Image

അമേരിക്കയുടെ ഉയര്‍ച്ചയ്ക്ക് ഹിലരി ക്ലിന്റണ്‍: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്

Published on 16 April, 2016
അമേരിക്കയുടെ ഉയര്‍ച്ചയ്ക്ക് ഹിലരി ക്ലിന്റണ്‍: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടിന്റെ കെട്ടുറപ്പും, മതനിരപേക്ഷതയും, സാമൂഹ്യസമത്വവും കാത്തുസൂക്ഷിക്കുവാനും, സംശുദ്ധ ഭരണം കാഴ്ചവെയ്ക്കാനും മുന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലരി ക്ലിന്റണ്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടേണ്ടതാണെന്നു ഫോമ മുന്‍ വൈസ് പ്രസിഡന്റും, പ്രമുഖ സാമുഹ്യ പ്രവര്‍ത്തകനുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു.

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറി മത്സരങ്ങളില്‍ മുന്‍നിരയില്‍ തിളങ്ങി നില്‍ക്കുന്ന ഹിലരി പാര്‍ട്ടിയുടെ നോമിനേഷനും, ബഹുഭൂരിപക്ഷം സെനറ്റര്‍മാരുടെ പിന്തുണയും ഉറപ്പാക്കിക്കഴിഞ്ഞു. ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ നടന്ന ഡിബേറ്റില്‍ ഭരണ നിപുണതയും, തന്ത്രജ്ഞതയും, ഉന്നമായ കാഴ്ചപ്പാടുകളുമുള്ള നേതാവാണെന്ന് ഒരിക്കല്‍ക്കൂടി ഹിലരി തെളിയിച്ചു. റിപ്പബ്ലിക്കന്‍ നോമിനേഷന്‍ ലഭിക്കാന്‍ സാധ്യതയുള്ള ട്രംപിന്റെ കാഴ്ചപ്പാടുകള്‍ കുടിയേറ്റക്കാര്‍ക്കും, ഇടത്തരക്കാര്‍ക്കും ആശാസ്യമല്ല എന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വൈവിധ്യങ്ങളുടെ സംഗമഭൂമിയായ അമേരിക്കന്‍ ഐക്യനാടിനെ അടുത്ത നാലുവര്‍ഷം ആരു ഭരിക്കും എന്ന് ലോകം ഉറ്റുനോക്കുന്നു.

2001-ല്‍ ന്യൂയോര്‍ക്ക് സെനറ്ററായി ഉജ്വല വിജയം നേടിയ ഹിലരി അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഔദ്യോഗികസ്ഥാനത്തെത്തുന്ന പ്രഥമ വനിതയായിരുന്നു. 2009-ല്‍ അമേരിക്കയുടെ അറുപത്തേഴാമത് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നിയമിതയായപ്പോഴും ചരിത്രം ആവര്‍ത്തിച്ചു. 2013 വരെ ഈ സ്ഥാനത്തു തുടര്‍ന്ന അവര്‍ മികച്ച ഭരണാധികാരി, നയതന്ത്രജ്ഞ എന്നു തെളിയിക്കപ്പെടുകയായിരുന്നു.

പൊതുജീവിതത്തിന്റെ തുടക്കംമുതല്‍ സ്ത്രീ സ്വാസന്ത്ര്യത്തിനും, സമത്വത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ഹിലരി ക്ലിന്റണ്‍. അമേരിക്കയുടെ ഭാവി കരുപ്പിടിപ്പിക്കേണ്ട വിദ്യാര്‍ത്ഥികളുടെ ലോണിനു വന്‍ ഇളവുകള്‍ നല്‍കുക, ക്രിമിനല്‍ നിയമപരിഷ്കരണം, മെഡിക്കല്‍ പരിഭാഷ, ഒബാമ കെയര്‍ ഏവര്‍ക്കും ഉറപ്പാക്കുക,.വന്‍കിട കമ്പനികളുടെ ഔട്ട്‌സോഴ്‌സിംഗിനു കടിഞ്ഞാണ്‍ ഇടുക, എല്ലാവര്‍ക്കും തൊഴില്‍ പരിരക്ഷ തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ വ്യക്തമായ നിലപാടും കാഴ്ചപ്പാടുകളുമായി ഭരണത്തിലേറാന്‍ ശ്രമിക്കുന്ന ഹിലരിക്ക് നമ്മുടെ ഓരോ വോട്ടും നല്‍കി പിന്തുണയ്ക്കുകവഴി നല്ല നാളേയ്ക്കായി, കൂടുതല്‍ ഉയരങ്ങളിലേക്ക് വളരാന്‍ അമേരിക്കയ്ക്ക് നമുക്ക് കരുത്തു നല്‍കാം. ഹിലരി ക്ലിന്റന് സമ്പൂര്‍ണ്ണ വിജയാശംസകളോടെ ക്യാപ്റ്റന്‍ രാജു ഫിലി­പ്പ്.
അമേരിക്കയുടെ ഉയര്‍ച്ചയ്ക്ക് ഹിലരി ക്ലിന്റണ്‍: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്അമേരിക്കയുടെ ഉയര്‍ച്ചയ്ക്ക് ഹിലരി ക്ലിന്റണ്‍: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്അമേരിക്കയുടെ ഉയര്‍ച്ചയ്ക്ക് ഹിലരി ക്ലിന്റണ്‍: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്അമേരിക്കയുടെ ഉയര്‍ച്ചയ്ക്ക് ഹിലരി ക്ലിന്റണ്‍: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്അമേരിക്കയുടെ ഉയര്‍ച്ചയ്ക്ക് ഹിലരി ക്ലിന്റണ്‍: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്
Join WhatsApp News
Varughese George 2016-04-16 09:07:10
How foolish!
sp 2016-04-16 09:30:49
nice pic , good looking guy
Vayanakar 2016-04-16 11:28:04
എന്തോന്ന് ക്യാപ്ടന്‍ ? ജോലി  നിര്‍ത്തിയാല്‍ പിന്നെ പഴയ തൊഴില്‍  ടിഎറ്റില്‍  എന്തിനു .
if you were a doctor or professor and once you retire from it do not use it.
Anti-Hillary 2016-04-16 16:36:16
What kind of foolishness did you just right here?  Samshudhamaya bharanam?  Do you remember Bengazi, email, whitewater?  How much money did she make thru her speeches?  Come on!  Open your eyes! 

Anthappan 2016-04-16 20:36:59

It is hard for some people to contain

But you said it Captain

Hillary has the capability

To lead this nation into prosperity

Trump is a successful business man

But it doesn’t qualify him to be a Statesman

Berny Sanders is an empty pot

And he talks a lot

Communism failed all over the world

Because their philosophy didn’t hold.

Nobody knows who Sanders is

Because his ideology doesn’t make any sense.

Vote for Hillary

And make her the president in January.

She will prosper this nation

And bring harmony among nations  

Stop worry that she is woman

Because she thousand time better than many man

Tom abraham 2016-04-17 05:48:46

Obama admits his failure in Libyan intervention,

Hillary was his great help, a shame for the Nation.

Democrats are honourable, not credible 4 eight years.

We have the ISIS threats, there are some fears .

Hillary will get nomination, lots of wall st. Money,

But, Money vs. Trump Money plus talk about economy

Americans are not foolish, from CA to Maine, change

Yes, big changes to make America great, that s a challenge.

( Me, a Mayor dreamer, in Florida city needs donations, 386 775 0772)






Anthappan 2016-04-18 12:26:34

I came to this country looking for

Opportunities and fortunes

leaving all nutty shitty socialism in India.

Berny Sanders will destroy this country

With his socialistic views and ideology.

Trump won’t allow any immigrants to

Accomplish their dream

He will guard and protect the Rightwing whites.

People with color will suffer under him

He will tear apart the fabric of this country.

This country needs billionaires, millionaires

And middle class and Hillary will balance it.

Tom Abraham lives in the dream only

And he is a blind follower of Trump the dump.

It will be that cities demise if he becomes the Mayor.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക