അഴയില്‍ (കവിത: തമ്പി ആന്റണി)
AMERICA
16-Apr-2016
AMERICA
16-Apr-2016

അന്ന് മഴ ചാറിയപ്പോള്‍
അഴയില്‍ തൂക്കിയിട്ട
തുണി പെറുക്കിയെടുക്കാന്‍
അമ്മ തിടുക്കത്തില്‍
മുറ്റത്തേക്കോടിയിറങ്ങി
അപ്പോഴേക്കും മഴ കനച്ചു
കൈയില്‍ കിട്ടിയ തുണികള്‍
എല്ലാം വാരിയെടുത്ത്
ആകെ നനഞ്ഞു കുളിച്ച്
തിടുക്കത്തില്‍ വരാന്തയിലേക്ക്
ഓടുകയായിരുന്നു
അപ്പോഴും
വരാന്തയില്‍ കിടന്ന
ചാരുകസേരയില്‍
അച്ചനില്ലായിരുന്നു
ഇപ്പോഴും ആ ആളൊഴിഞ്ഞ
ചാരുകസേരയും
വീട്ടിലെ വീട്ടുമുറ്റത്ത്
അയഞ്ഞുകിടക്കുന്ന
അഴയുടെ ശുയിന്ന്യതയും
ആ നഷ്ടചിത്രങ്ങളുടെ
വെറും ഓര്‍മ്മകള്‍ മാത്രം.
അഴയില്‍ തൂക്കിയിട്ട
തുണി പെറുക്കിയെടുക്കാന്‍
അമ്മ തിടുക്കത്തില്‍
മുറ്റത്തേക്കോടിയിറങ്ങി
അപ്പോഴേക്കും മഴ കനച്ചു
കൈയില്‍ കിട്ടിയ തുണികള്‍
എല്ലാം വാരിയെടുത്ത്
ആകെ നനഞ്ഞു കുളിച്ച്
തിടുക്കത്തില്‍ വരാന്തയിലേക്ക്
ഓടുകയായിരുന്നു
അപ്പോഴും
വരാന്തയില്‍ കിടന്ന
ചാരുകസേരയില്‍
അച്ചനില്ലായിരുന്നു
ഇപ്പോഴും ആ ആളൊഴിഞ്ഞ
ചാരുകസേരയും
വീട്ടിലെ വീട്ടുമുറ്റത്ത്
അയഞ്ഞുകിടക്കുന്ന
അഴയുടെ ശുയിന്ന്യതയും
ആ നഷ്ടചിത്രങ്ങളുടെ
വെറും ഓര്‍മ്മകള്‍ മാത്രം.
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
കവി എഴുതിയത് പോലെ തന്നെ ഒരു നിമിഷത്തേക്ക് നമ്മളെ നഷ്ട ചിത്രങ്ങളുടെ നമ്മുടെ സ്വന്തം ഓര്മകളിലേക്ക് കൊണ്ട് പോവുന്നു. ശരിക്കും ഒരു പ്രവാസി കവിത.
തമ്പി ഇവിടെ അഭിനയിക്കുന്നില്ല . പ്രഗല്ബരെന്നു ചില കമന്റ് എഴുത്തുകാര് അഭിനയിക്കുകയാണ്.
വീണ്ടും ഇത് പോലുള്ള കൊച്ചു കവിതകൾ എഴുതുക.
എന്തിനു തമ്പിയെ മാത്രം പറയുന്നു. നമ്മൾ
മരം ചുറ്റി നടന്ന് പാടിയ പാട്ടുകൾ
കവിത പോലെ മനോഹരമായിരുന്നല്ലോ?
"നീ മധു പകരു, മലർ ചൊരിയു അനുരാഗപൗർണമിയെ ", തമ്പി ഒരു അഭിനേതാവ്
കൂടിയാണെന്ന് ഓർക്കുക.