Image

ഇന്ത്യാ-പാക്‌ വാണിജ്യബന്ധം മെച്ചപ്പെടുത്തും: ഗീലാനി

Published on 29 January, 2012
ഇന്ത്യാ-പാക്‌ വാണിജ്യബന്ധം മെച്ചപ്പെടുത്തും: ഗീലാനി
ലാഹോര്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന്‌ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനി പ്രസ്‌താവിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌ കലര്‍പ്പില്ലാത്ത വ്യക്‌തിയാണ്‌. കാശ്‌മീര്‍ പ്രശ്‌നമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാക്കിസ്‌ഥാനുമായി ചര്‍ച്ച ചെയ്‌തു പരിഹാരം കാണാന്‍ അദ്ദേഹത്തിന്‌ ആഗ്രഹമുണ്ട്‌. ഇന്ത്യയും പാക്കിസ്‌ഥാനും തമ്മില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിച്ചുകഴിഞ്ഞതായും ഗീലാനി കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുന്നത്‌ പ്രയോജനകരമാണ്‌. അഫ്‌ഗാനിസ്‌ഥാനില്‍ സ്‌ഥിരതയും സമാധാനവും ഉണ്ടാവണമെന്നാണ്‌ ആഗ്രഹിക്കുന്നതെന്നും ഗിലാനി പറഞ്ഞു. ജനാധിപത്യത്തെയും സ്‌ഥിരതയെയും പട്ടാളം അനുകൂലിക്കുന്നതിനാല്‍ പാക്കിസ്‌ഥാനില്‍ ഇനി ഒരു കാലത്തും പട്ടാള അട്ടിമറിയുണ്ടാകില്ലെന്നും ഗീലാനി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക