Image

എസ്‌ ബാന്‍ഡ്‌ വിവാദം: ജി.മാധവന്‍ നായര്‍ക്കെതിരെയുള്ള നടപടി പുന:പരിശോധിക്കും

Published on 29 January, 2012
എസ്‌ ബാന്‍ഡ്‌ വിവാദം: ജി.മാധവന്‍ നായര്‍ക്കെതിരെയുള്ള നടപടി പുന:പരിശോധിക്കും
ന്യൂഡല്‍ഹി: ഐ.എസ്‌.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടി പുന: പരിശോധിച്ചേക്കും. എസ്‌ ബാന്‍ഡ്‌ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജി.മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല്‌ ഉന്നത ശാസ്‌ത്രജ്ഞരെ സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നതില്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നു.

ശാസ്‌ത്രജ്ഞരോട്‌ സര്‍ക്കാരിന്‌ എതിര്‍പ്പില്ല. പ്രത്യൂഷ്‌ സിന്‍ഹ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടിയെടുത്തത്‌. പ്രശ്‌നത്തില്‍ മാധവന്‍ നായരുടെ വാദവും പരിഗണിക്കുമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി വി.നാരായണസ്വാമി പറഞ്ഞു.

ജി. മാധവന്‍ നായരെ കൂടാതെ ഐഎസ്‌ആര്‍ഒ മുന്‍ സയന്റിഫിക്‌ സെക്രട്ടറി ഭാസ്‌ക്കര നാരായണന്‍, ആന്‍ട്രിക്‌സ്‌ മുന്‍ മാനേജിങ്‌ ഡയറക്ടര്‍ കെ.ആര്‍.ശ്രീധര മൂര്‍ത്തി, ഐഎസ്‌ആര്‍ഒ സാറ്റലൈറ്റ്‌ സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍.ശങ്കര എന്നിവര്‍ക്കെതിരേ വിവാദമായ ആന്‍ട്രിക്‌സ്‌ ദേവാസ്‌ എസ്‌ ബാന്‍ഡ്‌ ഇടപാടിന്റെ പശ്ചാത്തലത്തിലാണ്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. സര്‍ക്കാര്‍ നിലപാടില്‍ ശാസ്‌ത്രജ്ഞര്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക