Image

ലീലയ്ക്ക് വേണ്ടി സംവിധായകന്‍ രഞ്ജിത്ത് ആദ്യം മമ്മൂട്ടിയെ വിളിച്ചതെന്തിന്?

Published on 18 April, 2016
ലീലയ്ക്ക് വേണ്ടി സംവിധായകന്‍ രഞ്ജിത്ത് ആദ്യം മമ്മൂട്ടിയെ വിളിച്ചതെന്തിന്?

ലീലയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരും അവരുടെ വേഷം ആസ്വദിച്ചാണ് ചെയ്തിരിക്കുന്നത്. ബിജു മേനോന്‍, ജഗതീഷ്, ഇന്നസെന്റ്, പാര്‍വ്വതി തുടങ്ങിയവര്‍.. സംവിധായകന്‍ രഞ്ജിത്ത് പറയുന്നു. ഏപ്രില്‍ 22ന് വിലക്കുകളെ മറികടന്ന് ചിത്രം തിയേറ്ററിലെത്തുകയാണ്. അതിന് മുമ്പായി സംവിധായകന്‍ രഞ്ജിത്ത് കഥാപാത്രങ്ങളെ കുറിച്ച് പറയുന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുട്ടിയപ്പനെ അവതരിപ്പിക്കുന്നത് ബിജു മേനോനാണ്. നേരത്തെ മുന്‍നിര താരങ്ങളില്‍ ഒരാള്‍ ചിത്രത്തില്‍ കുട്ടിയപ്പന്റെ വേഷം അവതരിപ്പിക്കണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അങ്ങനെയാണ് മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരെ ചിത്രത്തിലേക്ക് പരിഗണിക്കുന്നത്.

എന്നാല്‍ പല കാരണങ്ങളാലും മുടക്കം വരികയായിരുന്നു. പിന്നീട് എന്തായാലും ലീല ചെയ്‌തെ പറ്റൂ എന്ന് വന്നപ്പോഴാണ് സുരേഷ് കൃഷ്ണ ബിജു മേനോന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. സുരേഷ് കൃഷ്ണ തന്നെയാണ് ബിജു മേനോനെ വിളിച്ച് ചിത്രത്തിന്റെ കാര്യം സംസാരിച്ചതും. രഞ്ജിത്ത് പറയുന്നു.

എപ്പോള്‍ ഫോണിലേക്ക് വിളിച്ചാലും ആദ്യം ലഭ്യമാകുന്നത് മമ്മൂക്കയെയാണ്. അതുക്കൊണ്ട് തന്നെ ലീല വായിച്ച ഉടന്‍ മമ്മൂക്കയെ വിളിച്ചു. പാലേരി മാണിക്യം കഴിഞ്ഞ സമയത്താണ് മമ്മൂട്ടിയുമായി ലീലയെ കുറിച്ച് സംസാരിക്കുന്നത്. അഭിനയിക്കാമെന്ന് സമ്മതിക്കുകെയും ചെയ്തു. പക്ഷേ മമ്മൂക്കയുടെ മറ്റ് തിരക്കുകള്‍ കാരണം നടന്നില്ല. രഞ്ജിത്ത് പറയുന്നു. 

മോഹന്‍ലാലിനെ വിളിക്കുമ്പോള്‍ അദ്ദേഹം ഒരു യാത്രയിലായിരുന്നു. അഭിനയിക്കാമെന്ന് സമ്മതിക്കുകെയും ചെയ്തു. പക്ഷേ അതും നടന്നില്ല. ശങ്കര്‍ രാമകൃഷ്ണനെയും വിളിച്ചു, പ്രതീക്ഷിച്ച മറുപടി കിട്ടിയില്ല.മുരളി ഗോപിയെയും ചിത്രത്തിലേക്ക് പരിഗണിച്ചതിന് ശേഷമാണ് ചിത്രത്തിലേക്ക് ബിജു മേനോനെ ക്ഷണിക്കുന്നത്. സുരേഷ് കൃഷ്ണയാണ് ബിജു മേനോന്റെ പേര് നിര്‍ദ്ദേശിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക