Image

റെക്കോര്‍ഡ് ബോക്‌സ് ഓഫീസ് കളക്ഷനുമായി തെറി, കേരളത്തിലെ കളക്ഷന്‍ 3.13 കോടി

Published on 16 April, 2016
റെക്കോര്‍ഡ് ബോക്‌സ് ഓഫീസ് കളക്ഷനുമായി തെറി, കേരളത്തിലെ കളക്ഷന്‍ 3.13 കോടി

വിജയ് ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് തെറി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം തിയേറ്ററില്‍ എത്തിയപ്പോഴും മികച്ച പ്രതികരണം തന്നെ. ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 31 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

കേരളത്തില്‍ നിന്നും മാത്രമായി 3.13 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. ഇതോടെ കേരളത്തില്‍ നിന്ന് ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. 13.1 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

അജിത്തിന്റെ വേതാളം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 15.5 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. തമിഴ് നാട്ടില്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്ന ചെങ്കല്‍പെട്ട് മേഖലയില്‍ കുറഞ്ഞ തിയേറ്ററുകളിലാണ് തെറി പ്രദര്‍ശനത്തിനെത്തിയത്. വിതരണക്കാരുമുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് ചിത്രം ചെങ്കല്‍പെട്ട് കുറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്.
അറ്റ്‌ലി സംവിധാനം ചെയ്ത വിജയ് യുടെ 59ാം ചിത്രമാണ് തെറി. സമാന്തയും എമി ജാക്‌സണുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കലൈ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക