Image

ഗര്‍ഭഛിദ്രത്തിനെതിരെ ഓസ്റ്റിനില്‍ വമ്പിച്ച റാലി; കാത്തലിക്ക് സ്‌ക്കൂള്‍ വാരാഘോഷം ഫെബ്രുവരി 5വരെ

പി.പി.ചെറിയാന്‍ Published on 30 January, 2012
ഗര്‍ഭഛിദ്രത്തിനെതിരെ ഓസ്റ്റിനില്‍ വമ്പിച്ച റാലി; കാത്തലിക്ക് സ്‌ക്കൂള്‍ വാരാഘോഷം ഫെബ്രുവരി 5വരെ
ഓസ്റ്റിന്‍ : 1973 ജനുവരിയില്‍ യു.എസ്. സുപ്രീം കോടതി ഗര്‍ഭഛിദ്രം നിയമ വിധേയമാക്കി കൊണ്ട് നടത്തിയ വിധി പ്രഖ്യാപനത്തിന്റെ 39-ാം വാര്‍ഷികത്തില്‍ ഇതിനെതിരെ ടെക്‌സസ് തലസ്ഥാനമായ ഓസ്റ്റിനില്‍ ബഹുജനങ്ങള്‍ പങ്കെടുത്ത വമ്പിച്ച പ്രകടനം നടന്നു.

ജനുവരി 28 ശനിയാഴ്ച വൈകീട്ട് നടന്ന പ്രകടനത്തില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം 5000 പേര്‍ പങ്കെടുത്തുവെന്നാണ് ടെക്‌സസു സെഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ കണക്കാക്കിയത്.

“വിലമതിക്കാനാവാത്ത മനുഷ്യജീവന്‍ സംരക്ഷിക്കപ്പേടേണ്ടത് അനിവാര്യമാണ്” റാലിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഓസ്റ്റിന്‍ കാത്തേലിക്കാ ഡയസീസ് ബിഷപ്പ് ജൊ വാസിക്വസ്, യു.എസ് സെനറ്റര്‍ ജോണ്‍ കോണല്‍ , ലഫ്റ്റന്റ് ഗവര്‍ണ്ണര്‍ ഡേവിഡ് ഡ്യൂ ഹര്‍സ്റ്റ് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഗ്രേഗ് എബോട്ട് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.

ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് ടെക്‌സസ്. ജനുവരി 10ന് “സോണോഗ്രാം ലൊ” ഭരണഘടനാ വിധേയമാണെന്ന് 5 യു.എസ് സ
ര്‍ക്യൂട്ട് കോര്‍ട്ട് നടത്തിയ പ്രഖ്യാപനം വന്‍ വിജയമായിട്ടാണ് ഇവര്‍ കണക്കാക്കുന്നത്.

പ്രത്യേക സാഹചര്യത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകേണ്ടി വരുന്നവരെ വെറുപ്പോടുകൂടിയല്ല മറിച്ച് സ്‌നേഹത്തോടെ സമീപിക്കണമെന്നാണ് അഭിപ്രായം.

ഗര്‍ഭഛിദ്രത്തിനെതിരായ സന്ദേശം പ്രചരിപ്പിക്കുവാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് ആഹ്വാനം ഉള്‍ക്കൊണ്ടാണ് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പിരിഞ്ഞുപോയത്.

see photos below

ഡയോസിസ് ഓഫ് ഡാളസ് കാത്തലിക്ക് സ്‌ക്കൂള്‍ വാരാഘോഷം ജനുവരി 29 മുതല്‍ ഫെബ്രുവരി 5വരെ
ഡാളസ് : ഡാളസ് ഡയോസിസ് ജനുവരി 29 മുതല്‍ ഫെബ്രുവരി 5വരെ കാത്തലിക്ക് സ്‌ക്കൂള്‍ വാരാഘോഷം സംഘടിപ്പിക്കുന്നു.

സ്‌ക്കൂള്‍ വാരാഘോഷങ്ങളില്‍ കാത്തോലിക്കാ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രത്യേകി സര്‍വ്വീസ് സംഘടിപ്പിക്കുന്നതാണെന്നും, ഇതില്‍ എല്ലാ സഭാ വിശ്വാസികളും ആത്മാര്‍ത്മായി സഹകരിക്കണമെന്നും ബിഷപ്പ് കെവിന്‍ ഫാറല്‍ സഭാവിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. സര്‍വ്വെയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും, സര്‍വ്വെയില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്ലാനിങ്ങ് കമ്മിറ്റി പഠിച്ചു ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ബിഷപ്പ് പറഞ്ഞു.
 
സ്‌ക്കൂള്‍ വാരാഘോഷങ്ങളുടെ ഭാഗമായി ജനുവരി 29 ഞായറാഴ്ച രാവിലെ 11 മണിക്ക് 9750 ഫെര്‍ഗുസണിലുള്ള ബിഷപ്പ് ലിന്‍ച്ചി(Bishap Lymch)ല്‍ സമൂഹബലി അര്‍പ്പിക്കപ്പെട്ടു.

ജനുവരി 31 ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകീട്ടു 7വരെ 214 സൗത്ത് ഗാര്‍ലാന്റിലുള്ള ഗുഡ്‌ഷെപ്പേര്‍ഡില്‍ ഓപ്പന്‍ ഹൗസ് ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ cathdal.orgല്‍ നിന്നും ലഭിക്കുന്നതാണെന്ന് അറിയിപ്പില്‍ പറയുന്നു.
ഗര്‍ഭഛിദ്രത്തിനെതിരെ ഓസ്റ്റിനില്‍ വമ്പിച്ച റാലി; കാത്തലിക്ക് സ്‌ക്കൂള്‍ വാരാഘോഷം ഫെബ്രുവരി 5വരെ
ഗര്‍ഭഛിദ്രത്തിനെതിരെ ഓസ്റ്റിനില്‍ വമ്പിച്ച റാലി; കാത്തലിക്ക് സ്‌ക്കൂള്‍ വാരാഘോഷം ഫെബ്രുവരി 5വരെ
ഗര്‍ഭഛിദ്രത്തിനെതിരെ ഓസ്റ്റിനില്‍ വമ്പിച്ച റാലി; കാത്തലിക്ക് സ്‌ക്കൂള്‍ വാരാഘോഷം ഫെബ്രുവരി 5വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക