Image

നയന്‍താര ചിത്രങ്ങള്‍

Published on 19 April, 2016
നയന്‍താര ചിത്രങ്ങള്‍
വിക്രം, നയന്‍താര: ഇരുമുഗന്‍ ടീസര്‍

വിക്രം നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ഇരുമുഗന്‍ ടീസര്‍ പുറത്തിറങ്ങി. നയന്‍താരയും നിത്യാമേനോനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ണമായും മലേഷ്യയിലാണ് ചിത്രീകരിച്ചിരിക്കുന്ത്. വിക്രമിന്റെ അമ്പതാം പിറന്നാളാഘോഷങ്ങളോടനുബന്ധിച്ചാണ് ടീസര്‍ പുറത്തിറക്കിയത്. ഭിന്ന ലിംഗക്കാരനായും രഹസ്യാന്വേഷകനായും ഇരട്ടവേഷത്തിലാണ് വിക്രം ഇരുമുഗനില്‍ എത്തുന്നത്.

നയന്‍താര ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്

നയന്‍താരയും ജീവയും നായികാനായകന്‍മാകുന്ന തിരുനാള്‍ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ്. പി.എസ് രാംനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു റൗഡിയുടെ വേഷത്തിലാണ് ജീവ എത്തുന്നത്. നേരത്തേ 'ഈ' എന്ന ചിത്രത്തിനു വേണ്ടി നയന്‍താരയും ജീവയും ഒന്നിച്ചിട്ടുണ്ട്.

വി.ആനന്ദിന്റെ 'കോ' എന്ന ചിത്രത്തിനു ശേഷം ജീവയുടേതായി ഇറങ്ങിയ എല്ലാ ചിത്രങ്ങളും പരാജയമായിരുന്നു. ഇതിനു മുമ്പ് റിലീസ് ചെയ്ത ജീവയുടെ പോക്കിരിരാജയും തിയേറ്ററില്‍ തകര്‍ന്നടിഞ്ഞു. ഹിറ്റ് ചിത്രങ്ങളിലെ നായികയായ നയന്‍താരയമൊന്നിച്ച് ഒരു വിജയചിത്രം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജീവ.

നയന്‍താരയ്‌ക്കൊപ്പം ഫഹദ് ഫാസില്‍ തമിഴിലേക്ക്

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. തനി ഒരുവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ മോഹന്‍രാജയുടെ ചിത്രത്തിലൂടെയാണ് ഫഹദ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ശിവകാര്‍ത്തികേയന്‍, നയന്‍താര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ നിര്‍മാതാക്കളാ 24 എ.എം സ്റ്റുഡിയോസ് ആണ് ഈ വിവരം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്. സിനിമയുടെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തടെ ഷൂട്ടിംഗ് ആരംഭിക്കും. മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഈ വര്‍ഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാത്രമാണ് ഫഹദ് അഭിനയിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക