള്‍ അദ്ദേഹത്തിന്റെ മൂത്തമകനും സിനിമയിലേക്ക് കടക്കുന്നു .'മുദ്ധുഗവ്' എന്ന ചിത്രത്തിലൂടെ. 

2014 ന്റെ അവസാനത്തില്‍ ഡോ: നാട്ടുവള്ളി ജയചന്ദ്രന്‍   തുടങ്ങിയ ശ്രമമാണ് സുരേഷ് ഗോപിയുടെ സ്ഥാന ലബ്ധിയില്‍ എത്തി നില്ക്കുന്നത്. ഒരു കലകാരാന്‍ എന്നും ജനകീയനാണ്. അതുപോലെയാണ് ഒരു ഡോക്ടറും ,ഒരു ജന നേതാവും. ഈ മൂവരുടെ ഒത്തു ചേരല്‍ കേരളത്തിനു നേട്ടങ്ങള്‍ കൊണ്ട് വരട്ടെ. പക്ഷെ ഡോക്ടര്‍ പറയുന്നത് മിഷന്‍ ഒന്ന് കഴിഞ്ഞു. ഇനി മൂന്ന് എണ്ണം കൂടി ഉണ്ടെന്നാണ്. നമുക്ക് അത് കാത്തിരുന്ന്  കാണാം  ...ഭാരതത്തിന്റെ പ്രധാന മന്ത്രിക്കും. സുരേഷ് ഗോപിക്കും, ഡോ: നാട്ടുവള്ളി ജയചന്ദ്രനും ഈ മലയാളിയുടെ  അഭിനന്ദനങ്ങള്‍..

സുരേഷ് ഗോപി രാജ്യസഭയില്‍..  ജയചന്ദ്രന്‍ ഡോക്ടറുടെ ശ്രമങ്ങള്‍  വിജയത്തിലേക്ക് ..സുരേഷ് ഗോപി രാജ്യസഭയില്‍..  ജയചന്ദ്രന്‍ ഡോക്ടറുടെ ശ്രമങ്ങള്‍  വിജയത്തിലേക്ക് ..സുരേഷ് ഗോപി രാജ്യസഭയില്‍..  ജയചന്ദ്രന്‍ ഡോക്ടറുടെ ശ്രമങ്ങള്‍  വിജയത്തിലേക്ക് ..സുരേഷ് ഗോപി രാജ്യസഭയില്‍..  ജയചന്ദ്രന്‍ ഡോക്ടറുടെ ശ്രമങ്ങള്‍  വിജയത്തിലേക്ക് ..സുരേഷ് ഗോപി രാജ്യസഭയില്‍..  ജയചന്ദ്രന്‍ ഡോക്ടറുടെ ശ്രമങ്ങള്‍  വിജയത്തിലേക്ക് ..
Join WhatsApp News
mallu kumaran 2016-04-21 05:34:20
തേങ്ങ പത്ത് അരച്ചാലും താളല്ലേ കറി? മുസ്ലിമിനെയും ക്രിസ്ത്യാനിയേയും രണ്ടാം കിട പൗരന്മാരക്കണമെന്നും അവകാശങ്ങള്‍ നിഷേധിക്കണമെന്നും പരയുകയും രാജ്യമൊട്ടാകെ കായിക പരിശീലനം നടത്തുകയും ചെയ്യുന്ന ആര്‍.എസ്.എസിന്റെചട്ടുകമായി സുരേഷ് ഗോപി മാറുന്നതില്‍ നാണക്കേടുണ്ട്. അത്തരം സ്ഥാനമൊക്കെ മേജര്‍ രവിക്കു പറ്റും.
രാജ്യ സ്ഭയിലേക്കു പണ്ട് കാര്‍ട്ടൂണിസ്റ്റ് അബുവിനെ ഇന്ദിരാ ഗാന്ധി നോമിനേറ്റ് ചെയ്തിരുന്നു. ജി. ശങ്കരകുറുപ്പും അംഗമായിരുന്നുവെന്നു കരുതുന്നു. താരതമ്യേന നിസാരമായ ഒരു നാമ നിര്‍ദേശമാണിതെന്നു വ്യക്തം. അതിത്ര ആഘോഷിക്കണോ? 
അമ്മിണി 2016-04-21 06:14:44
അര ശരിയല്ലെങ്കിൽ തേങ്ങ പത്ത് അരച്ചാലും താളു  കറിയായിരിക്കും മല്ലു കുമാര കിട്ടുന്നത്.  എന്റെ അരയാ അരെയെന്ന് എന്റ ചേട്ടൻ പറയുന്നത്.  
vaidyar narayanan 2016-04-21 06:49:58
ഇക്കാര്യത്തിൽ എന്റെ റോളും ഒന്ന് പ്രൊജക്റ്റ്‌ ചെയ്തേക്കണേ.  മോഡിക്ക് തേക്കാനുള്ള കുഴംബിന്റെ ഒരു പ്രത്യേകതരം പച്ചില ഗോപിയുടെ പറമ്പിൽ വര്ഷങ്ങളായി ഞങളുടെ കുടുംബം ആണ് പരിച്ചുകൊണ്ടിരുന്നത്. മോഡി ജി യോട് ഞാൻ എപ്പോഴും ഗോപി അണ്ണന്റെ കാര്യം പറയാറുണ്ടായിരുന്നു.

എന്തുവാ അനിലേ ഇത് ? ഇങ്ങനെയാണോ ന്യൂസ്‌ എഴുതുന്നത്?

വൈദ്യര് നാരായണൻ ,

കുന്തക്കാരന് 2016-04-21 09:53:11
കുമാരന്‌ തീരെ അങ്ങട്ട് സഹിക്കണില്ല അല്ലിയോ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക