Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 14 ന്‌

ജോര്‍ജ്‌ തോട്ടപ്പുറം Published on 30 January, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 14 ന്‌
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും വളരെ പ്രശസ്‌തമായ രീതിയില്‍ നടത്തിവരാറുള്ള ചിക്കാഗോ കലാമേള ഏപ്രില്‍ 14-ാം തീയതി ശനിയാഴ്‌ച നടത്തപ്പെടുന്നതാണെന്ന്‌ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അറിയിച്ചു.

ഏപ്രില്‍ 14-ാം തീയതി രാവിലെ 8 മണിക്ക്‌ ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദൈവാലയ ഓഡിറ്റോറിയത്തില്‍ കലാമേള ആരംഭിക്കും. കലാമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ cmakalamela2012.com എന്ന കലാമേള വെബ്‌സൈറ്റില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. കലാമേളയുടെ നടത്തിപ്പിനായി സ്റ്റാന്‍ലി കളരിക്കമുറി (കോര്‍ഡിനേറ്റര്‍), ജോജോ വെങ്ങാന്തറ (കോ-കോര്‍ഡിനേറ്റര്‍) ആയുള്ള കമ്മറ്റിക്കും ചിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ യോഗം രൂപം നല്‍കി. കലാമേളയില്‍ നിന്ന്‌ കലാതിലകവും, കലാപ്രതിഭയേയും തെരഞ്ഞെടുക്കുന്നതായിരിക്കും.

ചിക്കാഗോയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത്‌ നിസ്‌തുല്യമായിരുന്ന നടേശന്‍ പണിക്കരുടെ ഓര്‍മ്മയ്‌ക്കായി എല്ലാവര്‍ഷവും നടത്താറുള്ള ചെണ്ടമേള മത്സരവും ഈവര്‍ഷവും കലാമേളയോടൊപ്പം നടത്തപ്പെടുന്നതാണ്‌.

ചിക്കാഗോ തിലകക്കുറിയായി മാറുള്ള ചിക്കാഗോ കലാമേളയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ cmakalamela2012.com എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കുന്നതാണ്‌.
ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 14 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക