Image

ന്യു യോര്‍ക്ക് സ്റ്റേറ്റ് പ്രൈമറിയില്‍ ഡൊണള്‍ഡ് ട്രമ്പും ഹിലരി ക്ലിന്റനും വിജയിച്ചു

Published on 19 April, 2016
ന്യു യോര്‍ക്ക് സ്റ്റേറ്റ് പ്രൈമറിയില്‍ ഡൊണള്‍ഡ് ട്രമ്പും ഹിലരി ക്ലിന്റനും വിജയിച്ചു
ന്യു യോര്‍ക്ക്: പ്രതീക്ഷിച്ചതു പോലെ ന്യു യോര്‍ക്ക് സ്റ്റേറ്റ് പ്രൈമറിയില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രമ്പും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും വ്യക്തമായ ഭൂരിപക്ഷത്തിനു വിജയിച്ചു.
ട്രമ്പിന്റെയും ഹിലരിയുടെയും സ്വന്തം സ്റ്റേറ്റു കൂടിയായ ന്യു യോര്‍ക്കിലെ പരാജയം ഇരുവരുടെയും വിജയ സാധ്യതകളെ തകിടം മറിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. അതെന്തായാലും സംഭവിച്ചില്ല.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്തു വന്നത് ഒഹായോ ഗവര്‍ണര്‍ ജോണ്‍ കേസിക്കാണു. വിസ്‌കോണ്‍സിന്‍, കൊളറാഡോ, വയോമിംഗ് എന്നിവിടങ്ങളിലെ വിജയത്തിന്റെ പരിവേഷത്തില്‍ ന്യു യോര്‍ക്കിലെത്തിയ ടെക്‌സസ് സെനറ്ററായ ടെഡ് ക്രുസിനു ഇവിടെ വേരുറപ്പിക്കാനായില്ല.

അടുത്ത ചൊവ്വാഴ്ച അഞ്ചു സ്‌ടേറ്റുകളില്‍ നടക്കുന്ന പ്രൈമറികളില്‍ രണ്ടിലൊന്നു തീരുമാനിക്കപ്പെടുമെന്നു കരുതുന്നുണ്ട്. പെന്‍സില്വേനിയ, ഇന്ത്യാന എന്നിവിടങ്ങളില്‍ സാന്‍ഡേഴ്‌സ് പ്രതീക്ഷ വയ്ക്കുമ്പോള്‍ മെരിലാന്‍ഡ്, ഡെലവയര്‍ എന്നിവ ഹിലരിക്കൊപ്പമാണെന്നു മിക്കവാറും ഉറപ്പാണ്. റോഡ് ഐലന്‍ഡാണു മറ്റൊരു സ്റ്റേറ്റ്.

ന്യു യോര്‍ക്കിലെ പിന്നോക്കം പോകലിനു പകരം പെന്‍സില്‍ വേനിയയിലും ഇന്ത്യാനയിലും വിജയിച്ച്ഡെലിഗേറ്റുകളുടെ എണ്ണം നികത്താമെന്നു സാന്‍ഡേഴ്‌സ് കരുതുന്നു. എന്നാല്‍ ഇതിനകം തന്നെ ഡെലിഗേറ്റുകളുടെ കാര്യത്തില്‍ ഒരു വള്ളപ്പാട് മുന്നില്‍ നില്‍ക്കുന്ന ഹിലരിക്കു സമീപമെത്തുക ക്ഷിപ്രസാധ്യമല്ലെന്നാണു നിരീക്ഷക മതം.

പക്ഷെ, ന്യു യോര്‍ക്കിലെ പരാജയം കണക്കിലെടുക്കാതെ മത്സരരംഗത്തു ഉറച്ചു നില്‍ക്കാന്‍ കേസിക്കിനോടും സാന്‍ഡേഴ്‌സിനൊടൂം ന്യു യോര്‍ക്ക് ടൈംസ് എഡിടോറിയലില്‍ അഭ്യര്‍ഥിച്ചു. വിജയിക്കാന്‍ വേണ്ടി എന്തും വിളിച്ചു പറയുന്ന ക്രൂസിനും തീവ്ര ഭിന്നത ഉണ്ടാക്കുന്ന ട്രമ്പിനും നല്ലൊരു പങ്കിനു ഇഷ്ടമില്ലാത്ത ഹിലരിക്കും ബദലായി നിലകൊള്ളാന്‍ ഇവരെയുള്ളുവെന്നു എഡിടോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ന്യു യോര്‍ക് വിജയത്തോടെ സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ ആവശ്യമായ 1237 ഡെലിഗേറ്റുകളെ കണ്ടെത്താനാകുമെന്നു ട്രമ്പ് വിശ്വാസം പ്രകടിപ്പിച്ചു.

വനിതകളും കറുത്തവരും ഹിസ്പാനിക്കുകളുമാണു ന്യു യോര്‍ക്കില്‍ ഹിലരിക്കു പിന്നില്‍ അണി നിരന്നത്. വെള്ളക്കാരും 45 വയസില്‍ താഴെയുള്ളവരുമാണു സാന്‍ഡേഴ്‌സിനെ തുണച്ചത്. 

Trump, Clinton secure wins in New York primary


New York, April 20 (IANS) Republican presidential candidate Donald Trump improved his chances of winning the party nomination on Tuesday night after registering a commanding victory in the New York primary, while Democratic candidate Hillary Clinton snapped Senator Bernie Sanders’s winning streak and took an important step toward clinching the nomination, media reports said.

Queens-born Trump campaigned vigorously for a huge vote total to revive his political fortunes. He drew support from majorities of nearly every demographic group across the state, according to exit polls by Edison Research, The New York Times reported.

Trump’s appeal was so strong that the media declared him the winner shortly after the polls closed at 9 p.m, the report added.

Trump, who built his fortune in New York's real estate market, now has clear momentum heading into the next primaries in Pennsylvania, Connecticut and three other states on April 26.

On the Republican side, Clinton held an edge in early returns even as Bernie Sanders, a US senator from Vermont, fought for an upset victory.

"We've won in every region of the country," Clinton says. "From the north to the south to the east to the west, but this one's personal," Clinton said in her address.

Clinton told Sanders supporters: "There is much more that unites us than divides us."

With about half of the vote in both races, Clinton and Trump both led their primaries by roughly 60 percent.

ന്യു യോര്‍ക്ക് സ്റ്റേറ്റ് പ്രൈമറിയില്‍ ഡൊണള്‍ഡ് ട്രമ്പും ഹിലരി ക്ലിന്റനും വിജയിച്ചു
Join WhatsApp News
Tom abraham 2016-04-20 07:44:23

It is going to be Big Trump vs. Hillary unless rep. Party establishment cause a third candidate scenario, with Trump s independent candidacy. Whatever, Trump is ultimately the change America, America First , winner of 2016. It is a political Olympics. Hillary, even if she wins, American congress and senate majority will continue to challenge her credibility with congressional supremacy.


Anthappan 2016-04-21 07:36:56
An America with Trump in its helm 
is going to be disastrous.
He is a selfish and self centered man, 
with only one thing in mind and that is power.
To get the Republican nomination 
he tapped into the anger of the Republican voters.
He called Mexican's thieves and rapist
He called all Muslims traitors
He called immingratnts must be deported 
He was playing music for KKK and Right-wings in this country 
KKK and all the right-wings came out of thier hole 
and started dancing with him 
The masters of the Republican party is against him.
Because Trump was not honest with them 
Trump was not honest with anyone.
He is a selfish and self centered man, 
with only one thing in mind and that is power.
Even the Koch brothers hate him 
They  withdrew  their $ 750 million support this morning.
A person with common can sense trouble for GOP
They will lose Congress and Senate this time
with Trump their nominee.
It will be the demise of the party. 
Ted screw is a dishonest Red neck
who cannot be trusted. 
He is Tea party crook and it is written on his face.
If Tom and Koovallor thinks that 
Trump, Ted Screw and GOP will unite this nation
then they are living in fools paradise. 
Hillary is resume is marvelous with experience
She will unite this nation and keep the legacy of Obama.
All the immigrants, oppressed, weak, and downtrodden 
and the rich will find a common ground under her leadership. 
She will be fare to women and men.
Our mothers, wives, daughters, and sisters 
will be holding their heads up under her presidency.
She will serve Justice for All (JFA) Koovallor 
I see cracks in Tom's statement lately. 
He was riding on emotions not on refined thoughts.
America is found on one Principe and that is liberty for all 
Please be aware about that when you vote.
And I recommend Hillary Clinton for our next president.

Mohan Parakovil 2016-04-21 08:42:53
മതത്തിൻറെ പേരിൽ രാഷ്ട്രീയത്തിന്റെ പേരിൽ മലയാളി എവിടെ പോയാലും കലഹം കൂടുന്നു.  രാഷ്ട്രത്തിനും പൌരന്മാര്ക്കും ഗുണമുള്ള എന്തെങ്കിലും ചെയ്ത് പേരും പെരുമയും നേടുക. അവിടെ കുറെ സാഹിത്യകാരന്മാർ ഉണ്ടല്ലോ അവർ എഴുതി ഒരു നോബൽ സമ്മാനം നേടട്ടെ, അല്ലാതെ ഇങ്ങനെ ബഹളം കൂട്ടിയിട്ട് എന്ത് കാര്യം
. സായിപ്പിന്റെ കാര്യം സായിപ്പ് നോക്കികൊള്ളും. ബിൽ ഗെയ്റ്റിനെപോലെ ഒരു മലയാളി -അമേരിക്കൻ പയ്യൻ അല്ലെങ്കിൽ ഒരു അമേരിക്കൻ മലയാളി  വിവര സാങ്കേതിക വിദ്യയിൽ എന്തെങ്കിലും അത്ഭുതങ്ങൾ ഉണ്ടാക്കട്ടെ. ഇവിടെയുള്ളവർ മുഴുവൻ കലഹമാണ്  അവർ നാട് കുട്ടിച്ചോറാക്കി , നിങ്ങൾ ചെന്നുപ്പെട്ട
നന്മയുള്ള രാജ്യത്തെ സ്നേഹിക്കുക മലയാളിയുടെ കുല മഹിമ ( പാര വപ്പു, കുശുമ്പ്, അസൂയ, പരദൂഷണം  )ദയവ് ചെയ്ത് കളയുക.
പാസ്റ്റർ മത്തായി 2016-04-21 10:27:42
ദരിദ്രന്റെ അവകാശങ്ങളെ നിഷേധിക്കുന്നവൻ ഒന്നും രക്ഷപ്പെടില്ല.  ലോകാവസാനം എത്തിയിരിക്കുന്നു. ട്രമ്പ്‌ അന്തിക്രിസ്തുവിന്റെ അവധാരമാന്.  ടോമിനും കൂവള്ളൂരിനും മനസാന്തരത്തിനുള്ള സമയം ആയിരിക്കുന്നു.  
സ്ഥിരം പ്രസിഡന്റ് 2016-04-21 11:31:30
പ്രിയ പാറക്കോവിലദ്ദേഹത്തിന് .

അങ്ങക്ക് നാട്ടിൽ ഇരുന്നു ഇങ്ങനെ ഇടയ്ക്കിടക്ക് എഴുതി വിടാം.  അങ്ങേക്ക് ഞങ്ങളെക്കുറിച്ച് എന്തറിയാം.?  ആദ്യമായി ഞാൻ ബോസടനിൽ കപ്പ്ലിറങ്ങുമ്പോൾ ഒരു കാലിപ്പെട്ടിയും രണ്ടും ഡോളറുമേ കയ്യിലുണ്ടായിരുന്നുള്ളൂ. എന്റെ ഒരു സഹോദരൻ ഇന്ത്യൻ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു.  ആദ്യത്തെ മലയാളി അസോസിയേഷൻ ഉണ്ടാക്കാൻ എന്നെ സഹായിച്ചത് അയാളാണ്.  ചീട്ടു കളിയും കള്ളുകുടിയുമായി തുടങ്ങിയ ആ സംഘടന പല സംഘടനംങ്ങളിലൂടെ വളർന്നു ആനയായി (ഫൊക്കാന) പിന്നെ പരിണമിച്ചു ആമയായി (ഫോമ ) പിളർന്നും വളർന്നും മുന്നേറുന്നു.  മലയാളം വൈറ്റ് ഹൗസിൽ കേറ്റി വെളുപ്പിക്കണം എന്നാണു ഞങളുടെ ആഗ്രഹം. ഒബാമ പോകുന്നതിനു മുന്പ് കിളി പറയുന്നത്പോലെ മലയാളം പഠിപ്പിച്ചേ വിടൂ.  മലയാളത്തിന്റെ ഒരു ലൈബ്രറി 'വെളുത്ത വീട്ടിൽ ' തുടങ്ങിയിരിക്കും. ട്രമ്പാണ് അടുത്ത പ്രസിഡന്റെങ്കിൽ കുണ്ടിക്കടിച്ചിട്ടായാലും മലയാളം പഠിപ്പിച്ചിരിക്കും.  മലയാള ഭാഷ കേരളത്തിൽ നശിച്ചാൽലും അമേരിക്കയിൽ നശിക്കാതിരിക്കാൻ ഏതു കള്ളന്റെ കൂട്ട് പിടിച്ചായാലും ഒരു ദിവസം അമ്പതു എന്ന തോതിൽ കൃതികൾ സൃഷ്ട്ടിചിരിക്കും.  അങ്ങനെ നിങ്ങൾ സ്വപനം കണ്ട ഇരുനൂറു എഴുത്തുകാരും രണ്ടു വായനക്കാരും എന്ന അനുപാതം കാത്തു സൂക്ഷിക്കും. എഴുതാനും വായിക്കാനും അറിയാം വയ്യാത്ത അമേരിക്കൻ സാഹിത്യകാർന്മാർക്കു വേണ്ടി നിലെത്തെഴുത്താരംബിക്കും.  മലയാള പുസ്തകങ്ങൾ നാട്ടിൽ നിന്ന് കൊണ്ട് വന്നു പെരുമാട്ടി പ്രസിദ്ധീകരിക്കുന്നതിനെ 2017 നു ശേഷം പൂർണമായി നിരോധിക്കും.  ആധുനികം അത്യന്താധുനികം  തുടങ്ങിയ അസുഖങ്ങൾ ഉള്ളവരെ കോട്ടക്കൽ ആര്യ വൈദ്യശാലയിൽ വിട്ടു തലക്ക് തളം വയ്പ്പിക്കും . ചില മറുഭാഷയിൽ കവിത ആണെന്ന് പറഞ്ഞു എഴുതി വിടുന്ന ഭ്രാന്തന്മാരെ ചങ്ങലക്കിടും .അഥവാ ചങ്ങലക്ക് ഭ്രാന്തു പിടിച്ചാൽ നിങ്ങളെപോലെയുള്ളവരെ കൊണ്ട് അടിച്ചു പരത്തി ഇരുമ്പാക്കി തൂക്കി വിക്കും .  പിന്നെ രാഷ്ട്രീയത്തെ ക്കുറിച്ച് നിങ്ങളുടെ നാട്ടിൽ ഇല്ലാത്ത പാരവെപ്പും പരദൂഷണത്തിലും ഇവിടെയുള്ളവർക്ക് അറിയാം .  പിന്നെ ഒറ്റ പേടിയെ ഉള്ളൂ ആ പരമ നാറി ട്രമ്പ്‌ അധികാരത്തിൽ വന്നാൽ ഞങ്ങൾ എല്ലാം കെട്ടു കെട്ടി അങ്ങോട്ട്‌ വന്നെന്നിരിക്കും .  ആ സമയത്ത് താങ്കളെപ്പോലെ ഞങ്ങളുടെ വളർച്ച കാംഷിക്കുന്ന അങ്ങയുടെ സഹായം വേണ്ടി വരും . വയലാർ രവിയെപ്പോലെ അങ്ങ് ഞങ്ങളെ കളിപ്പിക്കില്ലെന്ന്നു വിശ്വസിക്കുന്നു 

അങ്ങക്ക്  നൂറു വർഷം ആയുസ്സ് നേർന്നുകൊണ്ട് നിറുത്തുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക