Image

വള്ളിയും തെറ്റി പുള്ളിയും തെറ്റി സംവിധായകന്‍ ഋഷി ശിവകുമാര്‍ വിവാഹിതനായി

Published on 18 April, 2016
വള്ളിയും തെറ്റി പുള്ളിയും തെറ്റി സംവിധായകന്‍ ഋഷി ശിവകുമാര്‍ വിവാഹിതനായി


സംവിധായകനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ഋഷി ശിവകുമറിന്റെ വിവാഹം കഴിഞ്ഞു. ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസറായ ലക്ഷ്മി പ്രേം കുമാറുമായുള്ള വിവാഹം ഏപ്രില്‍ 17ന് കോഴിക്കോട് തളി ജയ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.
ആദ്യ ചിത്രം വള്ളിയും തെറ്റി പുള്ളിയും തെറ്റി ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പാണ് വിവാഹം. ഏപ്രില്‍ 18ന് കോട്ടയം പൊന്‍കുന്നം മഹാത്മ ഗാന്ധി ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹ സത്കാരവും നടന്നു. 

കുഞ്ചാക്കോ ബോബനെയും ശ്യാമിലിയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റി ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഋഷി ശിവകുമാറാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക