Image

യമന്‍ പ്രസിഡന്റ്‌ അലി അബ്ദുള്ള സാലിഹ്‌ ചികിത്സാര്‍ത്ഥം അമേരിക്കയിലെത്തി

Published on 29 January, 2012
യമന്‍ പ്രസിഡന്റ്‌ അലി അബ്ദുള്ള സാലിഹ്‌ ചികിത്സാര്‍ത്ഥം അമേരിക്കയിലെത്തി
ന്യൂയോര്‍ക്ക്‌: ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ്‌ യമന്‍ ഏകാധിപതി അലി അബ്ദുള്ള സാലിഹ്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി യുഎസിലെത്തി. കഴിഞ്ഞ ജൂണില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന്‌ നേരെയുണ്ടായ ആക്രമണത്തിലാണ്‌ സാലിഹിന്‌ പരിക്കേറ്റത്‌. ഇതേ തുടര്‍ന്ന്‌ മാസങ്ങളോളം ഇദ്ദേഹം സൌദിഅറേബ്യയില്‍ ചികില്‍സയിലായിരുന്നു.

ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തില്‍ യെമന്‍ പ്രസിഡന്റിനോടൊപ്പം അടുത്ത ബന്ധുക്കള്‍, സായുധരായ സുരക്ഷാ ഉദ്യോഗസ്‌ഥര്‍, സ്വകാര്യ ഡോക്‌ടര്‍ എന്നിവരുണ്ട്‌. ഇദ്ദേഹം അമേരിക്കയിലെത്തിയതായി യുഎസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വക്‌താവ്‌ നോയല്‍ ക്ലെ സ്‌ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ചികില്‍സയ്‌ക്കായി പോകുന്നതിനു മുന്നോടിയായി അദ്ദേഹം വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുറബ്‌ മന്‍സൂര്‍ ഹാദിക്ക്‌ തന്റെ ചില അധികാരങ്ങള്‍ കൈമാറിയിരുന്നു. സാലിഹിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഫെബ്രുവരി 21 നാണ്‌ യെമനില്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന്‌ ഒരു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങളില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക