Image

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിമാസ ശമ്പളം 32,916 ഡോളര്‍

പി.പി.ചെറിയാന്‍ Published on 18 April, 2016
അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിമാസ ശമ്പളം 32,916 ഡോളര്‍
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷീക ശമ്പളം 395,000 ഡോളര്‍! (പ്രതിമാസം 32916). പ്രസിഡന്റ് ഒബാമയും, മിഷേലും സംയുക്തമായി 2015 ല്‍ സമര്‍പ്പിച്ച ടാക്‌സ് റിട്ടേണിലാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒബാമ കുടുംബത്തിന്റെ 2015 ലെ ഗ്രോസ് ഇന്‍കം 436065 ഡോളര്‍. ചാരിറ്റി ഇനത്തില്‍ 64,066 ഡോളര്‍ നല്‍കിയാാല്‍ ഏറ്റവും കൂടുതല്‍ സംഭാവന ഫിഷര്‍ ഹൗസിനാണ്(9,066). ഒബാമ പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം ഏറ്റവും കുറവ് വരുമാനം ലഭിച്ച വര്‍ഷമാണ് 2015. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചതിനേക്കാള്‍ 10 ശതമാനം കുറവ്.

ഇതേസമയം വൈസ് പ്രസിഡന്റ് ബൈഡന്റെ വാര്‍ഷീക ശമ്പളം 230, 700 ഡോളര്‍(പ്രതിമാസം 19225).

2015 ല്‍ ബൈന്ഡന്റെ ടാക്‌സ് റിട്ടേണില്‍ ഗ്രോസ് ഇന്‍കം 392,233 ഡോളറാണ്.
പ്രസിഡന്റ് ഒബാമയുടെ ടാക്‌സ് ബ്രാക്കറ്റ്(18.7%) വൈസ് പ്രസിഡന്റിന്റെ ടാക്‌സ് ബ്രാക്കറ്റ്(23.3%) പ്രസിഡന്റ് ഒബാമ ഫെഡറല്‍ ടാക്‌സിനത്തില്‍ 81472 ഡോളറും, ബൈസന്‍ 91546 ഡോളറുമാണ് തിരിച്ചടയ്‌ക്കേണ്ടി വന്നത്.

രണ്ടുപേരും സംസ്ഥാന നികുതിയും അടച്ചിട്ടുണ്ട്. ഏപ്രില്‍ 15 വെള്ളിയാഴ്ച സമര്‍പ്പിച്ച ടാക്‌സ് റിട്ടേണിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിമാസ ശമ്പളം 32,916 ഡോളര്‍
Join WhatsApp News
A. C. George 2016-04-18 10:56:48
Please look at the above information. Can we expect any such information from our native democratic Indian Prime Minsters, Indian rulers, Kerala Chief Ministers or from any major politicians from India?
ഇടംകോൽ 2016-04-18 16:42:49
32916 ഡോളർ എന്ന് പറഞ്ഞാൽ  രണ്ടു കോടി ഒരു ലക്ഷത്തി എൺപത്തിഏഴായിരത്തി അഞ്ഞൂറ്റി തൊണ്ണൂ ഏഴു രൂപ മുപ്പത്തി ആറു പൈസ. അത്രേ ഒക്കെ നമ്മളുടെ മന്ത്രിമാരും എം എൽ എ മാരും പ്രതിമാസം ഉണ്ടാക്കുന്നുണ്ട് .  ഇനിയും അവർക്ക് കൂട്ടികൊടുക്കണം എന്ന് ജോർജ്ജ് പറയുന്നതിനോട് യോചിക്കാൻ പറ്റില്ല. കൂടാതെ ഇവർക്ക് കിമ്പളം വേറെ ഉണ്ട് 
A. C. George 2016-04-18 22:36:23
Dear Edamkool Sir or Edamkool Madam whoever. I did not say or mean to increase their salary. Please and go back and read my above comment. There I am speaking about the accountability (in Malayalam Sutharitha). Please see in Obama case the information  is clearly available and traceable. 
Where as in Kerala or Indian Ministers the required income information is not available or concealed. In fact steps should be taken to reduce their salary many benefits. Also, some of those high profiled Ministers should be punished for the corruption. My Edamkool friend, please do not understand the opposite way. Any way thank you for putting "Edamkool" with your good comment and I have taken in a positive sense. Thank you Edamkool Sir or Edamkool Madam. Also all the best.
ഇടംകോല് 2016-04-19 13:26:01
പ്രിയ ജോർജ്ജ് ചേട്ടന് - ഞാൻ നാട്ടിലെ ഒരെമ്മല്ലേയുടെ ഭാര്യാണ്. എന്റെ അതിയാന്റെ അഴുമതിക്ക് ഞാൻ കൂട്ട് നില്ക്കില്ല അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം.  അങ്ങേരു ശമ്പളവും കൂടാതെ ബെവരേജൂ കൊന്റ്രാക്ടരിൻമാർ തുടങ്ങി ഇങ്ങ് പച്ചക്കറി വിൽക്കുന്നവരിൽ നിന്ന് വരെ പണം മേടിക്കുന്ന വ്യക്തിയാണ്. എല്ലാത്തിനും ഒരു മനസാക്ഷി ഇല്ലേ ? അതുകൊണ്ട് ഞാൻ അങ്ങേരുടെ ഓരോ പ്രവർത്തിയെയും ചോദ്യം ചെയ്യും. അപ്പോഴൊക്കെ അയാൾ ചോദിക്കും 'നീ എന്തിനാടി ഇടംകൊലിടുന്നതെന്ന്"  ഇത് കേട്ട് പിള്ളാരും വിളിക്കുന്നത്‌ ഇടംകൊലെന്നാണ്. അതുകൊണ്ടാണ് ഞാൻ ആ പേരിട്ടത്.   പത്തു വയസ്സുള്ള മോൻ പറയുന്നത് അവനും അപ്പച്ചനെപ്പോലെ ആകണമെന്ന് . ഇതൊക്കെ കേൾക്കുമ്പോൾ തല പെരുക്കും. ഞാൻ ഒരു ഗാന്ധിയൻ ആദൃശവാദിയുടെ മകളാണ് . എനിക്ക് ആഴുമതി കണ്ടു നില്ക്കാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ എഴുതിയത്.  ചേട്ടന്റെ രാഷ്ട്രീയ കവിതയും വായിച്ചു. ഒള്ളത് ഒള്ളതായി പറഞ്ഞിരിക്കുന്നു.  ആ വിദ്യാധരൻ എന്ന് പറയുന്ന വ്യക്തിയെ നോക്കണ്ട.  കലികേറിതുള്ളി കവിത എഴുതുമ്പോൾ എല്ലാവരും വൃത്തത്തിലാണല്ലോ ചാടുന്നത്.  ഒരന്ജാച്ചാറ് കണ്ണ്പൊട്ടുന്ന തെറിയും കൂടി ആ കവിതയിൽ ചേർത്തിരുന്നെങ്കിൽ എന്റെ ഭർത്താവിനെപോലെയുള്ളവന്മാരുടെ  തൊലിക്ക് ഓട്ട വീഴുമായിരുന്നു. അത് മാത്രമേ ഞാൻ കവിതക്ക് ഒരു കുറവ് കണ്ടുള്ളൂ .  എന്തായാലും ചേട്ടനെ എനിക്ക് ഇഷ്ടമാ. കണ്ടാൽ അതികം പ്രായോം തോന്നിക്കില്ല. ചേട്ടൻ ഒരു പത്തൻപത് വർഷം കൂടി ജീവിച്ചിരുന്നു ഇങ്ങനെ തുറന്നു എഴുതാനുള്ള ആയുസ് തരട്ടെ എന്ന് മാതാവിനോട് പ്രാർഥിക്കുന്നു.  ഈ ഇടംകോലിനെയും ഓർത്ത് പ്രാർത്തിക്കുന്നു. നെറികെട്ട ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യ ആയിപോയില്ലേ? രണ്ടുമൂന്നും ഭാര്യമാരെ ചുട്ടു തിന്ന രാഷ്ട്രീയക്കാർ ഇവ്ടിയുണ്ടല്ലോ? ബസ്സിൽ ഇരുന്നാ ഇത്രയും എഴുതിയത്. ആരോ ചന്തിക്ക് കുത്തുന്നു . കണ്ടിട്ട് പണ്ട് പ്ലയിനിൽ വച്ച് ഒരുത്തിയുടെ ചന്തിക്ക് കുത്തിയ മന്ത്രിയെപോലുണ്ട്? എന്തായാലും ഇതും ഏതോ ഒരു കോലാണെന്നാ തോന്നുന്നത്.  ഹോ ! എന്നാ കുത്താ ഇത് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക