Image

അമേരിക്കന്‍ വിനോദസഞ്ചാരി ഹൃദയാഘാദംമൂലം ആലപ്പുഴയില്‍ മരിച്ചു

Published on 30 January, 2012
അമേരിക്കന്‍ വിനോദസഞ്ചാരി ഹൃദയാഘാദംമൂലം ആലപ്പുഴയില്‍ മരിച്ചു
കുട്ടനാട്‌: അമേരിക്കന്‍ വിനോദസഞ്ചാരി ഹൃദയാഘാദംമൂലം ആലപ്പുഴയിലെ ചമ്പക്കുളത്ത്‌ വെച്ച്‌ മരിച്ചു. അമേരിക്കന്‍ സ്വദേശി ഹിന്‍ലാന്‍ഡ്‌ റോബര്‍ട്ട്‌ (82) ആണ്‌ മരിച്ചത്‌. തോട്ടപ്പള്ളിയില്‍ ഹൗസ്‌ബോട്ടില്‍ ചമ്പക്കുളത്ത്‌ എത്തിയ സംഘം ഇന്നലെ ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള തയ്യാറെടുപ്പ്‌ നടത്തുന്നതിനിട അവശത അനുഭവപ്പെട്ട ഹില്‍ലാന്‍ഡ്‌ തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക്‌ മാറ്റി. ഹിന്‍ലാന്‍ഡും തന്റെ മകനുമുള്‍പ്പെടെ പന്ത്രണ്‌ടംഗസംഘമാണ്‌ ഇന്ത്യയിലെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക